താൾ:Gadgil report.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ കൾക്കുള്ള മാർങ്ങനിർദ്ദേശങ്ങൾക്ക്‌ രൂപം നൽകുകയും ചെയ്‌തിരുന്നു ജില്ലയിലെ പശ്ചിമഘട്ടമേഖല യ്‌ക്കായി സമിതി ചുവടെ പറയുന്ന ശുപാർശകൾ നിർദ്ദേശിക്കുന്നു.

മ.

യ.

ര.

റ.

ല.

പരിസ്ഥിതിദുർബലമേഖല ഒന്നിലും രണ്ടിലും ഖനനത്തിന്‌ പുതിയ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ അനിശ്ചിത കാല മൊറട്ടോറിയം പ്രഖ്യാപിക്കുക.

മേഖല ഒന്നിൽ നിന്ന്‌ 2016 ഓടെ ഖനനം പൂർണ്ണമായും അവസാനിപ്പിക്കുക.

മേഖല രണ്ടിൽ നിലവിലുള്ള ഖനനം കടുത്ത നിയന്ത്രണത്തിനും ഫലപ്രദമായ സോഷ്യൽ ആഡിറ്റിനും വിധേയമായി മാത്രം തുടരുക.

മേഖല ഒന്നിലും രണ്ടിലും കല്‌ക്കരി അധിഷ്‌ഠിത ഊർജ്ജ ഉല്‌പാദന പ്ലാന്റുകൾ ഉൾപ്പടെ "ചുവപ്പ്‌, ഓറഞ്ച്‌' വിഭാഗത്തിൽപെട്ട വ്യവസായങ്ങൾക്ക്‌ അനുമതി നൽകരുത്‌.

ഇപ്പോൾ നിലവിലുള്ള "ചുവപ്പ്‌, ഓറഞ്ച്‌' വിഭാഗത്തിൽപെട്ട വ്യവസായങ്ങൾ മേഖല ഒന്നിലും രണ്ടിലും 2016 ഓടെ "0"മലിനീകരണം എന്ന നിലയിലേക്ക്‌ മാറണം ഫലപ്രദമായ സോഷ്യൽ ആഡിറ്റ്‌ സംവിധാനത്തിലേ ഇവ പ്രവർത്തിപ്പിക്കാനാവൂ.

ആവർത്തന ആഘാത അപഗ്രഥനം

പശ്ചിമഘട്ടത്തിന്‌ വെളിയിലുള്ള രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിലെ സമതലങ്ങളിലെയും തീരദേശങ്ങളിലെയും ജൈവദൗർബല്യത്തിന്റെ നിലവാരത്തെ സംബന്ധിച്ച വിവരങ്ങൾ സമിതി വ്യാപ കമായി സമാഹരിച്ചിട്ടില്ല എന്നാൽ ഈ മേഖലകളിൽ സമിതി നടത്തിയ പരിമിതമായ അന്വേഷണ ങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങൾ കടുത്ത പാരിസ്ഥിതിക, സാമൂഹ്യസമ്മർദ്ദത്തിന്‌ അടി മപ്പെട്ടിരിക്കയാണെന്ന്‌ മന ിലാക്കാൻ കഴിഞ്ഞു ആകയാൽ ഈ മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച്‌ വളരെ ശ്രദ്ധാപൂർവ്വമുള്ള ഒരു ആവർത്തന ആഘാത അപഗ്രഥനം നടത്തണമെന്ന്‌ സമിതി നിർദ്ദേശിക്കുന്നു ഈ പഠനം മഹാരാഷ്‌ട്രയിലെ റെയ്‌ഗഡ്‌ ജില്ലയിലെയും ഗോവ സംസ്ഥാനത്തെയും പോലെ ഗോവയിലെ "നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓഷ്യാനോഗ്രാഫി യുടെ നേതൃത്വത്തിൽ നടത്തുന്നതാണ്‌ നല്ലത്‌.

ഇതൊരു സാങ്കേതികാധിഷ്‌ഠിത പഠനം മാത്രമാകരുത്‌ പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ അവിടത്തെ ജനങ്ങൾക്കുള്ള വ്യക്തമായ അറിവും അവരുടെ വികസന മോഹങ്ങളും കൂടി കണക്കി ലെടുത്തിരിക്കണം ഇക്കാര്യത്തിൽ പട്ടികവർങ്ങ-മറ്റ്‌ പരമ്പരാഗത വനവാസി (വനത്തിന്മേലുള്ള അവ കാശം)നിയമം നടപ്പാക്കാൻ ഗിരിവർങ്ങ ക്ഷേമവകുപ്പുകൾക്ക്‌ ആവശ്യമായ സഹായം നൽകാൻ സംസ്ഥാന വനം വകുപ്പുകൾക്ക്‌ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നിർദ്ദേശം നൽകണം ഈ നിയമത്തിലെ സാമൂഹ്യ വനവിഭവനിബന്ധനകൾ പ്രദേശത്തെ പരിസ്ഥിതി സംരക്ഷണത്തിൽ ജന ങ്ങൾക്ക്‌ പ്രത്യേക പങ്കും പ്രാധാന്യവും ഉറപ്പുവരുത്തും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റ ്‌ കമ്മിറ്റികൾ (ആങഇ രൂപീകരിക്കുന്നുണ്ടെന്ന്‌ പരിസ്ഥിതി-വനം മന്ത്രാലയം ഉറപ്പുവരുത്തണം ജൈവവൈവിദ്ധ്യനിയമത്തിൽ വ്യവസ്ഥ ചെയ്‌തിട്ടുള്ള പോലെ "കളക്ഷൻ ചാർജ്‌' ചുമത്താനും ആ തുക പ്രാദേശിക വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന്‌ പ്രാദേശികജൈവനിലയും ജൈവവൈവിദ്ധ്യവിഭവങ്ങളും രേഖപ്പെടുത്താനും ബി.എം സികൾക്ക്‌ നൽകുകയും വേണം ഇത്‌ സ്വന്തം പരിസ്ഥിതി ശ്രദ്ധാപൂർവ്വം സംരക്ഷിക്കാൻ പ്രാദേശിക സമൂഹത്തിന്‌ ഉത്തേജനമാവുകയും നിർദ്ദിഷ്‌ട ആവർത്തന പരിസ്ഥിതി ആഘാതഅപഗ്രഥനത്തിന്‌ ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കു കയും ചെയ്യും.

നിശ്ചയമായും ശക്തമായ ഒരു ശാസ്‌ത്രീയസ്ഥാപനം ഇതിന്റെ പൂർണ്ണചുമതല ഏറ്റെടുക്കു കയും ഇതിലേക്കാവശ്യമായ ശാസ്‌ത്രീയവും സാങ്കേതികവുമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാ ക്കുകയും വേണം ഈ ചുമതല ഏറ്റെടുക്കാൻ ഗോവയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓഷ്യാനോ ഗ്രാഫിയോട്‌ ആവശ്യപ്പെടാവുന്നതാണെന്നും സമിതി ശുപാർശചെയ്യുന്നു രത്‌നഗിരി, സിന്ധുദുർഗ്‌ ജില്ലകളിലെ സമതരങ്ങളിലും തീരദേശത്തും ഖനനത്തിനും ചുവപ്പ്‌, ഓറഞ്ച്‌ വിഭാഗം വ്യവസായ ങ്ങൾക്കും ഊർജ്ജഉല്‌പാദന പ്ലാന്റുകൾക്കും പുതുതായി പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ ഏർപ്പെടുത്തിയിട്ടുള്ള മൊറട്ടോറിയം ഈ ജില്ലകളുടെ വാഹകശേഷി സംബന്ധിച്ച അപഗ്രഥനം

............................................................................................................................................................................................................

80

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/107&oldid=159178" എന്ന താളിൽനിന്ന് ശേഖരിച്ചത്