താൾ:GaXXXIV6-1.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

അപ്രകാരം ആയി. പിന്നെ ഉണങ്ങിയ നിലത്തിന്നു
ദൈവം ഭൂമി എന്നും വെള്ളങ്ങളുടെ കൂട്ടത്തിന്നു സ
മുദ്രം എന്നും പേർ വിളിച്ചു; ഭൂമിയിൽനിന്നു പുല്ലി
നേയും വിത്തുള്ള സസ്യങ്ങളേയും ഫലവൃക്ഷങ്ങളേ
യും മുളപ്പിച്ചു.

4. നാലാം ദിവസത്തിൽ കാലഭേദങ്ങളെ അ
റിയിപ്പാൻ പകലിന്നു ആദിത്യനെയും രാത്രിക്കു ചന്ദ്ര
നെയും നക്ഷത്രങ്ങളെയും ദൈവം ഉണ്ടാക്കി.

5. അഞ്ചാം ദിവസത്തിൽ ഭൂമിയിൽ ഇഴയുന്ന
ഇഴജാതിയേയും വെള്ളത്തിൽ പാൎക്കുന്ന മത്സ്യങ്ങളേ
യും ആകാശത്തിൽ പറക്കുന്ന പക്ഷികളേയും ദൈ
വം പടെച്ചു. "നിങ്ങൾ പെരുകി സമുദ്രത്തിലും
ഭൂമിയിലും നിറഞ്ഞു കൊൾവിൻ" എന്നു അനുഗ്രഹി
ക്കയും ചെയ്തു.

6. ആറാം ദിവസത്തിൽ ദൈവം പല ജാതി
കാട്ടുമൃഗങ്ങളെയും നാട്ടുമൃഗങ്ങളെയും ഭൂമിയിൽനിന്നു
സൃഷ്ടിച്ച ശേഷം; സമുദ്രത്തിലുള്ള മത്സ്യങ്ങളെ
യും ആകാശത്തിലേ പക്ഷികളെയും മൃഗജാ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/8&oldid=196857" എന്ന താളിൽനിന്ന് ശേഖരിച്ചത്