താൾ:GaXXXIV6-1.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 71 -

ന്നാൽ മിസ്രക്കാർ ഇസ്രയേല്യരെ ഉപദ്രവിക്കുന്നേട
ത്തോളം അവരുടെ സംഖ്യ പെരുകിയതുകൊണ്ടു
അവരുടെ ആൺപൈതങ്ങളെ ഒക്കയും ജനിച്ച ഉട
നെ കൊല്ലേണമെന്നു രാജാവു പേററികളോടു കല്പി
ച്ചു. ആയവർ ദൈവത്തെ ഭയപ്പെട്ടു രാജകല്പന
പ്രമാണിക്കാതെ ആണ്കുഞ്ഞങ്ങളെ രക്ഷിച്ചുകൊണ്ടി
രുന്നു. അപ്പോൾ രാജാവു എല്ലാ മിസ്രക്കാരോടു:
"ഇസ്രയേല്യൎക്കു ജനിക്കുന്ന ആണ്കുഞ്ഞങ്ങളെ ഒക്കയും
പുഴയിൽ ചാടി കൊല്ലേണം"എന്നു കല്പിച്ചു.

2. ആ കാലത്തു ലേവിഗോത്രക്കാരനായ അമ്രാ
മിന്നു തന്റെ ഭാൎയ്യയായ യൊഖേബെദിൽ നിന്നു
സുന്ദരനായ ഒരു പുത്രൻ ജനിച്ചു. അമ്മ അവനെ
മൂന്നു മാസം ഒളിപ്പിച്ചു വെച്ചു; പിന്നേ ഒളിപ്പിപ്പാൻ
കഴിയാതെ ആയപ്പോൾ ഒരു പെട്ടി വാങ്ങി പശ
തേച്ചു. കുഞ്ഞനെ അതിൽകിടത്തി നീലനദീതീരത്തു
ചമ്മിയുള്ള ഒരു ദിക്കിൽ വെച്ചു, കുട്ടിയുടെ സഹോ
ദരിയെ സമീപത്തു നിറുത്തി.

അപ്പോൾ രാജപുത്രി ആ പുഴയിൽ കുളിപ്പാൻ
വന്നു പെട്ടിയെ കണ്ടു ദാസിയെ അയച്ചു അതിനെ
വരുത്തി തുറന്നു നോക്കിയപ്പോൾ കരയുന്ന കുഞ്ഞ
നെ കണ്ടു മനസ്സലിഞ്ഞു : "ഇതു എബ്രായക്കുട്ടിക
ളിൽ ഒന്നു" എന്നു പറഞ്ഞു. അപ്പോൾ സഹോ
ദരി അടുത്തു ചെന്നു: "മുല കൊടുക്കേണ്ടതിന്നു എ
ബ്രായസ്ത്രീകളിൽ ഒരുത്തിയെ വിളിക്കേണമോ?"
എന്നു ചോദിച്ചു കല്പന വാങ്ങി, അമ്മയെ വരുത്തിയ
ശേഷം, രാജപുത്രി കുഞ്ഞനെ വളൎത്തേണ്ടതിനായി
അവളുടെ കൈക്കൽ ഏല്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/75&oldid=197005" എന്ന താളിൽനിന്ന് ശേഖരിച്ചത്