താൾ:Gadgil report.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതി റിപ്പോർട്ട്‌ - രണ്ടാം ഭാഗം

പാനൽ റിപ്പോർട്ട്‌ രണ്ട്‌ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു - ഭാഗം ക ഉം ഭാഗം കകഉം റിപ്പോർട്ടിന്റെ പ്രധാന ഭാഗമായ ഭാഗം 1 ൽ വിശകലനവിധേയമാക്കേണ്ട വസ്‌തുതകളെപ്പറ്റി സമഗ്രമായി പ്രതിപാ ദിച്ചിരിക്കുന്നു ഭാഗം 2 ൽ ആവട്ടെ, പശ്ചിമഘട്ട നിരകളുടെ തൽസ്ഥിതി, പ്രധാന റിപ്പോർട്ടിൽ പരാ മർശിതമായ വിവിധ മേഖലകളെപ്പറ്റിയുള്ള വിശദവിവരങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു പശ്ചി മഘട്ട പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം, എപ്രകാരം പരിസ്ഥിതി സൗഹാർദപ രവും, സാമൂഹികാംഗീകാരവുമുള്ള സുസ്ഥിരവികസനം സാധ്യമാക്കാമെന്നും, അവയെ ഭരണസംവി ധാനത്തിലെ വിവിധ നിയന്ത്രണതലങ്ങളുമായി എപ്രകാരം ബന്ധപ്പെടുത്താം എന്നിവ സംബന്ധിച്ച നിർദേശങ്ങളോടുകൂടിയാണ്‌ റിപ്പോർട്ടിന്റെ 2-ാം ഭാഗം ഉപസംഹരിക്കപ്പെടുന്നത്‌. 1 പശ്ചിമഘട്ട ആവാസവ്യവസ്ഥ - തൽസ്ഥിതി

ഭൂമിയിടെ ഉൽപ്പത്തി മുതലിങ്ങോട്ടുള്ള സുദീർഘമായ കാലയളവിൽ സംഭവിച്ച ഭൗമ-ജൈവ പരിണാമപ്രക്രിയകളുടേയും, മാനവസംസ്‌കൃതിയുടേയും വികസനഘട്ടങ്ങളുടേയും ഒരു സങ്കീർണ ഉൽപന്നമാണ്‌ പശ്ചിമഘട്ടനിരകൾ 255 ദശലക്ഷം വർഷങ്ങൾക്കു മുമ്പ്‌, ഗോണ്ട്വാന ഭൂഖണ്ഡം പിളർന്ന്‌ ഇന്ത്യ-മഡഗാസ്‌കർ ഖണ്ഡം വടക്കോട്ട്‌ തെന്നിനീങ്ങാനാരംഭിച്ചതു മുതൽക്കേ ഈ പ്രക്രി യകൾക്ക്‌ ആരംഭം കുറിച്ചിരിക്കാം പന്നൽവർഗത്തിൽപ്പെട്ട ചെടികൾ, ജിംനോസ്‌പേമുകൾ, തവള കൾ, ഉരഗങ്ങൾ തുടങ്ങിയ ജൈവവിഭാഗങ്ങൾ ധാരാളമായി കാണപ്പെട്ടിരുന്ന ഗോണ്ട്വാന ഭൂഖണ്ഡ ത്തിൽ, പക്ഷേ, പുഷ്‌പിതസസ്യങ്ങൾ, ഈച്ചകൾ, ചിത്രശലഭങ്ങൾ, പക്ഷികൾ, സസ്‌തനികൾ എന്നിവ പൊതുവെ അവയുടെ വികസനപ്രക്രിയയുടെ ദശയിലായിരുന്നു 90 ദശലക്ഷം വർഷങ്ങൾക്കു മുമ്പ്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്ന്‌ മഡഗാസ്‌കർ ദ്വീപ്‌ വേർതിരിഞ്ഞതിനെ തുടർന്നുണ്ടായ സമ്മർദ ത്തിൽനിന്നാണ്‌ പശ്ചിമതീരത്തിന്‌ സമാന്തരമായി പശ്ചിമഘട്ടനിരകൾ ഉയർന്നുവന്നത്‌.

65 ദശലക്ഷം വർഷങ്ങൾക്കു മുമ്പ്‌ ഇന്ത്യൻ ഖണ്ഡം അതിന്റെ വടക്കോട്ടുള്ള യാത്രയിൽ ഭൂവൽക്ക ത്തിലെ ഒരു ദുർബല മേഖലയിലൂടെ കടന്നുപോകാനിടയായി ആ ഘട്ടത്തിലുണ്ടായ അന്മിപർവത സ്‌ഫോടനങ്ങളാണ്‌, ഡക്കാൻ മേഖലയുടെ പിറവിക്ക്‌ നിദാനം അന്മിപർവതസ്‌ഫോടനങ്ങളെ തുടർന്നുണ്ടായ കനത്ത ധൂളീപടലം മൂലം ഭൂപ്രതലം തണുക്കാനിടയാക്കി എന്നു മാത്രമല്ല, ദിനോ സറുകളുടെ വംശനാശത്തിനും, അതിനെ തുടർന്ന്‌ പക്ഷികളുടേയും സസ്‌തനികളുടേയും ആധിപ ത്യത്തിനും വഴിതെളിയിക്കുകയും ചെയ്‌തു 55 ദശലക്ഷം വർഷങ്ങൾക്ക്‌ മുമ്പ്‌ ഇന്ത്യൻ ഘണ്ഡം ഏഷ്യൻ വൻകരയുമായി കൂട്ടിയിടിക്കപ്പെട്ടു എന്ന്‌ കരുതപ്പെടുന്നു കാരണം, ഇതിനെത്തുടർന്നാണ്‌ ഏഷ്യൻ വൻകരയിൽ മാത്രം കാണപ്പെട്ടിരുന്ന പക്ഷിവർഗങ്ങളും സസ്‌തനികളും, പുഷ്‌പിതസസ്യ വിഭാഗങ്ങളും ഇന്ത്യൻ ഖണ്ഡത്തിലേക്കും വ്യാപിക്കാനിടയായത്‌.

ഹിമാലയ പർവതനിരകൾ ഉയർന്നുവരാനിടയായതും ഈ കൂട്ടിയിടിയുടെ അനന്തരഫലമാ ണെന്നു കരുതപ്പെടുന്നു ഹിമാലയ പർവതനിരകൾ രൂപംകൊണ്ടതിനു ശേഷമായിരിക്കാം, ഒരു പക്ഷേ, കാലവർഷക്കാറ്റുകൾ മുഖേന ഇന്ത്യയിൽ വ്യാപകമായ കാലവർഷം ലഭിക്കാൻ തുടങ്ങി യത്‌ പശ്ചിമഘട്ടനിരകൾ കാലവർക്കാറ്റുകളെ തടഞ്ഞുനിർത്തുന്നു തൻമൂലം പശ്ചിമഘട്ടപ്രദേശങ്ങ ളിലെല്ലായ്‌പ്പോഴുംതന്നെ ദക്ഷിണപൂർവേഷ്യയിലേതിനു സമാനമായ ഈർപ്പം നിറഞ്ഞ കാലാവസ്ഥ നിലനിൽക്കുന്നു മാത്രമല്ല, പൂർവഹിമാലയൻ പ്രദേശങ്ങളിൽ ഉള്ളതുപോലെ സമ്പന്നമായ ജൈവ സാന്നിധ്യവും ഈ പ്രദേശങ്ങളിലുണ്ട്‌ പൂർവ ഹിമാലയപ്രദേശങ്ങളിലെ ജൈവ സമ്പത്തിനോളം തന്നെ വൈവിധ്യമില്ലെങ്കിൽപോലും ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒട്ടുമിക്ക സസ്യ- ജന്തുവിഭാഗങ്ങളും പശ്ചിമഘട്ടമേഖലയിൽ മാത്രം കാണപ്പെടുന്നു വിവിധ രാഷ്‌ട്രങ്ങൾക്ക്‌ അവ രുടെ തനത്‌ ജനിതകസമ്പത്തിന്മേൽ ഇക്കാലത്ത്‌ പരമാധികാരം ഉണ്ടെന്നിരിക്കേ, ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ ജൈവകലവറയാണ്‌ പശ്ചിമഘട്ടനിരകൾ എന്നത്‌ അതീവ പ്രാധാന്യത്തോടെ പരിഗ ണിക്കേണ്ട വസ്‌തുതയാണ്‌.

ഭൂമിയുടെ ഉൽപത്തിക്കുശേഷം, എത്രയോ ഏറെ വർഷങ്ങൾ കഴിഞ്ഞാണ്‌ ആഫ്രിക്കൻ ഉപഭൂ ഖണ്ഡത്തിൽ നരവംശം രൂപംകൊള്ളുന്നത്‌ ഉദ്ദേശം 60,000 വർഷങ്ങൾക്കു മുമ്പാണ്‌ ഇന്ത്യയിലെ ഇന്നത്തെ തലമറയുടെ പൂർവികർ ഇവിടേക്ക്‌ കുടിയേറിപ്പാർ ത്തത്‌ തുടക്കത്തിൽ, സിന്ധു തുട ങ്ങിയ നദീതടങ്ങളേയും വരണ്ട പ്രദേശങ്ങളേയും കേന്ദ്രീകരിച്ചായിരുന്നു മനുഷ്യവാസകേന്ദ്രങ്ങൾ

............................................................................................................................................................................................................

129

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/156&oldid=159231" എന്ന താളിൽനിന്ന് ശേഖരിച്ചത്