താൾ:Gadgil report.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ രണം വർദ്ധിക്കുന്നു അപൂർവ്വ സസ്യങ്ങൾക്ക്‌ വംശനാശം സംഭവിക്കുന്നു വായുമലിനീകരണം, ശബ്‌ദ മലിനീകരണം, ഗതാഗത സംവിധാനം, താറുമാറാകുന്നു അപകടങ്ങൾ വർദ്ധിക്കുന്നു ശ്വാസകോശ രോഗങ്ങൾ കൂടുന്നു തുടങ്ങിയവയെല്ലാം ഈ ആഘാതങ്ങളിൽ പെടും ഈ അപകടാവസ്ഥയുടെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട്‌ ഇത്‌ ശ്രദ്ധാപൂർവ്വം അപഗ്രഥിച്ച്‌ അടിയന്തിരപരിഹാരം കാണേണ്ട തുണ്ട്‌.

ഇത്‌ വെറുമൊരു നിയമപ്രശ്‌നമല്ല നിയമവിരുദ്ധപ്രവർത്തനങ്ങളുടെ പ്രശ്‌നമാണ്‌ ഉദാഹരണ ത്തിന്‌ ഖനനക്കാർ അവരുടെ ശക്തി ഉപയോഗിച്ച്‌ വഴിതടയുന്നത്‌ തടയുകയും വഴിയിൽ വലിയ കുഴികൾ സൃഷ്‌ടിക്കുന്നതായും കർഷകർ പരാതിപെടുന്നു നിയമപരമായി അനുവദനീയമായതി നേക്കാൾ എത്രയോ വലിയ അളവിലാണ്‌ വ്യവസായശാലകളിൽ നിന്നുള്ള മലിനീകരണം ഇതു മൂലം വലിയ സാമൂഹ്യഅസ്വസ്ഥത പ്രദേശത്തു നിലനില്‌ക്കുന്നു ക്രമസമാധാന സംവിധാനം നിയ മവിരുദ്ധ പ്രവർത്തനങ്ങളെ സംരക്ഷിക്കാനായി ദുരുപയോഗം ചെയ്യുന്നു എന്ന്‌ ജനങ്ങൾ പരാതി പെടുന്നു. 16.1 പരിസ്ഥിതി ദുർബലതയുടെ നിലവാരം

രത്‌നഗിരി, സിന്ധുദുർഗ ജില്ലകളുടെ ഒരു ഭാഗം മാത്രമേ പശ്ചിമഘട്ടത്തിൽപെടുന്നുള്ളൂ സമി തിയുടെ ഡാറ്റാബേസിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗങ്ങളെ മേഖല-ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്ന്‌ തരം തിരിച്ചിട്ടുണ്ട്‌ സമിതിയുമായി വളരെ സഹകരണത്തിൽ പ്രവർത്തിക്കുന്ന കൊൽഹാപൂരിലെ വിക സന ഗവേഷണ ബോധവൽക്കരണ ആക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ശാസ്‌ത്രജ്ഞരും പ്രവർത്ത കരും "മഹാരാഷ്‌ട്ര സഹ്യാദ്രി പരസ്ഥിതി ദുർബലപ്രദേശം' രൂപീകരിക്കുന്നതിനും ഒരു നിർദ്ദേശം മുന്നോട്ടുവച്ചു ശിവാജി സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥികളുടെ പ്രബന്ധങ്ങളിൽ നിന്നും ഗവേഷണപദ്ധതികളിൽ നിന്നും ലഭിച്ച സ്ഥിതിവിവരക്കണക്കുകളുടെയും സ്ഥലസന്ദർശനങ്ങളുടേയും അടിസ്ഥാനത്തിൽ സതാര, സാഗ്‌ളി, കൊൽഹാപൂർ, രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ ചില പ്രദേശങ്ങൾ കൂടി പരിസ്ഥിതി ദുർബല മേഖല-ഒന്ന്‌, രണ്ട്‌, മൂന്ന്‌ൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്‌തു രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ പ്രദേശങ്ങളുടെ കാര്യത്തിൽ ഈ ശുപാർശ സമിതി സ്വീകരിച്ചു പശ്ചിമഘട്ടത്തിലുടനീളം ഇത്തരം പ്രവർത്തനങ്ങളെ പ്രാത്സാഹിപ്പിക്കണം.

16.2 പരിസ്ഥിതി ഭരണ നിർവ്വഹണത്തിലെ പോരായ്‌മ

സമിതി സ്ഥലസന്ദർശനവേളയിലും അല്ലാതെയും സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രതി നിധികൾ, പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, സംസ്ഥാന നിയമ സഭാംഗങ്ങൾ, പാർലമെന്റംഗങ്ങൾ, ശാസ്‌ത്രസാങ്കേതിക വിദഗ്‌ധർ, കർഷകർ, മത്സ്യതൊഴിലാളികൾ, കരകൗശലതൊഴിലാളികൾ, വ്യാവസായിക-തോട്ടം തൊഴിലാളികൾ എന്നിവരുമായി നടത്തിയ ആശയവിനിമയത്തിലെല്ലാം വ്യക്തമായൊരു കാര്യം പരിസ്ഥിതി ഭരണനിർവ്വഹണത്തിലെ കടുത്ത പോരായ്‌മകളാണ്‌.

ഉദാഹരണത്തിന്‌ ജർമ്മനിയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ നിലവിലുള്ള വ്യവസായങ്ങളുടെ മേഖലാടിസ്ഥാനത്തിലുള്ള ഭൂപടമുണ്ടാക്കാൻ കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളെ ചുമതലപ്പെടുത്തി രാജ്യത്തെ എല്ലാ ജില്ലകൾക്കും ഒരു സ്ഥലപര ഡാറ്റാ ബേസിന്‌ ഇവർ രൂപം നൽകി നിലവിലെ മലിനീകരണനിലവാരം,പരിസ്ഥിതിപരമായും സാമൂഹ്യ മായും ഉള്ള ദുർബല പ്രദേശങ്ങൾ, മലിനീകരണ നില ഇനിയും ഉയർത്തുന്നത്‌ അഭികാമ്യമല്ലാത്ത പ്രദേശങ്ങൾ, വിവിധ നിലവാരത്തിലുള്ള വായുമലിനീകരണവും, ജലമലിനീകരണവും ഉള്ള അനു വദനീയമായ വ്യവസായങ്ങൾ എന്നിവ സംബന്ധിച്ചെല്ലാം പ്രത്യേക ഭൂപടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്‌. ചില പരിമിതികൾ ഉണ്ടെങ്കിൽ പോലും ഇത്‌ വളരെ വിലപ്പെട്ട ഒരു സംഭാവനയാണ്‌ പരിസ്ഥിതിപ രമായും സാമൂഹ്യമായും സുസ്ഥിരവികസനം കൈവരിക്കാൻ ഇതിലൂടെ സാധിക്കും എന്നാൽ കടുത്ത സമ്മർദ്ദത്തെ തുടർന്ന്‌ പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ ഇത്‌ പരസ്യപ്പെടുത്താനായില്ല തൽഫല മായി രത്‌നഗിരിയുടെ മേഖലാഭൂപടം ഇതുവരെ പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞില്ല ആവർത്തിച്ച്‌ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടാണ്‌ സമിതിക്കുതന്നെ ഒരു കോപ്പി ലഭിച്ചത്‌ പലകുറി ആവർത്തിച്ച്‌ ആവ ശ്യപ്പെട്ടിട്ടും പശ്ചിമഘട്ട ജില്ലകളുടെ ഭൂപടം ഇതുവരെ സമിതിക്ക്‌ ലഭ്യമാക്കിയിട്ടില്ല പരിസ്ഥിതി വനം മന്ത്രാലയം കഴിവതും വേഗം ഈ രേഖകൾ പ്രസിദ്ധീകരിക്കണം രത്‌നഗിരി ജില്ലയുടെ ഭൂപടം പരിശോധിച്ചാൽ വ്യവസായങ്ങളുടെ സ്ഥാനം നിർദ്ദിഷ്‌ട മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധമായാണ്‌ നിശ്ച യിച്ചിട്ടുള്ളതെന്ന്‌ കാണാം ഇത്‌ അടിയന്തിരമായി പുന:പരിശോധിക്കേണ്ടതുണ്ട്‌.

............................................................................................................................................................................................................

76

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/103&oldid=159174" എന്ന താളിൽനിന്ന് ശേഖരിച്ചത്