താൾ:GaXXXIV6-1.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 88 --

൨൪. ദൈവം സീനായിൽ വെച്ചു
ധൎമ്മം കൊടുത്തതു.

(൨. മോശെ ൧൯. ൨൦. ൨൩. ൨൪. ൩൨-൩൪. ൩. മോശെ ൧൧- ൧൯.
൨൪. ൨൫. ൫. മോശെ ൬.)

1. മൂന്നാം മാസത്തിൽ ഇസ്രയേൽമക്കൾ സീനാ
യിമലയുടെ താഴ്വരയിൽ എത്തി; അവിടെ ഒരു വൎഷ
ത്തോളം പാൎത്തു. മോശെ ദൈവവകല്പനപ്രകാരം
അവരെ ഗോത്രങ്ങളായും വംശങ്ങളായും വിഭാഗിച്ചു,
കാൎയ്യങ്ങളെ നടത്തേണ്ടതിന്നു മേധാവികളെയും അ
ധിപന്മാരെയും മൂപ്പന്മാരെയും നിശ്ചയിച്ചു, ജനങ്ങ
ളെ എണ്ണി നോക്കി യുദ്ധം ചെയ്വാൻ തക്കവർ ആ
റുലക്ഷത്തിൽ പരം ഉണ്ടെന്നു കണ്ടു. ദൈവം അ
വിടേ വെച്ചു അവൎക്കു ധൎമ്മം അല്ലെങ്കിൽ ന്യായപ്ര
മാണം കൊടുത്തു. രാജ്യവ്യവസ്ഥയെയും ഗോത്രമ
ൎയ്യാദകളെയും നിയമിച്ചു. ഇപ്രകാരം അവർ ദൈ
വത്തിന്റെ ജനമായി ഭവിച്ചു.

ഇസ്രയേല്യർ അവിടെ താമസിക്കുമ്പോൾ യ
ഹോവ മോശെയോടു : "ഈ ജനങ്ങൾ തങ്ങളെത
ന്നെ ശുദ്ധീകരിച്ചു മൂന്നാം ദിവസത്തിന്നായി ഒരു
ങ്ങട്ടെ. മലെക്കു ചുററും ഒരതിരിനെ നിശ്ചയിച്ചു,
ആരും അതിനെ ആക്രമിക്കാതിരിക്കട്ടെ, ആക്രമിക്കു
ന്നവൻ മരിക്കും നിശ്ചയം" എന്നു കല്പിച്ചു.

2. മോശ, അപ്രകാരം ചെയ്തു. മൂന്നാം ദിവസം
പുലരുമ്പോൾ മിന്നലുകളും ഇടിമുഴക്കവും കനത്ത
മഴക്കാറും മഹാ കാഹളശബ്ദവും പൎവ്വതത്തിന്മേൽ
ഉണ്ടായതിനാൽ ചുവട്ടിൽ നില്ക്കുന്ന ജനം നടുങ്ങി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/92&oldid=197022" എന്ന താളിൽനിന്ന് ശേഖരിച്ചത്