താൾ:Gadgil report.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പശ്ചിമഘട്ടത്തിലെ സ്ഥിതി

പശ്ചിമഘട്ടമേഖലയിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ ശുദ്ധ ജല മത്സ്യങ്ങൾ അവയുടെ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട്‌ നടത്തുന്ന നീക്കങ്ങൾക്ക്‌ വൻതോ തിൽ തട ങ്ങൾ സൃഷ്‌ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു ആയതിനാൽ മൊത്തം പശ്ചിമഘട്ടമേഖലയും പരിസ്ഥിതി വിലോല മേഖലയുടെ ഗണത്തിൽപെടുത്തി പരിരക്ഷിക്കപ്പെടേണ്ടതാണ്‌.

ഈ വിഷയവുമായി ബന്ധപ്പെട്ട്‌ നദിയോര വനമേഖലകളേയും സസ്യജാലങ്ങളേയും സംബ ന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ പശ്ചിമഘട്ട ആവാസവ്യവസ്ഥ വിദഗ്‌ധ പഠനസമിതിക്ക്‌ കഴിഞ്ഞി ട്ടുണ്ട്‌.

നൈസർഗിക പുനരുജ്ജീവനശേഷി കുറഞ്ഞ സ്ഥലങ്ങൾ

നിർവചനം:

നേരിയ അലോസരങ്ങൾ കൊണ്ടുപോലും അപരിഹൃതമായ കേടുപാടുകൾക്ക്‌ എളുപ്പം വിധേ യമാകുന്ന ആവാസവ്യവസഥകൾ ഈ വിഭാഗത്തിൽ

പെടുന്നു.

മേഖല:

ഇത്തരം വ്യവസ്ഥകളുടെ പരിധി അവയുടെ സുരക്ഷിതനിലനിൽപിന്നാവശ്യമായ വേണ്ടത്ര സ്ഥലവും, വികസനസാധ്യതകളുമടക്കം, മേൽ ആവാസവ്യവസ്ഥയെ സ്വാധീനിക്കുന്ന അജൈ വഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

പശ്ചിമഘട്ടത്തിലെ സ്ഥിതി

പുനരുജ്ജീവന വനമെന്നത്‌ വളരെ സങ്കീർണമായ ആശയമാണ്‌ എന്ന്‌ വരികിലും പശ്ചിമഘ ട്ടങ്ങളുടെ കാര്യത്തിൽ ഇത്‌ എത്രമാത്രം പ്രായോഗികമാണെന്നറിയാൻ ആർ.ജെ.ആർ ഡാനിയേൽസ്‌ വളരെ ശ്രദ്ധാപൂർവമായ ഒരു ശ്രമം നടത്തി അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മഹാരാഷ്‌ട്ര, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട പ്രദേശങ്ങൾ പുനരുജ്ജീവനശേഷി വളരെ കുറ ഞ്ഞവയാണ്‌ എന്നാണ്‌ അതിനാൽ ഇവ പ്രത്യേക സംരക്ഷണം ആവശ്യപ്പെടുന്നു.

കാവുകൾ

നിർവചനം:

മതാധിഷ്‌ഠിതവിശ്വാസങ്ങൾക്ക്‌ അധിഷ്‌ഠിതമായി തലമുറകളായി സംരക്ഷിച്ചുപോരുന്ന വന മേഖലകളേയോ, പ്രകൃത്യായുള്ള വൃക്ഷസമൂഹത്തേയോ ആണ്‌ ഹ്മകാവുകൾ” എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌.

മേഖല: പരമ്പരാഗതമായി ഹ്മകാവുകളുടെ” ഭാഗമായി വരുന്ന എല്ലാ സ്ഥലവും ഇതിന്റെ പരിധിയിൽ വരുന്നു.

പശ്ചിമഘട്ടത്തിലെ സ്ഥിതി

കാവുകളുടെ കലവറയാണ്‌ പശ്ചിമഘട്ട പ്രദേശങ്ങൾ കർണാടകയിലെ കുടക്‌ പ്രദേശത്ത്‌ കാവുകളെ സംരക്ഷിക്കാൻ നടന്ന സംഘടിത ശ്രമംപോലെ ധാരാളം സംരംഭങ്ങൾ ഇപ്പോഴുണ്ട്‌. മൊത്തം പശ്ചിമഘട്ടമേഖലയിലെ കാവുകൾ പ്രത്യേക പരിഗണന അർഹിക്കുന്നു.

സീമാവനങ്ങൾ (എൃീിശേലൃ ളീൃല)

നെിർവചനം: ആദിമകാലത്തുണ്ടായിരുന്ന ഒരു നൈസർഗിക വനപ്രദേശത്തിന്റെ അവശിഷ്‌ട ശകലങ്ങളാണ്‌ സീമാവനങ്ങൾ ആദിമവനത്തിന്റെ ശേഷിപ്പുകളായ ഇവയുടെ പരിസ്ഥിതി താരതമ്യേന അലോ സരപ്പെടാത്തതും അതിലുണ്ടായിരുന്ന ജൈവവൈവിധ്യത്തെ അപ്പാടെ പരിപാലിക്കുവാൻ ആവ ശ്യമായത്ര വിസ്‌താരവും ഉള്ളതാണ്‌ ഇത്തരം വനപ്രദേശങ്ങളുടെ സവിശേഷ പ്രകൃതിക്കിണ ങ്ങുന്ന തരത്തിലുള്ള സ്‌പീഷീസുകൾ ഇവയോട്‌ ബന്ധപ്പെട്ട്‌ ജീവിക്കുന്നു. മേഖല:

ഇത്തരം നൈസർഗിക വന-ആവാസവ്യവസ്ഥയും അവയെ സുരക്ഷിതമായി നിലനിർത്താനാവ ശ്യമായ വിസ്‌തൃത സ്ഥലവും ആവാസവ്യവസ്ഥയുടെ വളർച്ചയും ഇതിന്റെ പരിധിയിൽ വരുന്നു.

............................................................................................................................................................................................................

148

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/175&oldid=159252" എന്ന താളിൽനിന്ന് ശേഖരിച്ചത്