താൾ:Gadgil report.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പശ്ചിമഘട്ടത്തിലെ സ്ഥിതി

പശ്ചിമഘട്ടങ്ങളുടെ പടിഞ്ഞാറുള്ള കിഴുക്കാം തൂക്കായ പ്രദേശങ്ങളിൽ ഇത്തരം വനപ്രദേശ ങ്ങൾ കാണപ്പെടുന്നു താരതമ്യേന അലോസരവിമുക്തമായ തനതു വനപ്രദേശങ്ങളുടെ വിസ്‌തീർണ ശതമാനം സംബന്‌ധിച്ച ഒരു ഡാറ്റബേസ്‌ ശേഖരിക്കുവാൻ പശ്ചിമഘട്ട ആവാസവ്യവസ്ഥാവിദഗ്‌ധ പഠന സമിതിക്കു കഴിഞ്ഞുവെന്നത്‌ ഈ ഘട്ടത്തിൽ പ്രസക്തമാണ്‌.

കുത്തനെയുള്ള ചരിവുകൾ

നിർവചനം:

20 ഡിഗ്രിയോ അതിലേറെയോ ഉള്ള നൈസർഗിക ചരിവുകൾ ഈ വിഭാഗത്തിൽ

പെടുനനു.

മേഖല:

ഒരു ഭൂവിഭാഗത്തിന്റെ തിരശ്ചീനതലത്തിൽ നിന്ന്‌ മുകളിലേക്കോ താഴേക്കോ ഉള്ള ചരിവിനേ യാണ്‌ ആ പ്രദേശത്തിന്റെ ചരിവ്‌ എന്നതുകൊണ്ട്‌ അർഥമാക്കുന്നത്‌ തൽപ്രദേശത്തിന്റെ തിരശ്ചീ നതലവുമായുള്ള കോണീയ അകലമാണ്‌ ചരിവിന്റെ അളവ്‌.

സാധാരണഗതിയിൽ എഞ്ചിനീയറിങ്ങ്‌ മേഖലയിലും ഇമേജ്‌ പ്രാസസിങ്ങ്‌്‌ സാങ്കേതികവിദ്യ യിലും ഉപയോഗിക്കുന്ന നാമകരണ രീതി ഉപയോഗിച്ച്‌്‌ ചരിവുകളെ താഴെ പറയുന്ന പ്രകാരം വിഭ ജിച്ചിരിക്കുന്നു.

ചരിവടിസ്ഥാനമാക്കിയുള്ള നാമകരണം

ചരിവ്‌

ശതമാനം

വിശദീകരണം

-

2ീ

4ീ

8ീ

14ീ

26ീ

45ീ

0 - 3

3 - 8

8 - 15

15 - 25

25 - 50

50 - 100

 100

നിരപ്പായത്‌

പതിഞ്ഞ ചരിവ്‌

ചരിവുള്ളത്‌

ചെറുതോതിൽ

കുത്തനെയുള്ള ചരിവ്‌

ചെങ്കുത്തായ ചരിവ്‌

കീഴ്‌ക്കാംതൂക്ക്‌

വിദഗ്‌ധ സമിതി ശുപാർശചെയ്‌ത 20ീ”, കുത്തനെ എന്ന വിഭാഗത്തിൽ പെടുത്തിയിട്ടുള്ളവ യുടെ മുകൾപകുതിയിൽ വരുന്നതായി കാണാം ഒരു പർവതത്തിന്‌ അല്ലെങ്കിൽ ഒരു കുന്നിൻ ചരുവിന്‌ വ്യത്യസ്‌ത ചരിവുതലങ്ങളുള്ള വ്യത്യസ്‌ത ഖണ്ഡങ്ങൾ ഉണ്ടാകാമെന്നതിനാൽ, അടി വാരം മുതൽ മുകളറ്റം വരെയുള്ള വ്യത്യസ്‌ത ചരിവുകളുടെ ആകെ തുകയാണ്‌ എടുക്കേണ്ടത്‌. തന്നെയുമല്ല, ചരിവിന്റെ കോണകലം അത്‌ എവിടെനിന്നാണോ അളക്കുന്നത്‌ ആ ബിന്ദുവിലേ ക്കുള്ള ദൂരത്തെക്കൂടി ആശ്രയിച്ചിരിക്കുന്നതിനാൽ, വ്യത്യസ്‌ത ബിന്ദുക്കളിൽ നിന്നുള്ള അളവു കൾ ഒരേ ചരിവിലേക്കുതന്നെ എടുക്കേണ്ടതും ആവശ്യമാണ്‌ ഇതിൽ ഏതെങ്കിലും ഒരു ബിന്ദു വിൽനിന്നുള്ള അളവ്‌ 20ീ അധികരിച്ചാൽ, ആ ബിന്ദുവിന്‌ മുകളിലുള്ള സ്ഥലത്തെ കുത്തനെ യുള്ള ചരിവ്‌ എന്ന വിഭാഗത്തിൽപ്പെടുത്തേണ്ടതാണ്‌ സംരക്ഷണം നൽകേണ്ട പ്രത്യേക മേഖല കണക്കിലെടുക്കുമ്പോൾ കുത്തനെയുള്ള ചരിവുകളുമായി ബന്ധപ്പെട്ട നശീകരണസ്വഭാവമുള്ള പ്രകൃതി ഘടകങ്ങൾ കൂടി കണക്കിലെടുക്കേണ്ടത്‌ അത്യാവശ്യമാണ്‌ ഭൂകമ്പസാധ്യത, അവശി ഷ്‌ടങ്ങളടങ്ങിയ മണൽ, കുത്തൊഴുക്കിന്റെ സമ്മർദം, മേൽമണ്ണിന്മേലുള്ള കനംകൂടിയ ആവരണം, ചരിവിന്‌ കീഴെയുള്ള വിള്ളലുകൾ, കനം കൂടിയ വസ്‌തുക്കളെ താങ്ങിനിർത്തുന്ന ദുർബലമായ പ്രതലം എന്നിവ ഇത്തരത്തിൽപ്പെടുന്നു ഒരു ചരിവിന്‌ മേലും കീഴുമുള്ള പരന്ന പ്രതലം മണ്ണിടി ച്ചിൽ മൂലമുള്ള വിപത്തിന്‌ ഏറ്റവും സാധ്യതയുള്ള പ്രദേശമാണ്‌ ഉരുളൻ കല്ലുകളും, ചെളിനി റഞ്ഞ അവശിഷ്‌ടങ്ങളും ഈ പ്രദേശത്തായിരിക്കും അടിഞ്ഞുകൂടുന്നത്‌ ഇത്തരം ചരിവിനോട നുബന്ധിച്ചുള്ള പരന്ന പ്രതലങ്ങൾ തന്മൂലം സമ്മർദമേഖലകളായി വർത്തിക്കുന്നു അതിനാൽ ഒരു ചരിവിന്റെ രണ്ട്‌ അറ്റങ്ങളിൽനിന്ന്‌ ചുരുങ്ങിയത്‌ 500 മീറ്ററിനുള്ളിലുള്ള അകലം സമ്മർദ മേഖലയുടെ ഗണത്തിൽപ്പെടുന്നു പർവതത്തോടനുബന്ധിച്ചുള്ള ഒരു ആവാസവ്യവസ്ഥയുടെ കാര്യത്തിൽ മണ്ണിടിച്ചിൽ/ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത്‌ സമ്മർദമേഖലകളുടെ വ്യാപ്‌തി അൽപം കൂടെ കൂട്ടി കണക്കാക്കേണ്ടതാണ്‌.

............................................................................................................................................................................................................

149

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/176&oldid=159253" എന്ന താളിൽനിന്ന് ശേഖരിച്ചത്