താൾ:Gadgil report.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിലെ പ്രകതിവിഭവങ്ങളുടേയും മറ്റ്‌ ശേഷികളുടെയും പ്രാധാന്യം കണക്കിലെടുത്തുകൊണ്ടും ഭൂവിനിയോഗ മുൻഗണനകൾ നിശ്ചയിച്ചുകൊണ്ടും ഈ ജില്ലകൾക്കായി മഹാരാഷ്‌ട്ര സർക്കാർ ഒരു മേഖലാപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്‌ ഇതിലെ നിർദ്ദേശങ്ങളെല്ലാം തന്നെ ഇപ്പോൾ വ്യാപകമായി ലംഘിച്ചുവരികയാണ്‌ ഇതും അടിയന്തിരമായി പുന:പരിശോധിക്കണം.

പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്ന നിലവിലുള്ള സംവിധാനം തീരെ അപര്യാപ്‌തമാണ്‌ പരി സ്ഥിതി ആഘാത അപഗ്രഥനം ജൈവവൈവിദ്ധ്യ- സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങൾ വിലയിരു ത്തുന്നതിൽ വളരെ ദുർബലമാണ്‌ ഉദാഹരണത്തിന്‌ പശ്ചിമഘട്ടത്തിലെ വളർച്ച മുരടിച്ച വൃക്ഷങ്ങ ളുള്ള ശക്തമായ കാറ്റുവീശുന്ന പ്രദേശങ്ങളെ ഊഷരഭൂമി എന്ന്‌ മുദ്രകുത്തി ഇവർ തഴയുന്നു പക്ഷെ ഈ പീഠഭൂമികൾ ജൈവവൈവിദ്യ സമ്പന്നമാണ്‌ ബൊട്ടാണിക്കൽ സർവ്വെ ഓഫ്‌ ഇന്ത്യ മുൻ ഡയ റക്‌ടർ ഡോ സഞ്ചപ്പയുടെ അഭിപ്രായത്തിൽ ഈ പീഠഭൂമികളുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ നമ്മുടെ തനത്‌ സസ്യലതാദികളുടെ സമ്പന്നമായൊരു കലവറയാണിതെന്നാണ്‌ ജലം അകത്തേക്കും പുറത്തേയ്‌ക്കും ഒഴുകാൻ പാകത്തിൽ ചെളിവരമ്പുകൾ നിർമ്മിക്കപ്പെടുന്നതുപോലെയുള്ള പരിസ്ഥിതി സംഭാവനകളുടെ പ്രാധാന്യം അവഗണിക്കപ്പെടുന്നു ഗോവയ്‌ക്ക്‌ തൊട്ട്‌ തെക്കുള്ള ഉത്തര കന്നട ജില്ലയിലെ അഗനാശിനി അഴിമുഖത്തെ പറ്റി ഈയിടെ നടത്തിയ പഠനപ്രകാരം ഇതിന്റെ വാർഷിക മൂല്യം 5.6 കോടി രൂപയാണ്‌.

പരിസ്ഥിതി ആഘാത അപഗ്രഥനം പല പ്രസക്ത പ്രശ്‌നങ്ങളും പരിഗണിക്കുന്നില്ല . ഉദാഹര ണത്തിന്‌ വൈദ്യുത പ്രാജക്‌ടുകളിൽ നിന്നുള്ള വിതരണലൈനുകൾക്ക്‌ അവയ്‌ക്ക്‌ കീഴെയുളള മാവ്‌, കശുമാവ്‌ തോട്ടങ്ങളിലും പശ്ചിമഘട്ടത്തിലെ വനങ്ങളിലും വലിയ ആഘാതമേല്‌പിക്കാൻ കഴിയും. പക്ഷെ ഇത്‌, അവഗണിക്കപ്പെട്ടിരിക്കാണ്‌ അതുപോലെ തന്നെ ട്രക്കുകളിൽ റോഡുമാർങ്ങവും ജല മാർങ്ങവും കപ്പലുകളിൽ കടൽമാർങ്ങവും കൊണ്ടുപോകുന്ന അയിരുകൾ കടുത്ത പരിസ്ഥിതി, സാമൂ ഹ്യപ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌ ഇവയും വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ല.

പൊതുതെളിവെടുപ്പ്‌ വേളയിൽ ലഭിച്ച വിലപ്പെട്ട വിവരങ്ങൾ കണക്കിലെടുത്തിട്ടില്ല ഇത്‌ വലിയ സാമൂഹ്യഅസ്വസ്ഥതയ്‌ക്കും ഭിന്നതയ്‌ക്കും കാരണമായിട്ടുണ്ട്‌ ഉദാരഹരണത്തിന്‌ സിന്ധുദുർഗിലെ കലാനെവില്ലേജിൽ ഒരു ഖനിയുമായി ബന്ധപ്പെട്ട്‌ 20-9-2008ൽ ആദ്യപൊതുതെളിവെടുപ്പ്‌ നടത്തി. ഈ സമയം മറാത്തിയിലുള്ള പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ട്‌ തയ്യാറാകാതിരുന്നതി നാൽ തെളിവെടുപ്പ്‌ മാറ്റിവെച്ചു അപഗ്രഥന റിപ്പോർട്ട്‌ മറാത്തിഭാഷയിൽ ലഭ്യമാക്കിയശേഷം 11-10-2008 വീണ്ടും പൊതുതെളിവെടുപ്പ്‌ നടത്തി ഖനനത്തെ എതിർത്തുകൊണ്ട്‌ ഗ്രാമപഞ്ചായത്ത്‌ ഐക്യക ണ്‌ഠ്യേന അംഗീകരിച്ച പ്രമേയം തെളിവെടുപ്പുവേളയിൽ സമർപ്പിച്ചു പുറമേ താഴെപറയുന്ന എതിര ഭിപ്രായങ്ങളും ഉയർന്നുവന്നു.

1 "കലാനെ' നദിയിലെ മലിനീകരണം മൂലം ഗോവയ്‌ക്കടുത്ത ചണ്ടലിയിൽ ഈ നദിയിലെ ജലവിതരണ സ്‌കീം അവതാളത്തിലായി (2 കലാനെയിലെ പ്രകൃതിദത്ത ജലസ്രാത ുകളെ ആശ്ര യിച്ചുള്ള ഫലവർങ്ങകൃഷി വൈഷമ്യത്തിലായി പൊതുതെളിവെടുപ്പിന്റെ മിനുട്ട്‌സ്‌ ലഭ്യമാക്കിയത്‌ 57 ദിവസം കഴിഞ്ഞാണ്‌ ഖനനത്തിനെതിരായ ഐക്യകണ്‌ഠ്യേന അംഗീകരിച്ച നിർദ്ദേശം നിലനിൽക്കവേ 2009 മാർച്ച്‌ 17 ന്‌ മഹാരാഷ്‌ട്ര സർക്കാർ ഖനനത്തിന്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകി സുതാര്യവും പങ്കാളിത്ത അപഗ്രഥന സംവിധാനവും നിലവിലില്ലാത്തതിനാൽ പരിസ്ഥിതി ക്ലിയറൻസ്‌ നൽകു മ്പോൾ വ്യവസ്ഥ ചെയ്യുന്ന നിബന്ധനകൾ വ്യപകമായി ലംഘിക്കപ്പെടുന്നു കഴിഞ്ഞ ഏതാനും വർഷ ങ്ങളായി പരിസ്ഥിതി സംബന്ധമായ സമരപരിപാടികളുടെ സിരാകേന്ദ്രമാണ്‌ രത്‌നഗിരി ജില്ല.

ഗ്രാമ-താലൂക്ക്‌ -ജില്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലികളിലെയും പ്രാദേശിക അംഗ ങ്ങളെ ഉൾപ്പെടുത്തി ജൈവവൈവിദ്ധ്യമാനേജ്‌മെന്റ ്‌ കമ്മിറ്റികൾ രൂപീകരിക്കണമെന്ന്‌ 2002 ലെ ജൈവ വൈവിദ്ധ്യനിയമം അനുശാസിക്കുന്നു പ്രാദേശിക ജൈവവൈവിദ്ധ്യ വിഭവങ്ങൾ രേഖപ്പെടുത്തുകയും അവിടത്തെ കാർഷിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും അനുവദനീയമായ ഉപയോഗങ്ങൾക്ക്‌ കളക്ഷൻ ചാർജ്‌ ചുമത്തുകയും ചെയ്യുക എന്നത്‌ ഈ കമ്മിറ്റികളുടെ ചുമതലയാണ്‌ ഈ കമ്മിറ്റി കൾക്ക്‌ ഫലപ്രദമായ ഒരു പൊതുവേദിയായി പ്രവർത്തിക്കാനും പ്രാദേശിക പരിസ്ഥിതി മാനേ ജ്‌മെന്റിലും അവലോകനത്തിലും സുപ്രധാനപങ്കുവഹിക്കാനും ഈ കമ്മിറ്റികൾക്ക്‌ കഴിയും നിർഭാ ഗ്യവശാൽ ജൈവവൈവിദ്ധ്യനിയമം മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ നടപ്പിലാക്കാൻ യാതൊരു നടപ ടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല ഗോവയിലാണെങ്കിൽ ഇത്‌ നടപ്പിലാക്കിയത്‌ ഒട്ടും തൃപ്‌തികരമായ നിലയിലല്ല ഈ കമ്മിറ്റികൾ എല്ലാതലത്തിലും ഉടനടി പ്രവർത്തനോന്മുഖമാക്കണം.

............................................................................................................................................................................................................

77

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/104&oldid=159175" എന്ന താളിൽനിന്ന് ശേഖരിച്ചത്