താൾ:GaXXXIV6-1.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 72 -

കുട്ടി മുതിൎന്നപ്പോൾ രാജപുത്രി അവനെ കോ
വിലകത്തു കൊണ്ടു പോയി തനിക്കു പുത്രനാക്കിവെ
ച്ചു "വെള്ളത്തിൽ നിന്നെടുത്തവൻ എന്നൎത്ഥ
മുള്ള മോശെ" എന്നു പേർ വിളിച്ചു, മിസ്രക്കാരു
ടെ സകലവിദ്യകളെയും പഠിപ്പിക്കയും ചെയ്തു.

3. മോശെക്കു ൪൦ വയസ്സായപ്പോൾ ഒരു ദിവ
സം സഹോദരന്മാരുടെ അരികിൽ ചെന്നു അവരിൽ
ഒരുവനെ ഒരു മിസ്രക്കാരൻ അടിക്കുന്നതു കണ്ട
പ്പോൾ അവനെ അടിച്ച് കൊന്നു."ദൈവം എന്റെ
കൈകൊണ്ടു ഇസ്രയേല്യൎക്കു രക്ഷവരുത്തും എന്നു
അവർ കണ്ടറിയും" എന്നു അവൻ വിചാരിച്ചതു
നിഷ്ഫലമായിപ്പോയി.

വേറെ ഒരു ദിവസത്തിൽ അവൻ രണ്ടു ഇസ്ര
യേല്യർ തമ്മിൽ കലശൽകൂടുന്നതു കണ്ടിട്ടു അന്യായം

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/76&oldid=197006" എന്ന താളിൽനിന്ന് ശേഖരിച്ചത്