താൾ:Gadgil report.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

2 പദ്ധതി അധികൃതർ അവകാശപ്പെടുന്നത്‌ ഫോറസ്റ്റ്‌ ക്ലിയറൻസ്‌ ലഭിക്കാത്തതിനാൽ കരാറു കാർ ചില അപ്രധാന ജോലികളേ തുടങ്ങിവെച്ചുള്ളു എന്നാണ്‌ അപ്രധാന പണികളിൽ താല്‌ക്കാലിക സ്വഭാവമുള്ള പണികൾ മാത്രമേ ഉൾപ്പെടാവൂ എന്നാലിവിടെ വൻതോതിൽ വനനശീകരണവും വലിയ ഗർത്തങ്ങൾ സൃഷ്‌ടിക്കലുമാണ്‌ നടക്കുന്നത്‌ ഫോറസ്റ്റ്‌ ക്ലിയറൻസ്‌ ഇല്ലാതെ ഇത്തരം വനനശീകരണം നടത്തുന്നത്‌ നിയമവിരുദ്ധവും വനസംരക്ഷണനിയമ ത്തിന്റെ ലംഘനവുമാണ്‌ സൈറ്റ്‌ നിരപ്പാക്കൽ ജോലിയിലേർപ്പെട്ടിട്ടുള്ളത്‌ 30ലേറെ ഡോസ റുകളും 100 ലേറെ ജെ.സി.ബികളുമാണ്‌.

(രശറ:132 അണക്കെട്ടിന്റെ അടിത്തറ കെട്ടാനായി അഗാധമായ കുഴി എടുത്തുവരുന്നു.

(രശറ:132)

ഉദ്യോഗസ്ഥർക്കും കരാറുകാരനും വേണ്ടി ഒരു ഗസ്റ്റ്‌ ഹൗസ്‌ നിർമ്മിച്ചുകഴിഞ്ഞു വലിയ ആഡം ബരങ്ങളോടെയാണ്‌ ഇത്‌ നിർമ്മിച്ചിട്ടുള്ളത്‌.

(രശറ:132 അപ്രധാനപണികളിൽ അണക്കെട്ട്‌ നിർമ്മാണത്തിനുള്ള തൊഴിലാളികൾക്കുള്ള താമസസൗ കര്യം അനുവദിച്ചിട്ടുണ്ടെങ്കിലും അവർ ഇപ്പോൾ അപകടകരമാംവിധം നദീതടത്തിലാണ്‌ കഴി യുന്നത്‌ അതേ സമയം അവിടേക്ക്‌ നിയോഗിച്ചിട്ടുള്ള സി.ആർ.പി.എഫ്‌ ഭടന്മാർക്കരികിലു മാണ്‌ താമസം.

3 നിരപ്പാക്കൽ പ്രവർത്തനം തുടരുന്ന വനേതര ഭൂമി ആദിവാസികൾക്കുള്ളതാണ്‌ ഇതിനാവ ശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള യാതൊരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ല. ഈ പദ്ധതിയുടെ കാര്യത്തിൽ പരിസ്ഥിതി ക്ലിയറൻസ്‌ ലഭിച്ചിട്ടില്ലെന്ന്‌ മാത്രമല്ല ജനങ്ങളുടെ അഭിപ്രായം തേടിയിട്ടുമില്ല.

4 പദ്ധതിമൂലം വെള്ളത്തിനടിയിലാകുന്ന മുഴുവൻ പ്രദേശവും ഗിരിവർഗ ഉപപദ്ധതിമേഖല യിൽപെട്ട പട്ടിക പ്രദേശമാണ്‌ ബന്ധപ്പെട്ട നിയമ വ്യവസ്ഥ പ്രകാരം ഇതിന്‌ ഗ്രാമസഭകളുടെ അനുമതി ആവശ്യമാണ്‌ ഒരു ഗ്രാമസഭയും ഇതിന്‌ അനുമതി നൽകിയിട്ടില്ലെന്ന്‌ മാത്രമല്ല ഭൂരിഭാഗം ഗ്രാമസഭകളും എതിർക്കുകയും ചെയ്യുന്നു.

5 പദ്ധതിമൂലം വെള്ളത്തിനടിയിലാകുന്നത്‌ 1000 ഹെക്‌ടർ വനഭൂമിയാണ്‌ ഇവിടെ അധിവസി ക്കുന്ന പട്ടികവർഗക്കാരും പരമ്പരാഗത വനവാസികളും അവരുടെ ന്യായമായ നിത്യവൃത്തി ക്കായി ഈ വനത്തെയാണ്‌ പൂർണമായും ആശ്രയിക്കുന്നത്‌ ഇവരുടെ ആഹാരാവശ്യങ്ങൾക്കും ചെറുകിട വനം ഉൽപന്നങ്ങൾ സമാഹരിച്ച്‌ വിൽക്കാനും ഇവർക്ക്‌ നിയമപരമായ അവകാശ മുണ്ട്‌ ഔഷധസസ്യങ്ങൾക്കുവേണ്ടിയും അവർ ഈ വനത്തെയാണ്‌ ആശ്രയിക്കുന്നത്‌.

6.

2006 എഫ്‌.ആർ.ആക്‌ട്‌ സെക്ഷൻ 4 സബ്‌ സെക്ഷൻ 5 പ്രകാരം പരിശോധനകൾ പൂർത്തിയാ കുംവരെ പട്ടികവർഗക്കാരെയോ പരമ്പരാഗതമായി വനത്തിൽ താമസിക്കുന്നവരെയോ അവ രുടെ കൈവശമുള്ള വനഭൂമിയിൽനിന്ന്‌ ഒഴിപ്പിക്കാനോ നീക്കം ചെയ്യാനോ പാടില്ല.

7 കട്‌കരി, താക്കൂർ, മഹാദേവ്‌ കോലി ഗിരിവർഗക്കാർക്ക്‌ ഈ വനമേഖലയിൽ 20 ലേറെ പരമ്പ രാഗത ആരാധനാസ്ഥലങ്ങളുണ്ട്‌ ഇതുമായി ബന്ധപ്പെട്ട്‌ നിരവധി വിശുദ്ധ മലകളും വൃക്ഷ ങ്ങളുമുണ്ട്‌.

8 ഈ ഭൂമിയും വനവുമെല്ലാം ആടുമാടുകൾക്കുള്ള മേച്ചിൽപുറങ്ങളാണ്‌ അരുവികളിലും നദിക

ളിലും നിന്നു ലഭിക്കുന്ന മത്സ്യം ഈ ആദിവാസികളുടെ പ്രധാന പ്രാട്ടീൻ ഭക്ഷണമാണ്‌.

9 കരാറുകാർ ഇതിനകംതന്നെ ഡാം സൈറ്റിനടുത്തുനിന്ന്‌ ആയിരക്കണക്കിന്‌ മരങ്ങൾ മുറിച്ചു കഴിഞ്ഞു വനം വകുപ്പിന്റെ യാതൊരു അനുമതിയും ഇതിനുവേണ്ടി വാങ്ങിയിട്ടില്ല ഭൂമിക്‌ മുക്തി സംഗാതനയുടെ തുടർച്ചയായ സമരപരിപാടികളുടെ ഫലമായി 3000 ക്യു.മീ തടിയും ഉപകരണങ്ങളും വനംവകുപ്പ്‌ ഉദ്യോഗസ്ഥന്മാർ പിടിച്ചെടുത്തു പക്ഷേ, ശക്തമായ നടപടി കൾ സ്വീകരിക്കാത്തതുമൂലം മരംവെട്ട്‌ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇപ്പോഴും നിർബാധം തുടരുന്നു.

ആകയാൽ പരിസ്ഥിതിപരമായി വിലമതിക്കാനാകാത്ത വനങ്ങളും നമ്മുടെ രാജ്യത്തെ ഏറ്റവും ദുർബലരായ ഒരു വിഭാഗം ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനായി കാലു ഡാമിലെ നിയമവിരുദ്ധ നിർമാണപ്രവർത്തനങ്ങൾ ഉടനടി നിർത്തിവയ്‌ക്കണമെന്നും തൊട്ട

............................................................................................................................................................................................................

171

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/198&oldid=159277" എന്ന താളിൽനിന്ന് ശേഖരിച്ചത്