താൾ:Gadgil report.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വ്യത്യസ്‌ത നദികൾ കൂട്ടിയോജിപ്പിച്ച്‌ നദിയെ തിരിച്ചുവിടുന്ന അവസരങ്ങളിൽ അണക്കെട്ടിന്‌ താഴെ നദിയുടെ സ്വാഭാവിക ഒഴുക്ക്‌ അപ്രത്യക്ഷമാവുന്നു മുല്ലപ്പെരിയാർ അണക്കെട്ട്‌ ഇതിന്‌ നല്ലൊരു ഉദാഹരണമാണ്‌ പടിഞ്ഞാറോട്ടൊഴുകുന്ന പെരിയാറിന്റെ കൈവഴിയായ മുല്ലപ്പെരിയാർ കിഴക്കുഭാ ഗത്തുള്ള വൈഗ നദിയിലേക്ക്‌ പൂർണമായും തിരിച്ചുവിടുകയാണിവിടെ ചെയ്യുന്നത്‌ ഇടുക്കി അണ ക്കെട്ടിലാകട്ടെ മഴക്കാലത്ത്‌ ലഭിക്കുന്ന അധികജലം ഒഴുക്കിവിടാനുള്ള സ്‌പിൽവേ പോലും ഇല്ല. മഹാരാഷ്‌ട്ര സംസ്ഥാനത്തെ കൊയ്‌ന ജലവൈദ്യുതപദ്ധതി ക, കക, കകക എന്നിവയിലെ ജലം ഊർജോൽപാ ദനശേഷം പടിഞ്ഞാറോട്ടൊഴുന്ന വൈശിഷ്‌ടി നദിയിലേക്ക്‌ തിരിച്ചുവിടുന്നത്‌ ചിപ്ലൻ പ്രദേശത്ത്‌ കനത്ത വെള്ളപ്പൊക്കത്തിന്‌ കാരണമാകുന്നു നദീജലം തിരിച്ച്‌ വിടുന്നതിന്‌ കീഴെ വരുന്ന നദീ ഭാഗം വീണ്ടെടുക്കാനാവാത്തവിധം വറ്റിവരണ്ടുപോകുന്നു ഇത്‌ നദീജല ആവാസവ്യവസ്ഥയേയും നദിയുടെ ഉപരിതല പ്രവാഹത്തേയും മാത്രമല്ല ഭൂഗർഭജലം കിനിഞ്ഞിറങ്ങുന്നതിനെപോലും പ്രതി കൂലമായി ബാധിക്കുന്നു.

അണക്കെട്ട്‌ നിർമാണത്തോടനുബന്ധിച്ച്‌ നടത്തുന്ന ഭൂമികയ്യേറ്റവും വനനശീകരണവും മൂലം താഴ്‌വാരത്ത്‌ സ്ഥിതിചെയ്യുന്ന ജലസംഭരണികളിൽ കാലമാവുന്നതിനു മുമ്പെ വൻതോതിൽ എക്കൽ അടിഞ്ഞുകൂടാനിടയാവുന്നു ഇടുക്കി അണക്കെട്ട്‌ ഇതിന്‌ നല്ല ഉദാഹരണമാണ്‌ അണക്കെട്ട്‌ നിർമാ ണത്തോടനുബന്ധിച്ച്‌ വൻതോതിലുള്ള ഭൂമി കയ്യേറ്റമാണ്‌ ഇടുക്കി ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത്‌ നട ന്നിട്ടുള്ളത്‌.

നദിയുടെ താഴ്‌ന്ന പ്രദേശത്തേക്കുള്ള ജല ആവശ്യകതകൾക്കനുസരിച്ചല്ല, മറിച്ച്‌ ഊർജോൽപാ ദനം സംബന്ധിച്ച ആവശ്യങ്ങൾക്ക്‌ വേണ്ടിയാണ്‌ ജലവൈദ്യുതപദ്ധതികൾ പ്രവർത്തനസജ്ജമാവു ന്നത്‌ തൻമൂലം പ്രതിദിനം നദീപ്രവാഹത്തിലുണ്ടാവുന്ന വ്യതിയാനങ്ങൾ അണക്കെട്ടിന്‌ മേൽഭാഗ ത്തുള്ള നദീപ്രദേശവും താഴെയുള്ള പ്രദേശങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക്‌ കാരണമാവുന്നു അതു പോലെ, നദീജലം തിരിച്ചുവിടുന്ന സന്ദർഭങ്ങളിൽ ജലം സ്വീകരിക്കുന്ന നദീപ്രദേശത്ത്‌ ദിവസേന വെള്ളപ്പൊക്കത്തിനും തിരിച്ചുവിടപ്പെട്ട നദിയുടെ തടങ്ങളിൽ വരൾച്ചയ്‌ക്കും കാരണമാകുന്നു ഇത്‌ പിന്നീട്‌ നദീജലപരിപാലനം സംബന്ധിച്ച അവകാശതർക്കങ്ങളിലേക്ക്‌ നീളുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും അണക്കെട്ടുകൾ സൃഷ്‌ടിക്കുന്ന ജലസംബന്ധമായ പ്രശ്‌ന ങ്ങളും ഇവയുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളും പഠനവിധേയമാക്കുന്നതിനാവശ്യമായ കൃത്യ മായ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല എന്നതാണ്‌ യാഥാർഥ്യം.

തെറ്റായ ഭൂവിനിയോഗ രീതി

ധാതു അയിരുകൾക്കും ഗ്രാനൈറ്റിനും വെട്ടുകല്ലിനും വേണ്ടിയുള്ള ഖനനം പൊക്കം കുറഞ്ഞ പ്രദേശങ്ങളിലും മദ്ധ്യഭാഗഭൂമിയിലും ജലത്തിന്റെ ലഭ്യതയേയും റീചാർജിനേയും പ്രതികൂലമായി ബാധിക്കുന്നു ഗോവയിൽ മാത്രം സർക്കാർ കണക്കനുസരിച്ച്‌ 300 ഖനന ലൈസൻസ്‌ നൽകിയിട്ടു ള്ളതിനാൽ പകുതിയിലേറെയും ജലസ്രാത ുകൾക്കടുത്താണ്‌ ഗോവ അസംഞ്ഞിയിൽ മേശപ്പുറ ത്തുവച്ച രേഖപ്രകാരം 182 ഖനന ലൈസൻസുകളിലേറെയും "സെലൗലിം അണക്കെട്ട്‌' എന്ന വൻകിട ജലസേചന പദ്ധതിക്ക്‌ ഒരു കിലോമീറ്ററിനുള്ളിലാണ്‌ ഗോവയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ദക്ഷിണഗോവയിലെ 6 ലക്ഷം ജനങ്ങൾക്ക്‌ കുടിവെള്ളം നൽകുന്നത്‌ ഈ അണക്കെട്ടിൽ നിന്നാണ്‌ ദക്ഷിണ കർണ്ണാടകത്തിലും ഉത്തര കേരളത്തിലും "സുരംഗം' എന്ന പേരിൽ കല്ലുമലക ളിൽ നിലനിന്നിരുന്ന പരമ്പരാഗത ജലസേചന സംവിധാനം ഈ മലമുകളിലെ ഖനനം മൂലം നശി ച്ചുകൊണ്ടിരിക്കയാണ്‌ ഈ മേഖലയിലെ പല നദികളുടെ ഈ കല്ലുമലകളിൽ നിന്നാണ്‌ ഉഗ്ഗവിക്കു ന്നത്‌ പശ്ചിമഘട്ടനദികളായ ചന്ദ്രഗിരി, വളപട്ടണം, നേത്രാവതി എന്നിവ ഈ കല്ലുമലകളിൽ റീചാർജ്‌ ചെയ്യുന്ന ജലത്തിന്റെ ആനുകൂല്യം അനുഭവിക്കുന്നവയാണ്‌.

കൃഷിരീതികൾ

വിളകളുടെ ഘടന ഉൾപ്പടെയുള്ള കൃഷിരീതികൾക്ക്‌ പശ്ചിമഘട്ടത്തിലെ ജലവിഭവമാനേജ്‌മെന്റിൽ ഒരു പങ്ക്‌ വഹിക്കാനുണ്ട്‌ മലഞ്ചെരിവുകളിലെ റബ്ബർ, നേന്ത്രവാഴ ഉൾപ്പെടെയുള്ള ഏകവർങ്ങ കൃഷിയും കടുത്ത നിലം ഉഴുകുകയും മണ്ണൊലിപ്പിനും പ്രത്യേകിച്ചും വളരെ വിലപ്പെട്ട മേൽമണ്ണ്‌ നഷ്‌ടപ്പെടുന്ന തിനും ഇടയാക്കും വെള്ളം കൂടുതൽ ആഴത്തിൽ അരിച്ചിറങ്ങുന്നതിനും ഇത്‌ തട മാണ്‌ തേയില, കാപ്പി, ഏലം തോട്ടങ്ങൾക്കുവേണ്ടിയുള്ള വനനശീകരണം മലകളിലെ അരുവികൾ വറ്റിപ്പോകാൻ കാരണമാകുന്നുണ്ട്‌.

............................................................................................................................................................................................................

167

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/194&oldid=159273" എന്ന താളിൽനിന്ന് ശേഖരിച്ചത്