താൾ:Gadgil report.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

സവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണായകമായ അജൈവഘടകം ഏതാണെന്ന്‌ കണ്ടെ ത്തുകയും അതിന്‌ എപ്രകാരമാണ്‌ ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ അലോസരപ്പെടു ത്താനാവുന്നതെന്നും കണ്ടെത്തുന്നത്‌ ഇത്തരം ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തെ സംഭ ന്ധിച്ചിടത്തോളം പരമപ്രധാനമാണ്‌ ഒരു സ്വാഭാവിക ആവാസവ്യവസ്ഥ അതിന്റെ പ്രവർത്തന ങ്ങൾക്കായി ആശ്രയിക്കുന്ന ജലസ്രാത ുകൾ, കാറ്റിന്റെ ദിശ, ആവാസ വ്യവസ്ഥയുടെ അധിവാ സമേഖലകൾക്കാവശ്യമായ മറ്റ്‌ അജൈവഘടകങ്ങൾ എന്നിവയെ അലോസരപ്പെടുത്തുന്നവിധത്തിൽ ആ ആവാസവ്യവസ്ഥയ്‌ക്ക്‌ സമീപത്തായി നടത്തുന്ന ഏതൊരു പ്രവർത്തനങ്ങളേയും നിയന്ത്രി ക്കേണ്ടതാണ്‌.

ശുദ്ധജലം നിറഞ്ഞ ചതുപ്പുകൾ (ടംമാു ദെുർബലമായ നീരൊഴുക്കോടുകൂടിയ ചെളിപ്രദേശങ്ങളാണ്‌ ഇവ ശുദ്ധജലവാഹികളായ അരു വികൾ, പുഴകൾ, എന്നിവയ്‌ക്ക്‌ പുറമേ ഒറ്റപ്പെട്ട കുഴികണ്ടങ്ങളുടെ രൂപത്തിലും ഇവ കാണപ്പെടാറു ണ്ട്‌ ഇവയിൽ കാണപ്പെടുന്ന സസ്യജാലങ്ങൾ അധിക പങ്കും ഔഷധിവിഭാഗത്തിൽപെട്ടവയാണ്‌. ദേശാടനപ്രിയരായ നീർക്കോഴികളുൾപ്പെടെ അതിസമ്പന്നമായ ജന്തുവൈവിധ്യവും ഇത്തരം ചതു പ്പുനിലങ്ങളിൽ കാണാറുണ്ട്‌ സവിശേഷമായ സസ്യ-ജന്തുജാലങ്ങളെ വഹിക്കുന്നു എന്നതിനു പുറമേ ഭൂഗർഭജലവിതാനം പരിപോഷിപ്പിക്കുകയും ചില സന്ദർഭങ്ങളിൽ അധികജലത്തെ പുറംതള്ളുകയും ചെയ്‌തുകൊണ്ട്‌ ജലപരിക്രമണം നിയന്ത്രിക്കുക എന്ന ധർമവും ഈ ചതുപ്പുകൾ നിർവഹിക്കുന്നു.

ശശ

ചില പ്രധാനപ്പെട്ട ചതുപ്പുപ്രദേശങ്ങളെപ്പറ്റി താഴെ പറയുന്നു.

മിരിസ്റ്റിക്ക ചതുപ്പുവനങ്ങൾ

കേരളത്തിൽ തിരുവിതാംകൂറിൽ മാത്രമാണ്‌ ഇത്തരം ചതുപ്പുവനങ്ങൾ കാണപ്പെടുന്നത്‌ 300 മീറ്ററിൽ താഴെ ഉയരമുള്ള പ്രദേശങ്ങളിലെ അരുവികളിൽ, ജൈവാവശിഷ്‌ടങ്ങൾ നിറഞ്ഞ വള മണ്ണ്‌ അടിഞ്ഞാണ്‌ ഇവ രൂപംകൊള്ളുന്നത്‌ വർഷത്തിന്റെ രണ്ടാം കനത്ത മഴ ലഭിക്കുന്നതു മൂലം മിക്കവാറും വെള്ളത്തിന്നടിയിലായ അവസ്ഥയിലാണ്‌ ഇവ കാണപ്പെടാറുള്ളത്‌ ഇത്തരം ചതുപ്പുപ്രദേശങ്ങളിൽ മിരിസ്റ്റിക്ക ഇനത്തിൽപ്പെട്ട വൃക്ഷങ്ങളാണ്‌ കൂടുതലായി കാണപ്പെടുന്ന ത്‌.

ഉഷ്‌മമേഖലാപർവത പ്രദേശങ്ങളിലെ ചതുപ്പുവനങ്ങൾ

പർവതനിരകളുടെ അടിവാരത്തിലുടെ ഒഴുകുന്ന അരുവികളിലാണ്‌ ഇത്തരം ചതുപ്പുവനങ്ങൾ കാണപ്പെടുന്നത്‌ ഉരുളൻ കല്ലുകളോ മണലോ ആയിരിക്കും ഇവയിൽ കാണപ്പെടുക ഉത്തർപ്ര ദേശ്‌, പശ്ചിമബംഗാൾ, ആ ാം എന്നിവിടങ്ങളിലെ ഹിമാലയൻ പർവതപ്രദേശങ്ങളിലാണ്‌ ഇത്തരം ചതുപ്പുവനങ്ങൾ സധാരണയായി കാണുന്നതെങ്കിലും കേരളത്തിലെ നീലഗിരിയി ലുള്ള വയനാട്‌ ഫോറസ്റ്റ്‌ ഡിവിഷനു കീഴിൽ വരുന്ന പശ്ചിമഘട്ടത്തിലെ ചില ഭാഗങ്ങളിലും ഇവ കണ്ടുവരുന്നു.

പശ്ചിമഘട്ടത്തിലെ സ്ഥിതി

മിരിസ്റ്റിക്ക ചതുപ്പുകൾ ഉയർന്ന പ്രദേശങ്ങളിലെ ചോല പുൽമേടുകൾ, വടക്കൻ പശ്ചിമഘട്ട ത്തിലെ പീഠഭൂമികൾ എന്നിവ പശ്ചിമഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട സവിശേഷ ആവാസ വ്യവ സ്ഥകളാണ്‌ ഈ ആവാസവ്യവസ്ഥകളെല്ലാം തന്നെ വൻതോതിൽ കലുഷിതമാക്കപ്പെട്ടുകൊണ്ടിരി ക്കുന്ന സാഹചര്യത്തിൽ പശ്ചിമഘട്ടത്തിന്റെ വിശാലമായ ഭൂഭാഗങ്ങൾ തീർച്ചയായും പരിസ്ഥിതി വിലോല മേഖലകളായി പരിഗണിക്കപ്പെടേണ്ടവയാണ്‌.

പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട സവിശേഷ ഇടങ്ങൾ

നിർവചനം:

വകതിരിച്ച്‌ നിശ്ചയിക്കപ്പെട്ട പ്രത്യേക സ്‌പീഷീസുകളുടെ പ്രത്യുൽപാദനത്തിന്റെ ഏതെങ്കിലും ഘടകവുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണിവ.

മേഖല വകതിരിച്ച്‌ നിശ്ചയിക്കപ്പെട്ട സ്‌പീഷീസുകളുടെ പ്രത്യുൽപാദനം, കുഞ്ഞുങ്ങളുടെ പരി പാലനം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും, മേൽ സ്‌പീഷീസുകൾ ഉൾപ്പെടുന്ന ആവാസവ്യവസ്ഥകളും ഇതിന്റെ പരിധിയിൽവരുന്നു.

............................................................................................................................................................................................................

147

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/174&oldid=159251" എന്ന താളിൽനിന്ന് ശേഖരിച്ചത്