താൾ:GaXXXIV6-1.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 91 --

മേൽ തളിച്ചു അവരേടു: ഇതാ, ഇതു യഹോവ നി
ങ്ങളോടു ഉണ്ടാക്കിയ നിയമത്തിന്റെ രക്തം ആകു
ന്നു
എന്നു പറഞ്ഞു.

മോശെ മലമുകളിലെ മേഘത്തിൽ ൪൦ രാപ്പ
കൽ പാൎത്തു. യഹോവ സകല വചനങ്ങളെയും
പറഞ്ഞു തീൎത്ത ശേഷം തിരുവിരൽകൊണ്ടു എഴുതി
യ രണ്ടു കല്പലകകളെ മോശെക്കു കൊടുക്കയും ചെയ്തു.

4. ഇതിന്നിടയിൽ പാളയത്തിലുള്ളവർ മോശെ
വരുവാൻ താമസിച്ചതുകൊണ്ടു അഹറോന്റെ അടു
ക്കൽ ചെന്നു "ഞങ്ങളെ മിസ്രയിൽനിന്നു കൊണ്ടു വ
ന്ന മോശെക്കു എന്തു സംഭവിച്ചു എന്നറിയുന്നില്ല;
ഞങ്ങൾക്കു മുന്നടക്കേണ്ടുന്ന ദേവന്മാരെ ഉണ്ടാക്കേ
ണം" എന്നു പറഞ്ഞു. അപ്പോൾ അഹറോൻ ഭയ
പ്പെട്ടു, സ്ത്രീകളുടെയും കുട്ടികളുടെയും പൊന്നാഭരണ
ങ്ങളെ എല്ലാം ചോദിച്ചു വാങ്ങി ഒരു കാളക്കുട്ടിയുടെ
സ്വരൂപം വാൎത്തുണ്ടാക്കി. പിറേറ ദിവസം അവർ
പ്രഭാതകാലത്തു എഴുനീറ്റു ബലിയും സദ്യയും കഴി
ച്ചു ഭക്ഷിച്ചു കുടിച്ചു തീൎന്ന ശേഷം കളിപ്പാൻ തുടങ്ങി.

അപ്പോൾ യഹോവ മോശെയോടു: "വേഗം ഇറ
ങ്ങിപ്പോക, നീ മിസ്രയിൽനിന്നു പുറപ്പെടുവിച്ച നി
ന്റെ ജാതി ഞാൻ കല്പിച്ച വഴിയിൽനിന്നു തെറ്റി
പാപത്തിൽ അകപ്പെട്ടിരിക്കുന്നു" എന്നു പറഞ്ഞു.

മോശെ ഇറങ്ങി പാളയത്തിൽ എത്തിയപ്പോൾ
കാളക്കുട്ടിയെയും നൃത്തം ചെയ്യുന്നതിനേയും കണ്ടു
മോശെക്കു കോപം ജ്വലിച്ചു സാക്ഷ്യത്തിന്റെ കല്പ
ലകകളെ ചാടി പൊളിച്ചു. പിന്നേ മോശെ ആ
വിഗ്രഹത്തെ എടുത്തു തീയിൽ ഇട്ടു ചുട്ടു അരെച്ചു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/95&oldid=197025" എന്ന താളിൽനിന്ന് ശേഖരിച്ചത്