താൾ:GaXXXIV6-1.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 73 -

ചെയ്തവനോടു: "നീ നിന്റെ കൂട്ടുകാരനെ അടിക്കു
ന്നതു എന്തു?" എന്നു ചോദിച്ചതിന്നു അവൻ: "ഞങ്ങ
ളുടെ മേൽ നിന്നെ ന്യായാധിപതിയാക്കി വെച്ചതാർ?
നീ ആ മിസ്രക്കാരനെ കൊന്നപ്രകാരം എന്നെയും
കൊല്ലുവാൻ ഭാവിക്കുന്നുവോ"? എന്നു ചോദിച്ചു.

ആ കുലപാതകത്തിന്റെ വസ്തുത രാജാവു അറി
ഞ്ഞു മോശെയെ കൊല്ലുവാൻ ഭാവിച്ചപ്പോൾ അ
വൻ അബ്രഹാമിന്റെ സന്തതിക്കാരായ മിദ്യാന
രുടെ ദേശത്തിലേക്കു ഓടിപ്പോയി, ഒരു കിണററി
ന്റെ അരികേ, എത്തി അവിടെ കത്തിരുന്നു. അ
പ്പോൾ ആ നാട്ടിലേ ആചാൎയ്യന്റെ ഏഴു പുത്രിമാർ
വന്നു ആടുകൾക്കു വെള്ളം കോരി തൊട്ടികളെ നിറെ
ച്ചാറെ വേറെ ഇടയന്മാർ വന്നു അവരെ ആട്ടിക്കള
ഞ്ഞതു കണ്ടു, മോശെ അവൎക്കു സഹായിച്ചു ആടു
കളെ വെള്ളം കുടിപ്പിച്ചു. കന്യകമാരുടെ അച്ഛ
നായ യെത്രോ ഈ അവസ്ഥ കേട്ടപ്പോൾ അവനെ
വരുത്തി വീട്ടിൽ പാൎപ്പിച്ചു. പുത്രിയായ സിപ്പോ
റയെ ഭാൎയ്യയായി കൊടുത്തു; ആട്ടിൻകൂട്ടങ്ങളെ മേ
യ്പാനായി മോശെയുടെ വശം ഏല്പിക്കയും ചെയ്തു.

ഇവ്വണ്ണം രാജകുമാരിയുടെ പോററുമകൻ തന്റെ
പിതാക്കന്മാരെ പോലെ അന്യദേശത്തിൽ ഇടയനാ
യി പാൎക്കേണ്ടിവന്നു എങ്കിലും മുമ്പേ അനുഭവിച്ച
രാജമഹത്വം വീണ്ടും കിട്ടുവാൻ ആഗ്രഹിച്ചിട്ടില്ല.

വേദോക്തങ്ങൾ.

൧. ജീവനും ദയയും നീ എന്നോടു പ്രവൃത്തിച്ചു നിന്റെ സന്ദ
ൎശനം എൻ ആത്മാവിനെ കാത്തു. യോബ് ൧൦, ൧൨.

൨. ആശയിൽ സന്തോഷിച്ചു, ഉപദ്രവത്തിൽ ക്ഷാന്തിയുള്ള വ
രായിരിപ്പിൻ. റോമർ ൧൨, ൧൨.


7

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/77&oldid=197007" എന്ന താളിൽനിന്ന് ശേഖരിച്ചത്