താൾ:Gadgil report.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പശ്ചിമഘട്ടത്തിലെ സ്ഥിതി

കുത്തനെയുള്ള ചരിവുകൾ ധാരാളമായിട്ടുള്ള പ്രദേശമാണ്‌ പശ്ചിമഘട്ടമേഖല ഭാഗ്യവശാൽ, ഈ മേഖലകളുടെ ഉന്നതി സംബന്ധിച്ച മികച്ച ഡാറ്റബേസ്‌ നമുക്കുള്ളതിനാൽ ചരിവുകളും ഉന്നതി കളും സംബന്ധിച്ച ഡാറ്റബേസ്‌ ശേഖരിക്കുവാൻ പശ്ചിമഘട്ട ആവാസവ്യവസ്‌ഥ വിദഗ്‌ധ സമിതിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

നദികളുടെ ഉൽഭവസ്ഥാനം

നിർവചനം: ഒരു ഹിമാനി (ഴഹമരശലൃ പർവതം, കുന്ന്‌, നീരുറവകൾ എന്നിങ്ങനെ എവിടെനിന്നാണോ ഒരു നീർച്ചോ ലയുടെ ആരംഭം കുറിക്കുന്നത്‌, അതിനെ നദികളുടെ ഉൽഭവസ്ഥാനമായി കരുതപ്പെടുന്നു.

മേഖല:

നദികളുടെ സ്വാഭാവികമായ ഉൽഭവസ്ഥാനത്തിൽ മാത്രം ഒതുങ്ങുന്നതല്ല നദീമുഖങ്ങളെന്ന പേരിൽ സംരക്ഷിക്കപ്പെടേണ്ടതായ പ്രദേശം (ഉദാഹരണമായി ഒരു നീരുറവ പൊട്ടിപ്പുറപ്പെടുന്ന സൂക്ഷ്‌മ മായ ബിന്ദു മറിച്ച്‌, നദീസ്രാത ുകളെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ജലവുമായി ബന്ധപ്പെട്ടവയും ഭൂമിശാസ്‌ത്രപരവുമായ എല്ലാ ഘടകങ്ങളെയും ഈ വിഭാഗത്തിൽ പരിഗണിക്കേണ്ടതാണ്‌ അതിനാൽ നദികൾക്ക്‌ ജലസമ്പന്നത നൽകുന്ന ഹിമാനികളും മഞ്ഞുപാ ളികളും മാത്രമല്ല നദീമാർഗത്തിലുള്ള ചാലുകൾ, വിള്ളലുകൾ, ജലപരിപോഷണത്തിനാവശ്യമായ നീരുറവകൾ എന്നിവയും സംരക്ഷണം അർഹിക്കുന്നു അതുപോലെ തന്നെ ചെറു അരുവികളും വർഷക്കാലത്ത്‌ മാത്രം നിറഞ്ഞൊഴുകുന്ന നദികളും സമാനമായ പരിഗണന ആവശ്യപ്പെടുന്നു.

പശ്ചിമഘട്ടത്തിലെ സ്ഥിതി

ഇന്ത്യൻ ഉപദ്വീപിലെ സമാനതകളില്ലാത്ത നൈസർഗിക ജലഗോപുരമാണ്‌ പശ്ചിമഘട്ടപർവ്വത നിരകൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന അനേകം അരുവികൾ ഉൽഭവിക്കുന്നത്‌ പശ്ചിമഘ ട്ടത്തിൽനിന്നാണ്‌ അതിനാൽ, ഇന്ത്യൻ ഉപദ്വീപിലെ ജലസ്രാത ുകളുടെ സുസ്ഥിരത സംബന്ധി ച്ചിടത്തോളം അതിനിർണായകമായ ഭൗമ-ജല പരിപോഷക സവിശേഷതകൾ അടങ്ങിയതാണ്‌ പശ്ചിമ ഘട്ട മേഖല എന്നതിനാൽ തീർച്ചയായും ഈ മേഖലകൾ പരിസ്ഥിതി വിലോല മേഖലകളായി പരി ഗണിച്ച്‌ സംരക്ഷിക്കപ്പെടേണ്ടവയാണ്‌.

സഹായക പ്രമാണങ്ങൾ

പരിസ്ഥിതി വിലോലതയെ സൂചിപ്പിക്കുന്ന ഘടകങ്ങളിലേക്ക്‌ ശ്രദ്ധയൂന്നാൻ സഹായിക്കുന്ന

ഏഴ്‌ പ്രമാണഘടകങ്ങൾ താഴെ പറയുന്നു.

സ്‌പീഷീസ്‌ ആധാരമാക്കിയുള്ളവ

1 അധികം അറിയപ്പെടാത്ത ഭക്ഷ്യാവശ്യത്തിനുപയോഗിക്കു സസ്യങ്ങൾ

ആവാസവ്യവസ്ഥ ആധാരമാക്കിയുള്ളവ

2.

3.

തണ്ണീർത്തടങ്ങൾ

പുൽമേടുകൾ

ഭൗമ-സവിശേഷതകകൾ ആധാരമാക്കിയുള്ളത്‌

4.

ഉപരിവൃഷ്‌ടി പ്രദേശങ്ങൾ

5 അധികം കുത്തനെയല്ലാത്ത ചരിവുകൾ

6 അധിവൃഷ്‌ടി മേഖലകൾ

7 ആവാസമില്ലാത്ത മറ്റു ദ്വീപുകൾ

............................................................................................................................................................................................................

150

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/177&oldid=159254" എന്ന താളിൽനിന്ന് ശേഖരിച്ചത്