താൾ:Gadgil report.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പരിസ്ഥിതി ക്ലിയറൻസിനുമുളള വ്യവസ്ഥകൾ കാറ്റിൽ പറത്തിയും ഇവിടെ ഖനനം നടക്കുന്നു പരി സ്ഥിതി സംബന്ധമായ നിബന്ധനകൾ പാടേ അവഗണിച്ച്‌ അനുവദനീയമായ പരിധിക്ക്‌ അതീത മായി അയിര്‌ ഖനനം ചെയ്‌തെടുക്കുന്നതായി ആരോപിച്ച്‌ നിരവധി പരാതികൾ സമിതിക്ക്‌ ലഭിച്ചി ട്ടുണ്ട്‌.

പരിസ്ഥിതി ആഘാത അപഗ്രഥനം

പശ്ചിമഘട്ടത്തിലെ ജൈവവ്യവസ്ഥയെ സംരക്ഷിക്കാനുള്ള നടപടികളുടെ കേന്ദ്രബിന്ദുവായ പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയ പല നിലയിലും അബദ്ധജടിലമാണെന്ന്‌ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്‌.

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകളുടെയും പൊതുതെളിവെടുപ്പ്‌ നടപടികളുടേയും ഗുണനിലവാരമില്ലായ്‌മയാണ്‌ ഒരു പ്രശ്‌നം തെറ്റായ അപഗ്രഥന റിപ്പോർട്ട്‌ മാത്രമല്ല,പൊതു തെളിവെടുപ്പുകളുടെ മിനിട്‌സിൽ പോലും കൃത്രിമം കാട്ടിയതായി കണ്ടെത്താൻ കഴിഞ്ഞു. പരിസ്ഥിതി ആഘാത അപഗ്രഥന കൺസൾട്ടന്റ ്‌ ഗ്രാമങ്ങൾ സന്ദർശിക്കുകയോ ശരിയായ സർവ്വെയും പഠനവും നടത്തുകയോ ചെയ്യാതിരുന്ന സംഭവങ്ങൾ ഞങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്‌തിട്ടുണ്ട്‌ പദ്ധതിയുടെ പ്രണേതാക്കൾ നിയോഗിച്ച ഏജൻസികളാണ്‌ പലപ്പോഴും പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകൾ തയ്യാറാക്കുന്നതെന്നതിനാൽ ക്ലിയറൻസ്‌ ലഭിക്കാൻ തക്കവണ്ണം സ്ഥിതിവിവരക്കണക്കുകളെ വളച്ചൊടിക്കുന്ന രീതിയും നില വിലുണ്ട്‌ ഉദാഹരണത്തിന്‌ ഗോവയിലെ "ക്യൂപെം' താലൂക്കിലെ "കൗരം' ഗ്രാമത്തിലെ ഡെവാ പൊൻ ഡോങ്കാർ ഖനിക്കുവേണ്ടി തയ്യാറാക്കിയ പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടിൽ വസ്‌തുതയ്‌ക്ക്‌ വിരുദ്ധമായി ഖനനമേഖലയിൽ ഒരു ജലസ്രാത ും ഇല്ലെന്നാണ്‌ രേഖപ്പെടു ത്തിയിട്ടുള്ളത്‌ സമിതി സ്ഥലം പരിശോധിച്ചപ്പോൾ ജല സമൃദ്ധിയുള്ള രണ്ട്‌ അരുവികൾ കാണാൻ കഴിഞ്ഞു.

ജൈവവൈവിദ്ധ്യത്തിന്റെയും സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളുടെയും കാര്യത്തിൽ പരി സ്ഥിതി ആഘാത അപഗ്രഥനറിപ്പോർട്ടുകൾ ദുർബലമാണ്‌ ഉദാഹരണത്തിന്‌ പശ്ചിമഘട്ടത്തിന്‌ തുടർച്ചയായി കാറ്റടിക്കുന്ന വളർച്ച മുരടിച്ച വൃക്ഷങ്ങളുള്ള പ്രദേശത്തെ "ഊഷരഭൂമി' ആയി മുദ്രകുത്തി തഴയുകയാണ്‌ അപഗ്രഥന റിപ്പോർട്ടിൽ ചെയ്യാറ്‌ ജൈവവൈവിദ്ധ്യത്താൽ സമ്പ ന്നമായ ഈ പ്രദേശം നിരവധി സസ്യലതാദികളുടെ ആവാസകേന്ദ്രവും കന്നുകാലി തീറ്റക ളുടെ ഒരു പ്രധാന സ്രാത ും ചുറ്റുമുള്ള താഴ്‌വരകളിലെ ജനജീവിതത്തിന്‌ ഊർജ്ജം പക രുന്ന അരുവികളുടെ സ്രാത ുമാണ്‌.

തയ്യാറാക്കപ്പെട്ടിട്ടുള്ള പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകൾ പലതും വിശ്വാസയോ ഗ്യമല്ല ഇത്തരുണത്തിൽ പരിസ്ഥിതി അവലോകന കമ്മിറ്റിയുടെ പങ്ക്‌ വളരെ പ്രധാനപ്പെട്ട താണ്‌ ഈ കമ്മിറ്റിയുടെ ഘടനയിലെ പ്രധാന അപാകത നിർദ്ദിഷ്‌ടപദ്ധതി സ്ഥാപിക്കേണ്ട പ്രദേശത്തെ പ്രതിനിധികളാരും കമ്മിറ്റിയിൽ ഉണ്ടാകാറില്ലെന്നതാണ്‌ തന്മൂലം പരിസ്ഥിതി അവലോകന സമിതിക്ക്‌ ആ പ്രദേശത്തെപറ്റി ശരിയായ വിവരമോ പുതിയ പദ്ധതി വരുമ്പോൾ അവിടെ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെപ്പറ്റി വ്യക്തമായ ധാരണയോ ലഭിക്കുന്നില്ല സമിതിയുടെ ചർച്ചകൾ പ്രധാനമായും ഡൽഹിയിലാണ്‌ നടക്കുന്നതെന്നതിനാലും പലപ്പോഴും സ്ഥലസ ന്ദർശനം ഉണ്ടാകാറില്ലെന്നതുകൊണ്ടും പ്രാദേശികമായ സമ്മർദ്ദങ്ങളും ഉത്‌ക്കണ്‌ഠകളും സമി തിയുടെ ശ്രദ്ധയിൽപെടാതെ പോകുന്നു തെറ്റായ പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടി നെയും കൃത്രിമമായി ചമച്ച പൊതു തെളിവെടുപ്പിന്റ മിനിട്‌സിനെയും ആശ്രയിക്കുന്നിടത്തോളം കാലം മൊത്തെ നിയന്ത്രണ പ്രക്രിയയും വൃഥാവിലാകുകയേയുള്ളൂ.

പരിസ്ഥിതി ക്ലിയറൻസ്‌ സംബന്ധിച്ച 2006 ലെ വിജ്ഞാപനം ടജഇആ യെ വെറും പോസ്റ്റാഫീ സായി തരംതാഴ്‌ത്തി എന്ന്‌ ഗോവപോലുള്ള സംസ്ഥാനങ്ങൾ കരുതുന്നു ഈ ക്ലിയറൻസ്‌ പ്രക്രിയയിൽ സംസ്ഥാന/പ്രാദേശിക സ്വാധീനം കടന്നുചെന്നതായും കരുതുന്നു മറ്റ്‌ ചിലയി ടങ്ങളിൽ ടജഇആ പ്രാദേശിക ജനതയുടെ താല്‌പര്യത്തിന്‌ വിരുദ്ധമായി പരിസ്ഥിതി അവലോ കന സമിതിയെ തെറ്റിദ്ധരിപ്പിച്ചതായും കരുതുന്നു പരിസ്ഥിതി-വനം മന്ത്രാലയം ക്ലിയറൻസ്‌ കൊടുക്കുന്ന കേസുകളിലൊഴികെ 2006ന്‌ ശേഷം സംസ്ഥാന സർക്കാരിന്റെയോ സംസ്ഥാന

............................................................................................................................................................................................................

85

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/112&oldid=159184" എന്ന താളിൽനിന്ന് ശേഖരിച്ചത്