താൾ:Gadgil report.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

അധികം അറിയപ്പെടാത്ത ഭക്ഷ്യസസ്യങ്ങൾ കാണപ്പെടുന്ന സ്ഥലങ്ങൾ

നിർവചനം:

ഉന്നത ഭക്ഷ്യമൂല്യവും കാർഷികമൂല്യവും ഉള്ള, എന്നാൽ അധികം അറിയപ്പെടാത്ത സസ്യങ്ങ ളുടെ ഉൽഭവവുമായി ബന്ധപ്പെട്ടതോ, അഥവാ അവയുടെ വന്യജനു ിൽ പ്പെട്ട മുൻഗാമികൾ കാണപ്പെടുന്നതോ ആയ പ്രദേശങ്ങളാണിവ.

മേഖല:

മേൽ പ്രസ്‌താവിച്ച തരം സസ്യങ്ങൾ കാണപ്പെടുന്ന എല്ലാ മേഖലയും ഇതിന്റെ പരിധിയിൽപെ ടുന്നു.

പശ്ചിമഘട്ടത്തിലെ സ്ഥിതി

ഇലച്ചെടികൾ, കിഴങ്ങുവർഗങ്ങൾ, ഫലവർഗ സസ്യച്ചെടികൾ എന്നീ വിഭാഗത്തിൽ

പെടുന്ന പുറം ലോകത്തിന്‌ പരിമിതജ്ഞാനം മാത്രമുള്ള നാനാജാതി ഭക്ഷ്യസസ്യങ്ങളാൽ സമ്പന്നമാണ്‌ പശ്ചിമഘട്ടങ്ങൾ ഇത്തരം സസ്യങ്ങളോ അഥവാ അവയുടെ വന്യജനു ിൽപ്പെട്ട മുൻഗാമികളോ ധാരാളമായി കാണുന്ന ഇടമെന്ന നിലയിൽ പശ്ചിമഘട്ട മേഖലകൾ പരിസ്ഥിതി വിലോല മേഖലക ളുടെ ഗണത്തിൽപെടുത്തേണ്ടതാണ്‌.

തണ്ണീർതടങ്ങൾ

നിർവചനം:

വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതോ അഥവാ ജലം നിറഞ്ഞതോ ആയ പ്രദേശങ്ങളാണ്‌ തണ്ണീർത ടങ്ങൾ ഇവ സ്വാഭാവികമായി ഉണ്ടായതാകാം അല്ലെങ്കിൽ മനുഷ്യനിർമിതമാവാം ഇവ സ്ഥിര മായി കാണപ്പെടുന്നവയും താൽക്കാലിക സ്വഭാവമുള്ളവയും ഉണ്ട്‌ തണ്ണീർതടങ്ങളിലെ ജലം കെട്ടി ക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആകാം ശുദ്ധജലം, ഓരുജലം, കടലോരമേഖലകളിൽ ഉപ്പുവെള്ളം എന്നിങ്ങനെ തണ്ണീർതടങ്ങളിലെ ജലത്തിന്‌ വിവിധ സ്വഭാവം കാണപ്പെടും ഇവയിലെ ജലവിതാ നത്തിന്റെ ആഴം വേലിയിറക്ക സമയങ്ങളിൽ ആറ്‌ മീറ്ററിൽ കവിയാറില്ല.

മേഖല:

തണ്ണീർതടങ്ങളുടെ സ്വാഭാവിക വിസ്‌തൃതി ഉൾക്കൊള്ളുന്ന മുഴുവൻ മേഖലയും ഇതിന്റെ പരിധി യിൽ വരുന്നു.

പശ്ചിമഘട്ടത്തിലെ സ്ഥിതി

പ്രകൃത്യായള്ളതും മനുഷ്യനിർമിതവുമായ ഒട്ടമവധി തണ്ണീർതടങ്ങൾ പശ്ചിമഘട്ടപ്രദേശങ്ങളി ലുണ്ട്‌ ജലജീവികൾ, ദേശാടനസ്വഭാവികളായ നീർപക്ഷികൾ, എന്നിവയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളവയാണ്‌ പശ്ചിമഘട്ടത്തിലെ തണ്ണീർതടങ്ങൾ ഇവ ഈ പ്രദേശങ്ങളിൽ ഒട്ടാകെ വ്യാപിച്ച്‌ കിടക്കുന്നു നീർത്തടങ്ങളുടെ കലവറ എന്ന നിലയിൽ മൊത്തം പശ്ചിമഘട്ടപ്രദേശങ്ങൾ പരിസ്ഥിതി വിലോല മേഖലകളായി കണക്കാക്കേണ്ടതാണ്‌.

പുൽമേടുകൾ

നിർവചനം:

ഗ്രാമിനോയിഡുകൾ, ഫോർബുകൾ എന്നിങ്ങനെയുള്ള പുൽച്ചെടി വർഗത്തിൽപ്പെട്ട സസ്യങ്ങൾ കാണപ്പെടുന്ന, കരപ്രദേശങ്ങളിലെ ആവാസവ്യവസ്ഥകളാണ്‌ പുൽ

മേടുകൾ.

മേഖല:

കന്നുകാലികൾ, വന്യമൃഗങ്ങൾ, പക്ഷിവർഗങ്ങൾ എന്നിവ ഉപജീവിക്കുന്ന, ചെറുതോ ഒറ്റപ്പെട്ടതോ അവശിഷ്‌ട രൂപത്തിലുള്ളതോ ആയ ഏതൊരു പുൽമേടും ഈ മേഖലയുടെ പരിധിയിൽ വരുന്നു. ഉഷ്‌ണമേഖലാ പുൽമേടുകൾ, മിതോഷ്‌മണമേഖലാ പുൽമേടുകൾ എന്നിങ്ങനെ ഇവയെ വിഭജി ക്കാവുന്നതാണ്‌ മിതോഷ്‌ണ മേഖലാ വിഭാഗത്തിൽപ്പെട്ടവയിൽ തന്നെ നൈസർഗിക പുൽമേടുക

............................................................................................................................................................................................................

151

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/178&oldid=159255" എന്ന താളിൽനിന്ന് ശേഖരിച്ചത്