താൾ:Gadgil report.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ ബഹുഭൂരിപക്ഷവും ഉപജീവനത്തിനായി ആശ്രയിക്കുന്ന ടൂറിസം, മത്സ്യബന്ധനം, സസ്യഫലകൃഷി, കൃഷി തുടങ്ങിയ പരമ്പരാഗത സാമ്പത്തിക മേഖലകളു മായി ഇപ്പോഴത്തെ ഖനനം, വ്യവസായങ്ങൾ, വൈദ്യുതപദ്ധതികൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ കടുത്ത സംഘർഷത്തിലാണ്‌ ഉദാഹരണത്തിന്‌ ഈ മേഖലയിൽ നിന്ന്‌ വൻതോതിൽ മാമ്പഴം കയറ്റി അയയ്‌ക്കുന്നുണ്ട്‌ ഈ അടുത്തകാലത്ത്‌ അൽഫോൺസാ മാമ്പഴത്തിന്റെ കയറ്റുമതിക്ക്‌ ഗ്ലോബൽ ജി.എ.പി സർട്ടിഫിക്കേഷൻ നിർബന്ധിതമാക്കി ഈ ആഗോള നിലവാരമനുസരിച്ച്‌ ഈ മാന്തോട്ട ങ്ങൾക്കു സമീപം കല്‌ക്കരിയധിഷ്‌ഠിത ഊർജ്ജോത്‌പാദന പ്ലാന്റുകൾ ഉൾപ്പടെയുള്ള വായുമലിനീക രണ വ്യവസായങ്ങൾ ഉണ്ടാക്കാൻ പാടില്ല ഇതനുസരിച്ച്‌ തെർമൻ പവ്വർപ്ലാന്റുകളിൽ നിന്നുള്ള മലി നീകരണം തൽക്കാലം ഈ തോട്ടങ്ങളെ സാരമായി ബാധിക്കില്ലെങ്കിലും കയറ്റുമതി വിപണിയിലു ണ്ടാവുന്ന നഷ്‌ടം സസ്യഫലകൃഷിയെ പ്രതികൂലമായി ബാധിക്കും ഈ ഒരു സാമൂഹ്യ സംഘർഷാ വസ്ഥ കണക്കിലെടുത്ത്‌ ഭാവി സാമ്പത്തിക വികസനത്തിൽ ജനങ്ങളെ പൂർണ്ണമായി വിശ്വാസത്തി ലെടുക്കണം.

വിവിധ വ്യാവസായിക, വിദ്യുച്ഛക്തി,ഖനനപദ്ധതികൾക്കുവേണ്ടി വൻതോതിൽ ഭൂമി ഏറ്റെടു ക്കുന്നത്‌ വലിയ സംഘർഷത്തിനിടയാക്കുന്നുണ്ട്‌ "ജെയ്‌താപൂർ' മേഖലയിൽ എമർജൻസി വകുപ്പു കളുപയോഗിച്ച്‌ കർഷകരിൽ നിന്ന്‌ ഭൂമി ഏറ്റെടുത്ത്‌ ഗുരുതരമായ സാമൂഹ്യസംഘർഷത്തിനിടയാക്കി യിട്ടുണ്ട്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും അവരുടെ ഇംഗിതത്തിനെതിരായി നിർബന്ധിച്ചും പ്രവർത്തന ങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്‌ ഉദാഹരണങ്ങൾ ധാരാളമുണ്ട്‌ രത്‌നഗിരി ജില്ലയിൽ ഒരു ഇക്കോടൂ റിസം റിസോർട്ട്‌ തുടങ്ങാനെന്ന ധാരണ പരത്തി ജനങ്ങളിൽ നിന്ന്‌ വാങ്ങിയ ഭൂമിയിൽ ഇപ്പോൾ ഒരു കല്‌ക്കരി അധിഷ്‌ഠിത ഊർജ്ജ ഉല്‌പാദനനിലയം സ്ഥാപിക്കാൻ ആലോചിക്കുന്നു മത്സ്യബന്ധന മേഖലയിലേക്കുള്ള മത്സ്യതൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന രീതികൾ ഫിനോലക്‌സ്‌ ബലംപ്രയോഗിച്ച്‌ അടപ്പിക്കുന്നു ഭൂവുടമകളുടെ പൂർണ്ണസമ്മതത്തോടെ വേണം എന്ന നിബന്ധന യോടെ ആണെങ്കിൽപോലും അവരെ അറിയിക്കാതെ ഭൂരേഖകളിൽ "മറ്റ്‌ അവകാശങ്ങൾ' എന്നതിൽ ഖനനം കൂടിച്ചേർത്തത്‌ 2006ൽ മാത്രമാണ്‌ അവരുടെ ശ്രദ്ധയിൽ പെട്ടെതെന്ന്‌ സിന്ധുദുർഗ ജില്ല യിലെ "തമ്പോളി' വില്ലേജ്‌ നിവാസികൾ പറയുന്നു നിയമവിരുദ്ധമായ ഈ "എൻട്രി'മാറ്റി കിട്ടാൻ 2007 ൽ അവർക്ക്‌ മരണം വരെ ഉപവാസം ഉൾപ്പെടെയുള്ള നീണ്ടസമരപരിപാടികൾ സംഘടിപ്പിക്കേ ണ്ടിവന്നു.

മലിനീകരണ നിയന്ത്രണം പോലെയുള്ള നിയമങ്ങൾ നടപ്പാക്കുന്നതിലുണ്ടായ പരാജയവും സാമൂഹ്യ അസംതൃപ്‌തിക്ക്‌ കാരണമായിട്ടുണ്ട്‌ രത്‌നഗിരി ജില്ലയിലെ "ലോട്ടെ'യിലെ രാസവ്യവസായ എസ്റ്റേറ്റിൽ സ്ഥാപിച്ചിട്ടുള്ള പൊതുവായ മാലിന്യസംസ്‌കരണപ്ലാന്റിന്‌ അവിടത്തെ മുഴുവൻ മാലിന്യ ങ്ങളും സംസ്‌കരിക്കാനുള്ള ശേഷി ഇല്ലെന്നു മാത്രമല്ല ഇതിന്റെ പ്രവർത്തനം പരാജയവുമാണ്‌ 2010 ഒക്‌ടോബറിൽ സ്ഥലം സന്ദർശിച്ച പശ്ചിമഘട്ടസമിതിക്ക്‌ ഈ പ്ലാന്റിൽ നിന്ന്‌ സംസ്‌കരിക്കാത്ത മാലിന്യങ്ങൾ കവിഞ്ഞൊഴുകി "കോട്ടാവാലെ' വില്ലേജിൽ കുടിവെള്ളമെത്തിക്കുന്ന അരുവികളിൽ ചെന്നുചേരുന്നതായി കാണാൻ കഴിഞ്ഞു ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാത്തതിൽ പ്രതിഷേ ധിച്ച്‌ കോട്ടാവാലെയിലെ "സർപാഞ്ച്‌' ആ മലിനജലം കുടിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു അദ്ദേഹത്തെ ഉടൻ മുംബൈയിൽ എത്തിച്ച്‌ ജീവൻ രക്ഷിച്ചെങ്കിലും "കോട്ടാവാലെ"യെ ഗ്രസിച്ചിട്ടുള്ള മലിനീകരണ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടായില്ല 2000ൽ 30ഓളം സ്‌കൂൾ വിദ്യാർത്ഥികൾ ലോട്ടെയ്‌ക്കടുത്ത്‌ വിഷ വാതകം ശ്വസിച്ച്‌ അബോധാവസ്ഥയിലായി എന്നാൽ ഇതിന്‌ ഉത്തരവാദികളായ കെമിക്കൽ കമ്പനി ക്കാർ ഈ കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻപോലും മുന്നോട്ട്‌ വന്നില്ല വ്യവസായങ്ങളിൽ നിന്നുള്ള ഹാനികരമായ ഖരമാലിന്യം മണ്ണുമായി കൂട്ടിക്കുഴച്ച്‌ ഘാട്ട്‌ മേഖലയിലെ കുന്നിൻചരുവുക ളിലെ റോഡുകളുടെ വശങ്ങളിൽ നിക്ഷേപിക്കുന്നതായി ജനങ്ങൾ അറിയിച്ചു ഈ അടുത്ത കാലത്ത്‌ "ഖേദ്‌' ടൗണിലെ കുടിവെള്ള സ്രാത ായ"ബൊറാജ്‌' അണക്കെട്ടിൽ ഹാനികരമായ രാസമാലിന്യം ടാങ്കറിൽ കൊണ്ടുവന്ന്‌ തള്ളിയ സംഭവമുണ്ടായി ഇതുമൂലം ടൗണിലെ ജലവിതരണം ആഴ്‌ചക ളോളം മുടങ്ങിയെങ്കിലും ഇതിന്‌ കാരണക്കാരായവരെ പിടികൂടാൻ ശ്രമമുണ്ടായില്ല ലോട്ടെയിൽ നിന്നുള്ള രാസമലിനീകരണം മൂലം "ഡാബോൾ' കടലിടുക്കിലെ മത്സ്യസമ്പത്തിൽ ഗണ്യമായ കുറ വുണ്ടായിട്ടുണ്ട്‌ മത്സ്യതൊഴിലാളികൾക്ക്‌ വലിയ തൊഴിൽ നഷ്‌ടത്തിന്‌ ഇതു കാരണമായിട്ടുണ്ട്‌.

ഈ പ്രശ്‌നങ്ങൾക്കു നടുവിൽ മഹാരാഷ്‌ട്ര മലിനീകരണ നിയന്ത്രണബോർഡ്‌ ആകെ സ്വീക രിച്ച നടപടി അതിന്റെ ലോട്ടെ ആഫീസ്‌ ദൂരെയുള്ള ചിപ്ലനിലേക്ക്‌ മാറ്റി സ്ഥാപിച്ചതാണ്‌ ഇതുമൂലം

............................................................................................................................................................................................................

78

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/105&oldid=159176" എന്ന താളിൽനിന്ന് ശേഖരിച്ചത്