താൾ:GaXXXIV6-1.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 68 -

രാജാവു വരുവോളത്തിന്നു ചെങ്കോൽ യഹൂദ
യിൽനിന്നും രാജദണ്ഡു അവന്റെ കാലുക
ളുടെ ഇടയിൽനിന്നും നിങ്ങിപ്പോകയില്ല ജാ
തികൾ അവനെ അനുസരിക്കയും ചെയ്യും,"
എന്നു പ്രവചിച്ചു പറഞ്ഞു. എല്ലാവരെയും
ആശീൎവ്വദിച്ച ശേഷം അവൻ പ്രാണനെ വിട്ടു സ്വജ
നത്തോടു ചേൎന്നു.

5. അപ്പോൾ യോസേഫും സഹോദരന്മാരും
ദേശത്തിലേ പല ശ്രേഷ്ഠന്മാരും ശവം എടുപ്പിച്ചു
കുതിരകളിലും തേരുകളിലും കയറി പുറപ്പെട്ടു കനാ
ൻദേശത്തെത്തി അച്ഛനെ മക്ഫെല എന്ന ഗുഹ
യിൽ അടക്കുകയും ചെയ്തു.

അതിന്റെ ശേഷം അവർ എല്ലാവരും മിസ്ര
യിലേക്കു മടങ്ങിച്ചെന്നു പാൎക്കുമ്പോൾ സഹോദര
ന്മാർ ഭയപ്പെട്ടു യോസേഫിന്റെ അടുക്കൽ ചെന്നു
അവനോടു: "ഞങ്ങൾ നിന്നോടു കാട്ടിയ കൊടിയ
ദ്രോഹങ്ങളെ അച്ഛനെ വിചാരിച്ചു ക്ഷമിക്കേണമേ"
എന്നപേക്ഷിച്ചപ്പോൾ അവൻ കരഞ്ഞു. "നിങ്ങൾ
ഭയപ്പെടേണ്ടോ, ഞാൻ ദൈവമോ? നിങ്ങൾ എനി
ക്കു ദോഷം വിചാരിച്ചിരുന്നു, ദൈവമോ ഏ
റിയ ജനങ്ങളെ ജീവനോടെ രക്ഷിക്കേണ്ടതി
ന്നു അതു ഗുണമാക്കി തീൎത്തിരിക്കുന്നു; ഞാൻ ഇ
നിയും നിങ്ങളെയും കുട്ടികളെയും നന്നായി പോററും"
എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു.

അനന്തരം അവൻ കുഡുംബങ്ങളോടു കൂടെ മി
സ്രയിൽ സുഖേന വസിച്ചു പൌത്രപ്രപൌത്രന്മാ
രെ കണ്ടു ൧൧൦-ാം വയസ്സിൽ മരിച്ചു. എന്നാൽ മരി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/72&oldid=197002" എന്ന താളിൽനിന്ന് ശേഖരിച്ചത്