താൾ:GaXXXIV6-1.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 67 -

വിന്റെ അടുക്കൽ ചെന്നപ്പോൾ രാജാവു യാക്കോ
ബിനോടു; "വയസ്സു എത്ര?" എന്നു ചോദിച്ചതിന്നു;
"പ്രയാണവൎഷങ്ങൾ ഇപ്പോൾ ൧൩൦ ആകുന്നു.
എൻ ജീവനാളുകൾ അല്പവും കഷ്ടമുള്ളവയും ആ
യിരുന്നു, പിതാക്കന്മാരുടെ പ്രയാണവൎഷങ്ങളോളം
എത്തീട്ടില്ല" എന്നു യാക്കോബ് അറിയിച്ചു, രാജാ
വിനെ അനുഗ്രഹിക്കയും ചെയ്തു.

3. അവൻ പിന്നേ ൧൭ വൎഷം മിസ്രയിൽ പാ
ൎത്തു, മരണം അടുത്തപ്പോൾ യോസേഫ് എഫ്രാ
യിം മനശ്ശെ എന്ന രണ്ടു പുത്രന്മാരെ കൂട്ടിക്കൊണ്ടു
അച്ഛനെ ചെന്നു കണ്ടു: "നിന്റെ മുഖം കാണും
എന്നു ഞാൻ വിചാരിച്ചില്ല; ദൈവം നിന്റെ സന്ത
തിയെയും കൂട കാണുമാറാക്കിയല്ലോ" എന്നു ഇസ്ര
യേൽ പറഞ്ഞു. പിന്നേ അനുഗ്രഹം വാങ്ങേണ്ട
തിന്നു യോസേഫ് തന്റെ മക്കളെ അരികിലാക്കിയ
പ്പോൾ യാക്കോബ് വലങ്കൈ അനുജന്റെ തലമേ
ലും ഇടങ്കൈ ജ്യേഷ്ഠന്റെ തലമേലും വെച്ചനുഗ്ര
ഹിച്ചു: "പിതാക്കന്മാർ സേവിച്ചുപോന്ന ദൈവമേ,
എന്നെ ഇന്നേവരേയും മേച്ചുവന്ന യഹോവയേ, സ
കലദോഷങ്ങളിൽനിന്നും എന്നെ വീണ്ടെടുത്ത ദൂതനു
മായവനേ, ഈ പൈതങ്ങളെ അനുഗ്രഹിക്കേണമേ!
എന്നു അപേക്ഷിച്ചു.

4. പിന്നേ യാക്കോബ് തന്റെ ൧൨ പുത്രന്മാരെ
വരുത്തി, വരുവാനുള്ള അവസ്ഥയെ ദൎശിച്ചറിയിച്ചു,
ഓരോരുത്തനെ പ്രത്യേകം അനുഗ്രഹിച്ചു. യഹുദാ
വോടു: "നിന്നെ സഹോദരന്മാർ പുകഴ്ത്തി നമ
സ്കരിക്കും; നീ സിംഹക്കുട്ടി ആകുന്നു; സമാധാന

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/71&oldid=197001" എന്ന താളിൽനിന്ന് ശേഖരിച്ചത്