താൾ:GaXXXIV6-1.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 83 -

കടന്നുപോകും. ഞാൻ രാജാവിലും അവന്റെ തേർ
കുതിരകളിലും എന്നെ തന്നെ മഹത്വപ്പെടുത്തു
മ്പോൾ ഞാൻ യഹോവ ആകുന്നു എന്നു മിസ്രക്കാർ
അറിയും" എന്നരുളിച്ചെയ്തു.

മേഘത്തൂൺ ഇസ്രയേല്യരുടെ മുമ്പിൽ നിന്നു
മാറി രണ്ടു സൈന്യങ്ങളുടെ നടുവിൽ വന്നു ഇസ്ര
യേല്യൎക്കു വെളിച്ചവും മറ്റവൎക്കു ഇരുട്ടുമായി നിന്നു
കൊണ്ടിരുന്നു. യഹോവ ആ രാത്രി മുഴുവനും കിഴ
ക്കങ്കാറ്റു അടിപ്പിച്ചു വെള്ളത്തെ വിഭാഗിച്ചപ്പോൾ
ഇസ്രയേല്യർ അതിൻ നടുവിൽ കൂടി കടന്നു മറുകരെ
ക്കെത്തി. മിസ്രക്കാരും പിന്തുടൎന്നു. പുലർകാലത്തു
യഹോവ മേഘത്തൂണിൽനിന്നു അവരുടെ സൈ
ന്യത്തെ നോക്കി അവൎക്കു ഭയവും കലക്കവും വരുത്തി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/87&oldid=197017" എന്ന താളിൽനിന്ന് ശേഖരിച്ചത്