താൾ:Gadgil report.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ടുത്ത "ഷായ്‌' പ്രാജക്‌ട്‌ സൈറ്റിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു ഇതു സംബന്ധിച്ച വിജ്ഞാപനത്തിൽ മാറ്റംവരുത്തി "കാലു', ഷായ്‌ ഡാമുകൾ ഉൾപ്പെടെ എല്ലാ ഡാമുകൾക്കും പരിസ്ഥിതി ക്ലിയറൻസും പൊതുജനങ്ങളിൽനിന്നുള്ള തെളിവെ ടുപ്പും നിർബന്ധിതമാക്കണമെന്നും ഞങ്ങൾ നിർദേശിക്കുന്നു നിയമലംഘകർക്കെതിരെ നടപടി എടുക്കണമെന്നും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണമെന്നും കൂടി ഞങ്ങൾ അഭ്യർഥിക്കുന്നു.

ഇൻഡാവി തുൽപുലെ, സുരേഖ ഡാൽവി, പരിനീക ഡണ്ടേക്കർ എന്നിവർ സമർപ്പിച്ചത്‌.

2.2 കൃഷി

ഗിരിവർങ്ങക്കാരും തദ്ദേശ സമൂഹവും നൂറ്റാണ്ടുകളായി വിളകൾ മാറ്റി മാറ്റി കൃഷി ചെയ്‌തതു മുതൽ ഇപ്പോഴത്തെ ഏക ഇന വാണിജ്യവിള കൃഷിയായ തേയില കാപ്പി, ഏലം, റബ്ബർ, പൈനാ പ്പിൾ, വൃക്ഷത്തോട്ടങ്ങൾ വരെ പശ്ചിമഘട്ട പരിസ്ഥിതിക്കുണ്ടാക്കിയിട്ടുള്ള അപരിഹാര്യമായ നഷ്‌ടം വളരെ വലുതാണ്‌ ബ്രിട്ടീഷുകാർ എത്തുന്നതു വരെ മലകളിൽ ഏകവിള കൃഷി എന്നത്‌ കേട്ടുകേൾവി പോലുമായിരുന്നില്ല കാരണം കൃഷി പ്രധാനമായും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സുഗന്ധവ്യഞ്‌ജന ങ്ങളുടെയും മറ്റ്‌ വനഉല്‌പന്നങ്ങളുടെയും സമാഹരണത്തിലുടെ വരുമാനം ഉണ്ടാക്കാനുമുള്ള ഒരു ഉപാധി ആയിരുന്നു കഴിഞ്ഞ നൂറ്റാണ്ടു മുതൽ ഈ രീതിക്കും ആശയത്തിനും മാറ്റമുണ്ടായി ബ്രിട്ടീ ഷുകാർ തുടക്കം കുറിച്ച തേയില, കാപ്പി, തേക്ക്‌ തോട്ടങ്ങളും തുടർന്ന്‌ സ്വാതന്ത്ര ഇന്ത്യയിലെ ഗവ ◊ന്റെ ്‌ അതിന്‌ നൽകിവന്ന പിന്തുണയുമാണ്‌ ഇതിന്‌ കാരണം ഓരോ വിളയേയും പിന്തുണയ്‌ക്കാനും അവയുടെ കൃഷിയും ഉല്‌പാദനവും വിപണനവും മെച്ചപ്പെടുത്താനും വേണ്ടി പല ബോർഡുകളും രൂപീകരിക്കപ്പെട്ടിട്ടുണ്ട്‌. ഉത്‌കണ്‌ഠാജനകമായ പ്രശ്‌നങ്ങൾ

പശ്ചിമഘട്ടത്തിലെ വാണിജ്യവിള തോട്ടങ്ങളുടെ വികസനം വനം തുണ്ടുതുണ്ടായി വിഭജിക്കു ന്നതിനും മണ്ണൊലിപ്പിനും, നദീജൈവ വ്യവസ്ഥയുടെ അധ:പതനത്തിനും കാരണമായിട്ടുണ്ട്‌ തേയില തോട്ടങ്ങളിൽ ഡി.ഡി.ടി പോലെയുള്ള കീടനാശിനികളുടെ പ്രയോഗം തുടങ്ങിയത്‌ ബ്രിട്ടീഷുകാരൻ തന്നെയാണ്‌ ഈ തോട്ടങ്ങളിൽ നിരന്തരം തളിച്ചിരുന്ന കീടനാശിനികളുടെ ആധിക്യം മൂലം പരി സ്ഥിതിയും പശ്ചിമഘട്ട ജൈവവൈവിദ്ധ്യവും കുറെയേറെ നശിച്ചു എന്നുമാത്രമല്ല കൃഷിക്ക്‌ സുസ്ഥി രത നഷ്‌ടപ്പെടുകയും ചെയ്‌തു 1990 കളിൽ പല ഉത്‌പന്നങ്ങളുടെയും വിലയിടിഞ്ഞു ഇത്‌ പ്രധാന മായും വ്യാപാരനയത്തിലുണ്ടായ മാറ്റം മൂലം സംഭവിച്ചതാണ്‌ ഇത്‌ കർഷക ആത്മഹത്യക്കും പല തേയിലതോട്ടങ്ങൾ അടച്ചുപൂട്ടാനും ഇടയാക്കി ഇതുമൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വം വിള കൾ മാറി കൃഷിചെയ്യാൻ കർഷകരെ പ്രരിപ്പിക്കുകയും അത്‌ പ്രശ്‌നം കൂടുതൽ വഷളാക്കുകയും ചെയ്‌തു.വെള്ളം കൂടുതൽ വലിച്ചെടുക്കുന്ന വിളകളും ഇനങ്ങളും കൃഷി ചെയ്യാൻ തുടങ്ങിയത്‌ പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കി ബഹുഭൂരിപക്ഷം കർഷകരും ഇത്‌ മന ിലാക്കിയിട്ടുണ്ട്‌ പരിസ്ഥിതിവാ ദികൾ ഉത്‌കണ്‌ഠ അറിയിക്കുകയും കൂടുതൽ സുസ്ഥിരമായ മാനേജ്‌മെന്റ ്‌ സംവിധാനം വേണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്‌ കഴിഞ്ഞ ഏതാനും വർഷങ്ങളായി ശാസ്‌ത്രജ്ഞരും മണ്ണൊലിപ്പി ന്റെയും പരിസ്ഥിതി മലിനീകരണത്തിന്റെയും പ്രശ്‌നം ഉയർത്തിക്കാട്ടുന്നുണ്ട്‌.

ഏറ്റവും ആശങ്കാജനകമായ പരിസ്ഥിതി പ്രശ്‌നം പശ്ചിമഘട്ടത്തിന്റെ മുകൾപ്പരപ്പിൽ വെള്ള ത്തിനും മണ്ണിനും സംഭവിക്കുന്ന അപചയവും മലിനീകരണവും താഴെതട്ടിലേക്ക്‌ ഒഴുകി എത്തി മദ്ധ്യ ഭൂതലത്തെയും തീരപ്രദേശത്തെയും മലിനീകരിക്കുന്നു എന്നതാണ്‌ ആകയാൽ പരിസ്ഥിതി വിനാ ശകരമായ രീതികൾ അടിയന്തിരമായി കുറയുകയും കൂടുതൽ സുസ്ഥിരമായ കൃഷി സമീപനത്തി ലേക്ക്‌ മാറ്റുകയും ചെയ്യാൻ സഹായിക്കുന്ന നയപരമായ മാറ്റം അത്യന്താപേക്ഷിതമാണ്‌.

ഇതിനായി പശ്ചിമഘട്ടത്തിലെ ഇന്നത്തെ കൃഷി വികസനത്തിൽ ചുവടെപറയുന്ന വലിയ മാറ്റ ങ്ങൾ ഉണ്ടാകണം ഈ രംഗത്ത്‌ പ്രവർത്തിക്കുന്ന വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസിക ളുടെയും സംയോജനത്തിലൂടെ പരിസ്ഥിതിയെ പിന്തുണയ്‌ക്കുന്ന ഒരു നയം ഉണ്ടാകണം വൻകിട തോട്ടങ്ങൾക്കും ചെറുകിട കർഷകർക്കും പ്രത്യേകം നയസമീപനം വേണം പശ്ചിമഘട്ടത്തിലെ കൃഷി വികസനത്തിൽ വാണിജ്യബോർഡുകൾ വലിയൊരു പങ്ക്‌ വഹിക്കുന്നതുകൊണ്ടും അവ കേന്ദ്രവാ

............................................................................................................................................................................................................

172

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/199&oldid=159278" എന്ന താളിൽനിന്ന് ശേഖരിച്ചത്