താൾ:GaXXXIV6-1.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 62 -

അപ്പോൾ യഹുദാ പറഞ്ഞു: "കൎത്താവിനോടു
എന്തു പറയേണ്ടു? ഞങ്ങൾ കുറ്റമില്ലാത്തവർ എ
ന്നു എങ്ങനേ കാട്ടേണ്ടു? അടിയങ്ങളുടെ അകൃത്യം
ദൈവം കണ്ടെത്തി. ഇതാ, ഞങ്ങൾ എല്ലാവരും
കൎത്താവിന്നടിമകൾ!" അപ്പോൾ യോസേഫ്: "അ
തരുതു! പാത്രം എടുത്തവൻ അടിമയായാൽ മതി;
നിങ്ങൾ സുഖേന അച്ഛന്റെ അടുക്കെ പോകുവിൻ"
എന്നു കല്പിച്ചു.

പിന്നേ യഹൂദാ: "കൎത്താവേ, കോപിക്കരുതേ;
കരുണ ചെയ്തു ഇവനെ വിട്ടയക്കേണമേ! ഞങ്ങൾ
അനുജനെ കൂടാതെ വീട്ടിൽ ചെന്നാൽ അച്ഛൻ ദുഃ
ഖത്താൽ മരിക്കും നിശ്ചയം. ഞാൻ തന്നേ പൈ
തലിന്നു വേണ്ടി ജാമ്യംനിന്നു അവന്നു ഒരു ഹാനിയും
ഭവിക്കാതെ കൂട്ടിക്കൊണ്ടു വരാം എന്നു അച്ഛനോടു
പറഞ്ഞു പോന്നിരിക്കുന്നു. അതുകൊണ്ടു ഇവന്നു പ
കരം ഞാൻ അടിമയായി പാൎക്കാം; പൈതൽ സ
ഹോദരന്മാരോടു കൂടെ പോവാൻ അനുവദിക്കേണം;
അവനെ കൂടാതെ ഞാൻ എങ്ങിനെ അച്ഛനെ
ചെന്നു കാണും?" എന്നിങ്ങിനേ മുട്ടിച്ചു അപേ
ക്ഷിച്ചു.

4. അപ്പോൾ യോസേഫ് തന്നെ അടക്കുവാൻ
കഴിയാതെ ചുറ്റുമുള്ളവരെ പുറത്താക്കി തിണ്ണം കര
ഞ്ഞു സഹോദരന്മാരോടു: "ഞാൻ യോസേഫ്
ആകുന്നു; അച്ഛൻ ജീവിച്ചിരിക്കുന്നുവോ?" എന്നു
പറഞ്ഞു. അവർ സ്തംഭിച്ചു ഉത്തരം ഒന്നും പറയായ്ക
യാൽ അടുത്തുവരുവാൻ അപേക്ഷിച്ചു. അവർ അ
ടുത്തു ചെന്നു മിണ്ടാതെ നിന്നപ്പോൾ: "മിസ്രയി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/66&oldid=196992" എന്ന താളിൽനിന്ന് ശേഖരിച്ചത്