താൾ:GaXXXIV6-1.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 89 --

യഹോവ പൎവ്വതത്തിന്മേൽ അഗ്നിയിൽ ഇറങ്ങി.
അതു അശേഷം പുകകൊണ്ടു മൂടി. പൎവ്വതം ഒക്കെ
യും ഏറ്റം കുലുങ്ങുകയും ചെയ്തു. കാഹളശബ്ദം
ഏറ്റവും വൎദ്ധിച്ചപ്പോൾ മോശെ മുകളിൽ കയറി
ദൈവസന്നിധിയിൽ നിന്നു. അപ്പോൾ യഹോവ
അരുളിച്ചെയ്തതെന്തെന്നാൽ:

൧. അടിമവീടായ മിസ്രദേശത്തുനിന്നു നിന്നെ
കൊണ്ടുവന്നവനായ യഹോവയായ ഞാൻ നിന്റെ
ദൈവമാകുന്നു; ഞാനല്ലാതെ അന്യദൈവങ്ങൾ നി
ണക്കുണ്ടാകരുതു.

൨. നിണക്കായിട്ടു ഒരു വിഗ്രഹത്തെയും യാതൊ
രു പ്രതിമയെയും ഉണ്ടാക്കരുതു; നീ അവറ്റെ കുമ്പി
ടുകയും സേവിക്കയും അരുതു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/93&oldid=197023" എന്ന താളിൽനിന്ന് ശേഖരിച്ചത്