താൾ:GaXXXIV6-1.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 64 -

അതിന്റെ ശേഷം യോസേഫും അനുജനായ
ബെന്യമീനും കഴുത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞു, പി
ന്നെ അവൻ ജ്യേഷ്ഠന്മാരെയും ചുംബിച്ചു കരഞ്ഞു.
അതിന്റെ ശേഷം അവർ അന്യോന്യം സംസാരിച്ചു.
ഈ വൎത്തമാനം രാജാവു കേട്ടപ്പോൾ സന്തോഷിച്ചു,
യോസേഫിനോടു:"നിന്റെ അച്ഛനെയും കുഡുംബ
ങ്ങളെയും വരുത്തുക; അതിന്നു വേണ്ടുന്ന രഥങ്ങളും
മറ്റും ഇവിടേനിന്നു കൊടുത്തയക്ക" എന്നു കല്പിച്ചു.
യോസേഫ് അപ്രകാരം ദ്രവ്യവും അന്നവസ്ത്രാദികളും
രഥങ്ങളും മറ്റും കൊടുത്തയച്ചു.

"വഴിക്കൽനിന്നു ശണ്ഠകൂടരുതു" എന്നു യോസേ
ഫ് പ്രബോധിപ്പിച്ചു അവരെ യാത്ര അയച്ചു, അവർ
സന്തോഷത്തോടെ കനാനിലേക്കു പോകയും ചെയ്തു.

വേദോക്തം.

ദോഷത്തിന്നു ദോഷത്തെയും ശകാരത്തിന്നു ശകാരത്തെയും പ
കരം ചെയ്യാതെ, നേരെ മറിച്ചു നിങ്ങൾ അനുഗ്രഹത്തെ അനുഭവി
ക്കേണ്ടതിന്നായി വിളിക്കപ്പെട്ടവർ എന്നറിഞ്ഞു അനുഗ്രഹിക്കുന്നവ
രായുമിരിപ്പിൻ. . ൧. പത്രൊസ് ൩, ൯.


൧൯. യാക്കോബ് മിസ്രയിലേക്കു
പോയി വസിച്ചതു.
(൧. മോശെ ൪൫- ൫൦.)

1. അനന്തരം ആ ൧൧ സഹോദരന്മാർ അച്ഛ
ന്റെ അടുക്കെ എത്തി: "യോസേഫ് ജീവിച്ചിരി
ക്കുന്നു; മിസ്രയിലേ സൎവ്വാധികാരിയാകുന്നു; എന്നു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/68&oldid=196997" എന്ന താളിൽനിന്ന് ശേഖരിച്ചത്