താൾ:Gadgil report.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

മേഖല :

വ്യത്യസ്ഥ ഇനങ്ങൾക്കും ഒരേ ഇനത്തിലെതന്നെ വിവിധ ഉപവിഭാഗങ്ങൾക്കും വ്യത്യസ്ഥ ഇടനാഴികളാണ്‌ കാണപ്പെടാറുള്ളത്‌ അതിനാൽതന്നെ ഇടനാഴികളെ വേർതിരിച്ചറിയുന്നത്‌ വളരെ ശ്രമകരമാണ്‌ ദേശാടനത്തിന്റെ സ്വഭാവം, ലക്ഷ്യം എന്നിവയും കണക്കിലെടുക്കേണ്ട താണ്‌ കാരണം, വ്യത്യസ്‌ത ലക്ഷ്യങ്ങളുള്ള ദേശാടനങ്ങൾക്ക്‌ അവയുമായി ബന്ധപ്പെട്ട സഞ്ചാ രപഥങ്ങളുടെ സ്വഭാവവും വ്യത്യസ്‌തമായിരിക്കും വേണ്ടത്ര സമയമെടുത്ത്‌ നടത്തുന്ന വിശ ദമായ നിരീക്ഷണങ്ങൾ, ഇത്തരം ഇടനാഴികളുടെ ഭൂമിശാസ്‌ത്രപരമായ അതിരുകൾ നിർണ യിക്കാൻ ആവശ്യമാണ്‌ പാരിസ്ഥിതിക സമ്മർദം അനുഭവിക്കുന്ന ഹ്മചാർത്തികൊടുക്കപ്പെട്ട ഇനങ്ങൾക്ക്‌” (റലശെഴിമലേറ മാത്രമാണ്‌ മേൽപറഞ്ഞ കാര്യങ്ങൾ ബാധകമാവുന്നുള്ളു എന്നത്‌ പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നു മുമ്പെന്നോ നിലനിന്നിരുന്ന സഞ്ചാരപഥങ്ങളിൽ മനുഷ്യന്റെ കടന്നുകയറ്റത്തെ തുടർന്ന്‌ പ്രസ്‌തുത സഞ്ചാരപഥത്താൽ ബന്ധിപ്പിക്കപ്പെട്ടിരുന്ന ആവാസമേഖലകൾ പരസ്‌പരം വിച്ഛേദിക്കപ്പെട്ടിട്ടുണ്ടാവാം എന്നതാണ്‌ ഒരു സാധ്യത. വ്യത്യസ്‌ത സ്‌പീഷീസുകളുടെ വളർച്ച, അതിജീവനം എന്നിവ ഉറപ്പുവരുത്തുന്നതിന്‌ നിവാ സമേഖലകൾ തമ്മിലുള്ള പരസ്‌പരബന്ധത്തെ പറ്റിയുള്ള പൂർണമായ വിവരങ്ങൾ ലഭിക്കേ ണ്ടത്‌ ആവശ്യമാണ്‌ നിലവിലുള്ള ദേശാടനസ്വഭാവവും അവയുമായി ബന്ധപ്പെട്ട സഞ്ചാരപ ഥങ്ങളും മേൽ സൂചിപ്പിക്കപ്പെട്ട കാരണങ്ങൾകൊണ്ട്‌ ഇവ സംബന്ധിച്ച പരിപൂർണ വിവര ങ്ങൾ നൽകുവാൻ പര്യാപ്‌തമല്ല ആസൂത്രിതമായ നടപടികളിലൂടെ മനുഷ്യന്റെ കടന്നുക യറ്റം കുറയ്‌ക്കുവാനും അതുവഴി സ്വാഭാവിക ഇടനാഴികൾ തിരിച്ചറിയുവാനും പുനരുദ്ദീപിപ്പി ക്കുവാനും അവസരങ്ങൾ ഉണ്ടാക്കേണ്ടതാണ്‌.

പശ്ചിമഘട്ടത്തിലെ സ്ഥിതി

വിരളമായതോ, വംശനാശം സംഭവിച്ചതോ അതുമല്ലെങ്കിൽ വംശനാശത്തിന്റെ വക്കിലെത്തി യതോ ആയ ഹ്മചാർത്തിക്കൊടുക്കപ്പെട്ട” (റലശെഴിമലേറ സ്‌പീഷീസുകളാൽ അതിസമ്പന്നമാണ്‌ പശ്ചി മഘട്ടപ്രദേശങ്ങൾ ഇത്തരം സ്‌പീഷീസുകളുടെ ആവാസകേന്ദ്രങ്ങളുടെ തുടർച്ച പ്രമുഖ പരിഗണന അർഹിക്കുന്ന ഒന്നാണ്‌ വനമേഖലകളെ ചിന്നഭിന്നമാക്കൽ, ശുദ്ധജല ആവാസമേഖലകളുടെ തുടർച്ച നഷ്‌ടപ്പെടുത്തൽ എന്നിവ പരിഗണനാർഹങ്ങളാണ്‌ ഇത്തരം കാര്യങ്ങൾ പരക്കെ നടക്കുന്നതിനാൽ പശ്ചിമഘട്ട മേഖലകൾ മൊത്തമായിതന്നെ പരിസ്ഥിതിവിലോല മേഖലകളായി കണക്കാക്കേണ്ടതാ ണ്‌.

പശ്ചിമഘട്ട ആവാസവ്യവസ്ഥ വിദഗ്‌ധ സമിതി ഈ വിഷയം സബന്ധിച്ച്‌ താഴെ പറയുന്ന

ഡാറ്റബേസ്‌ ശേഖരിച്ചു. ഗ്ല അലോസരപ്പെടുത്തപ്പെടാത്ത വനമേഖലയുടെ വിസ്‌തീർണ ശതമാനം ഗ്ല ഗ്ല ആനത്താരകൾ

നദീയോര വനപ്രദേശങ്ങളും സസ്യജാലങ്ങളും

ഇതും അപൂർണമായ വിവരങ്ങളാണെന്ന്‌ സമിതി അംഗീകരിക്കുന്നു.

സവിശേഷ ആവാസവ്യവസ്ഥകൾ

നിർവചനം:

വളരെ സങ്കീർണവും വൈവധ്യം നിറഞ്ഞതുമായ ആവാസവ്യവസ്ഥകളാണ്‌ സവിശേഷ ആവാസ വ്യവസ്ഥകൾ ഈ ആവാസവ്യവസ്ഥയിലെ ജൈവ, അജൈവ ഘടകങ്ങൾ തമ്മിൽ അതിസൂക്ഷ്‌മ മായ പരസ്‌പരാശ്രിതത്വം ഉണ്ടായിരിക്കും ഈ ആവാസവ്യവസ്ഥയിലുൾ പ്പെട്ട ജീവികൾക്ക്‌ ജൈവോൽപാദന ക്ഷമത, പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയും ഉണ്ടായിരിക്കും ഇക്കാരണങ്ങൾ മൂലം തനതായ ജൈവവൈവിധ്യവും സങ്കീർണമായ ആവാസവ്യവസ്ഥ, പ്രവർത്തനങ്ങളും ഇത്തരം ആവാസവ്യവസ്ഥകളിൽ സാധാരണമാണ്‌.

മേഖല:

ബന്ധപ്പെട്ട അധിവാസ മേഖലയിലെ അജൈവ ഘടകങ്ങൾക്കുണ്ടാവുന്ന വ്യതിയാനങ്ങളോട്‌ അങ്ങേയറ്റം സംവേദനത്വം പുലർത്തുന്നവയാണ്‌ സവിശേഷ ആവാസവ്യവസ്ഥകൾ അജൈവ ഘടകങ്ങൾ പലപ്പോഴും ഗുരുതരമായ അസ്ഥിരതകൾക്ക്‌ വിധേയമാവാറുണ്ട്‌ പലപ്പോഴും ഇത്‌ സംഭവിക്കുന്നത്‌ ആവാസവ്യവസ്ഥയുടെ പ്രവർത്തനപരിധിക്കും അപ്പുറത്തായിരിക്കാം ഒരു ആവാ

............................................................................................................................................................................................................

146

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/173&oldid=159250" എന്ന താളിൽനിന്ന് ശേഖരിച്ചത്