താൾ:Gadgil report.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പശ്ചാത്തലം

ഗുണ്ടിയ ജലവൈദ്യുതപദ്ധതി കർണ്ണാടക സർക്കാർ കർണ്ണാടക പവർ കോർപ്പറേഷന്‌ അനു വദിച്ചുകൊടുത്തത്‌ 6-10-1998 ലാണ്‌ തുടർന്ന്‌ കോർപ്പറേഷൻ വിവിധ വകുപ്പുകളിൽ നിന്ന്‌ ക്ലിയ റൻസ്‌ വാങ്ങി 28-9- 2006 ൽ കർണ്ണാടക മത്സ്യബന്ധന വകുപ്പിന്റെയും, 10-3-2008ൽ, കേന്ദ്ര ആർക്കി യോളജിക്കൽ സർവ്വേയുടെയും, 16.04.2008ൽ, കർണ്ണാടക ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെയും, 25-4-2008ൽ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും, 02-05-2008 ൽ കർണ്ണാടക ജലവിഭവ വകുപ്പി ന്റെയും 06.06.2008ൽ കർണ്ണാടക സർക്കാരിന്റെയും ക്ലിയറൻസ്‌ പ്രാജക്‌ടിന്‌ ലഭിച്ചു പദ്ധതിയോട്‌ രാജ്യരക്ഷ മന്ത്രാലയത്തിന്‌ എതിർപ്പില്ലെന്ന കത്ത്‌ 7-7-2009ലും ലഭിച്ചു.

ഹാ ൻ ജില്ലയിലെ സക്‌ലേശ്‌പുര താലൂക്കിലെ ഹൊങ്കടഹള്ളയിൽ 6-6- 2008ൽ നടന്ന പൊതു തെളിവെടുപ്പിൽ ഹാ ൻ,ദക്ഷിണ കന്നട ജില്ലകളിലെ ജില്ലാ ഭരണകൂടം, നിർദ്ദിഷ്‌ട പദ്ധതി ബാധി ക്കുന്ന ജനങ്ങൾ എന്നിവർ ഹാജരായി അഭിപ്രായങ്ങൾ രേഖപ്പെടുത്തി കർണ്ണാടക സംസ്ഥാന മലി നീകരണ നിയന്ത്രണബോർഡ്‌ പൊതുതെളിവെടുപ്പ്‌ യോഗത്തിന്റെ നടപടി ക്രമത്തിന്റെ കോപ്പി 27-9-2008 ന്‌ പരിസ്ഥിതി- വനം മന്ത്രാലയത്തിന്‌ നൽകി.കർണ്ണാടക പവർ കോർപ്പറേഷൻ 6-11- 2008ൽ ബൃഹ ത്തായ പരിസ്ഥിതി ആഘാതഅപഗ്രഥന റിപ്പോർട്ടും പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ സമർപ്പിച്ചു. 21-11-2008ൽ കൂടിയ വിദഗ്‌ധ അവലോകനസമിതിയുടെ 20-ാമത്തെ യോഗം പദ്ധതിക്ക്‌ ക്ലിയറൻസ്‌ നൽകുന്ന കാര്യം പരിഗണിച്ചു.ദക്ഷിണകന്നട ജില്ലയിൽ കൂടി ഒരു പൊതുതെളിവെടുപ്പ്‌ നടത്തണ മെന്ന്‌ മന്ത്രാലയം നിർദ്ദേശിച്ചു.

ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർതാലൂക്കിലെ സിരിബാഗുലു വില്ലേജിൽ 25-3-2009ൽ ഒരു പൊതുതെളിവെടുപ്പ്‌ നടത്തി ഇതിന്റെ നടപടിക്രമങ്ങളുടെ ഒരു കോപ്പി 18-4-2009 ൽ മലിനീകരണ നിയന്ത്രണബോർഡ്‌ പരിസ്ഥിതി-വനം മന്ത്രാലയത്തിന്‌ സമർപ്പിച്ചു 15-6- 2009ൽ ചേർന്ന പരിസ്ഥിതി അപഗ്രഥന സമിതിയുടെ 27-ാമത്‌ യോഗം പദ്ധതിക്ക്‌ ക്ലിയറൻസ്‌ കൊടുക്കുന്ന കാര്യം പരിഗണിച്ചു. ഇക്കാര്യത്തിൽ മന്ത്രാലയം ഉന്നയിച്ച പ്രശ്‌നങ്ങൾക്ക്‌ പവർകോർപ്പറേഷൻ 29-9-2009ൽ മറുപടിയും നൽകി കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയത്തിലെ ജലവൈദ്യുത പദ്ധതികൾക്കും നദീതടങ്ങൾക്കു മായുള്ള വിദഗ്‌ധ അപഗ്രഥന സമിതിയുടെ ഉപസമിതി മുമ്പാകെ മലനാട്‌ ജനപര ഹൊറാട്ട സമിതി പദ്ധതിയുടെ ദോഷങ്ങൾ ചൂണ്ടിക്കാട്ടി 5-12-2009ൽ പരാതി സമർപ്പിച്ചു പ്രമുഖ പരിസ്ഥിതി വാദിയും "ചിപ്‌കോ' പ്രസ്ഥാനനേതാവുമായ ശ്രീ സുന്ദർലാൽബഹുഗുണ ബെറ്റകുമാരിയിൽ പ്രതിഷേധപ്രക ടനം നടത്തുകയും 21-12-2009ൽ ഹൊങ്കഥല്ല വില്ലേജിൽ പ്രതിഷേധയോഗം ചേരുകയും ചെയ്‌തു. അടുത്തദിവസം ഹാ ൻ ടൗണിൽ മലനാട്‌ ജനപര ഹൊറാട്ട സമിതിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലിയും യോഗവും നടന്നു പ്രാദേശിക തലത്തിൽ 2004 -2006 കാലഘട്ടത്തിൽ ഇത്തരം നിരവധി പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കപ്പെട്ടു.

പശ്ചിമഘട്ട സമിതിയുടെ സന്ദർശനങ്ങളും കൂടിയാലോചനകളും

സമിതി ചെയർമാൻ പ്രാഫ.മാധവ്‌ ഗാഡ്‌ഗിലിന്റെ ക്ഷണപ്രകാരം ഡോ.ടി.വി.രാമചന്ദ്ര(പശ്ചി മഘട്ട കർമ്മ സമിത അംഗവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസിലെ ഹരിസ്ഥിതി ശാസ്‌ത്രകേന്ദ്ര ത്തിലെ സയന്റിഫിക്‌ ആഫീസറും പ്രാ എം.ഡി സുഭാഷ്‌ ചന്ദൻ (കർണ്ണാടക ജൈവവൈവിദ്ധ്യ ബോർഡ്‌ അംഗം ശ്രീ ഹരീഷ്‌ ഭട്ട്‌ (ബാംഗ്ലൂരിലെ ഓണററി വൈൽഡ്‌ ലൈഫ്‌ വാർഡൻ എന്നി വരും മറ്റ്‌ ഗവേഷകരും ഉൾപ്പെട്ട സംഘം 2010 ആഗസ്റ്റ്‌ 29 മുതൽ 31 വരെ നിർദ്ദിഷ്‌ടഗുണ്ഡിയ ജല വൈദ്യുത പദ്ധതിപ്രദേശം സന്ദർശിച്ചു പ്രദേശവാസികളുടെ പ്രതിനിധികളും അവരോടൊപ്പമുണ്ടാ യിരുന്നു 2010 ആഗസ്റ്റ്‌ 31 ന്‌ സംഘം ഹൊങ്കഥല്ല വില്ലേജിൽ നടത്തിയ പൊതുതെളിവെടുപ്പിൽ അന വധി പ്രദേശവാസികൾ സംബന്ധിക്കുകയും നിർദ്ദിഷ്‌ട പദ്ധഥിയെ സംബന്ധിച്ച്‌ അവരുടെ കാഴ്‌ച പ്പാടും അഭിപ്രായവും അറിയിക്കുകയും ചെയ്‌തു തുടർന്ന്‌ പ്രാ മാധവ്‌ ഗാഡ്‌ഗിലും സമിതി അംഗം ശ്രീമതി വിദ്യാനായക്കും സെപ്‌തംബർ 16 ന്‌ പ്രാജക്‌ട്‌ സൈറ്റ്‌ സന്ദർശിക്കുകയും 17 ന്‌ പ്രദേശവാസികളുമായി കൂടിയാലോചന നടത്തുകയും ചെയ്‌തു.

പദ്ധതി പ്രദേശത്തെ ജൈവവൈവിദ്ധ്യം

ഹാ ൻ ജില്ലയിലെ "സക്‌ളേഷ്‌പുര' താലൂക്കിൽ 1400 മീറ്റർ ഉയരത്തിൽ നിന്നുഗ്ഗവിക്കുന്ന

കുമാരധാര നദിയുടെ ഒരു ഉപനദിയാണ്‌ ഗുണ്ഡിയനദി.

കർണ്ണാടകയിൽ മദ്ധ്യപശ്ചിമഘട്ടത്തിൽ പടിഞ്ഞാറോട്ട്‌്‌ ഒഴുകുന്ന രണ്ട്‌ നദികളാണ്‌ നേത്രാവ

............................................................................................................................................................................................................

73

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/100&oldid=159171" എന്ന താളിൽനിന്ന് ശേഖരിച്ചത്