താൾ:GaXXXIV6-1.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സത്യവേദകഥകൾ.

I. പൂൎവ്വചരിത്രം.

൧. സൃഷ്ടി.

(൧. മോശെ ൧; ൨, ൧–൩.)

1. ആദിയിൽ ദൈവം തിരുവചനത്താൽ
പരലോകത്തെയും ഭൂലോകത്തെയും സൃഷ്ടിച്ചു. ഭൂമി
പാഴും ശൂന്യവുമായിരുന്നു. വെള്ളത്തിന്മീതേ അന്ധ
കാരം ഉണ്ടായിരുന്നു. ദൈവാത്മാവു വെള്ളങ്ങളുടെ
മീതേ ആവസിച്ചിരുന്നു."പ്രകാശം ഉണ്ടാകട്ടേ",
എന്നു ദൈവം കല്പിച്ചു പ്രകാശം ഉണ്ടായി. അവൻ
പ്രകാശത്തെയും ഇരുട്ടിനെയും വേർതിരിച്ചതിനാൽ
ഒന്നാം പകലും രാവും ഉണ്ടായി.

2. രണ്ടാം ദിവസത്തിൽ ഭൂമിയെ ചുറ്റിയിരി
ക്കുന്ന ആകാശവിതാനത്തെ ഉണ്ടാക്കി. വിതാന
ത്തിന്റെ കീഴിലുള്ള വെള്ളങ്ങളെയും മേലിലുള്ള
വെള്ളങ്ങളെയും വേർതിരിച്ചു, വിതാനത്തിന്നു ആ
കാശം എന്നു പേർ വിളിച്ചു.

3. മൂന്നാം ദിവസത്തിൽ ആകാശത്തിന്റെ
കീഴിലുള്ള വെള്ളങ്ങൾ ഒരു സ്ഥലത്തു കൂടട്ടേ ഉണ
ങ്ങിയ നിലം കാണായിവരട്ടേ എന്നു ദൈവം കല്പിച്ചു.


1*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/7&oldid=196855" എന്ന താളിൽനിന്ന് ശേഖരിച്ചത്