താൾ:Gadgil report.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ നടത്തിയിട്ടില്ല കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുള്ളതും ' സഞ്ചാരത്തിനുള്ള അവകാശം - ഇന്ത്യ യിലെ ആനയുടെ സഞ്ചാരപഥങ്ങൾ' എന്ന പ്രസിദ്ധീകരണത്തിൽ ഉൾപ്പെട്ടിട്ടുള്ളതുമായ സഞ്ചാരപഥങ്ങളിൽ ഇപ്പോഴും ഇത്‌ ഉൾപ്പെടുത്തിയിട്ടില്ല.(ങലിീി ല മേഹ 2005)

ഗുണ്ഡിയ തടത്തിലെ ഭൂവിനിയോഗഘടന

നദീതടത്തിലെ ഭൂവിനി

യോഗത്തിൽ ഏലം, കാപ്പിതോട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു ഈ തോട്ട ങ്ങളിൽ തണലിനായി ചില തനതു വൃക്ഷങ്ങൾ നിലനിർത്തിയിട്ടുണ്ട്‌ അവയുടെ തണലിലാണ്‌ ഈർപ്പം യഥേഷ്‌ടം വേണ്ട ഏലകൃഷി ഉണങ്ങിയ ഏലത്തിന്‌ കിലോയ്‌ക്ക്‌ 1500 രൂപവരെ വിലയുള്ള തിനാൽ ഈ നാണ്യവിളയിൽ നിന്ന്‌ നല്ല ആദായം ലഭിക്കും ഗുണ്ഡിയ തടത്തിലെ ചെറുതും വലു തുമായ കർഷകർ ഏലകൃഷിക്കാരാണ്‌ ചെറുതും വലുതുമായ ഇവിടത്തെ കാപ്പിത്തോട്ടങ്ങൾ മദ്ധ്യ പശ്ചിമഘട്ടത്തിലെ മറ്റിടങ്ങളിലെപ്പോലെ ഇവിടെയും വലിയൊരു സാമ്പത്തിക സ്രാത ാണ്‌ ഇവി ടത്തെ സ്വകാര്യവൻകിട എസ്റ്റേറ്റുകളുടെ നല്ലൊരു ഭാഗം വനമാണെങ്കിലും അനധികൃത കയ്യേറ്റത്തി ലൂടെ ഇവിടത്തെ വൻമരങ്ങളെല്ലാം മുറിച്ചുമാറ്റിക്കഴിഞ്ഞു (സുകുമാർ & ശങ്കർ 2010 ഇവിടെ അനധി കൃത കയ്യേറ്റം വ്യാപകമായതിനാൽ വിലപിടിപ്പുള്ള വൃക്ഷങ്ങളെല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞു. അതുപോലെ തന്നെ വ്യാപകമായ വനം കയ്യേറ്റം നിബിഡവനങ്ങളുടെ നിലനിൽപിനെ തന്നെ അപ കടത്തിലാക്കിയിരിക്കുന്നു.

ശുപാർശ

1.

2.

3.

4.

5.

രണ്ട്‌ ഘട്ടമായി നടപ്പാക്കാനുദ്ദേശിക്കുന്ന മൂന്ന്‌ തലങ്ങളുള്ള ഗുണ്ഡിയ പദ്ധതി നദീതടത്തിലെ ഭൂപ്രകൃതിയിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കും പദ്ധതിമൂലം വലിയൊരു ഭൂപ്രദേശം വെള്ള ത്തിനടിയിലാകുന്നു എന്നു മാത്രമല്ല ഇതോടനുബന്ധിച്ചുള്ള കെട്ടിടങ്ങളുടേയും റോഡുകളു ടെയും നിർമ്മാണവും വലിയ ആഘാതം സൃഷ്‌ടിക്കും.

നദീതടത്തിലെ ജലഘടനതന്നെ പദ്ധതി മാറ്റിമറിക്കും വിഖ്യാത ക്ഷേത്രനഗരമായ "സുബ്ര ഹ്മണ്യ"യിലേക്കുള്ള മുഖ്യജല സ്രാത ായ "കുമാരധാരാ' നദി ബെറ്റകുമാരി അണക്കെട്ടി ലേക്ക്‌ തിരിച്ചുവിടുന്നതുമൂലം അവിടെ ജലക്ഷാമം അനുഭവപ്പെടും ക്ഷേത്രം സന്ദർശിക്കുന്ന ഭക്തജനങ്ങൾക്ക്‌ ഇത്‌ വലിയ ബുദ്ധിമുട്ടാകും ഭൂപ്രകൃതിയിലെ മാറ്റങ്ങൾ വൃഷ്‌ടിപ്രദേശത്ത്‌ സൃഷ്‌ടിക്കുന്ന ആഘാതത്തെപ്പറ്റിയും ജലം വഴിതിരിച്ചുവിടുന്നതിനെ പറ്റിയും ഉള്ള പ്രാജക്‌ട്‌ റിപ്പോർട്ടിലെ പരാമർശം വ്യക്തമല്ല ഇപ്പോൾ സമൃദ്ധമായി ജലമൊഴുകുന്ന അരുവികൾ മഴ ക്കാലത്തു മാത്രം വെള്ളമുള്ളവയായിമാറും (ശരാവതി നദീതടത്തിൽ സംഭവിച്ചതുപോലെ) അതുപോലെ താഴോട്ടുള്ള ജലനിർങ്ങമനത്തിലെ വ്യതിയാനം പ്രദേശവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കും.

പ്രധാന ഭൂഗർഭ പവർഹൗസിലേക്കുള്ള ടണൽ നിർമ്മിക്കുന്നത്‌ പ്രാഥമിക വനമേഖലയിലാണ്‌. ഗുണ്ഡിയ തടത്തിൽ അവശേഷിക്കുന്ന പ്രാഥമിക നിത്യഹരിതവനത്തിന്‌ ശല്യമാണെന്നതിനാൽ ഇത്‌ അഭിലഷണീയമല്ല.

പശ്ചിമഘട്ട സമിതി പരിസ്ഥിതി ദുർബലമേഖല-ഒന്ന്‌ ആയി തരംതിരിച്ചുള്ള പ്രദേശത്താണ്‌ ഗുണ്ഡിയ ജലവൈദ്യുത പദ്ധതി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌ ഈ മേഖലയിൽ വലിയ സ്റ്റോറേജ്‌ ഡാമുകൾ പാടില്ലെന്നാണ്‌ സമിതി ശുപാർശ ചെയ്‌തിട്ടുള്ളത്‌.

ജൈവവൈവിദ്ധ്യനഷ്‌ടവും ആഘാതവും ഗണനീയമാകയാൽ പദ്ധതി നടപ്പാക്കാൻ അനുവദി ക്കരുതെന്നാണ്‌ സമിതി ശുപാർശ ചെയ്യുന്നത്‌.

16 രത്‌നഗിരി, സിന്ധുദുർങ്ങ ജില്ലകൾ

മഹാരാഷ്‌ട്രയിലെ രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ ഖനനം, ഊർജ്ജ ഉൽപാദനം, മലിനീ കരണവ്യവസായങ്ങൾ എന്നിവയുടെ തുടർവികസനത്തിന്‌ അനുയോജ്യമായ മാതൃക നിർദ്ദേശിക്ക ണമെന്ന്‌ സമിതിയോട്‌ ആവശ്യപ്പെട്ടിരുന്നു നിരവധി ഖനനപ്രവർത്തനങ്ങളും വൈദ്യുത പദ്ധതി കളും മലിനീകരണ വ്യവസായങ്ങളും ഈ മേഖലയിലുടനീളം പരിസ്ഥിതിപരമായും സാമൂഹ്യമായും സൃഷ്‌ടിച്ചിട്ടുള്ള ആഘാതം വളരെ ഗൗരവമുള്ളതാണ്‌ ഇതുമൂലം മലിനമാകുകയും ജലനിരപ്പ്‌ താഴു കയും ചെയ്യുന്നു ജലസ്രാത ുകളിലേക്ക്‌ മാലിന്യം ഒഴുകിയെത്തുന്നു, അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുന്നു ഫലഭൂയിഷ്‌ടമായ കൃഷിഭൂമി നഷ്‌ടപ്പെടുന്നു മത്സ്യസമ്പത്ത്‌ നശിക്കുന്നു വനനശീക

............................................................................................................................................................................................................

75

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/102&oldid=159173" എന്ന താളിൽനിന്ന് ശേഖരിച്ചത്