താൾ:GaXXXIV6-1.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 58 -

ച്ഛന്റെ കൂടെ ഇരിക്കുന്നു, അവന്റെ ജേഷ്ഠൻ ഇല്ല.
ഞങ്ങൾ ഒറ്റുകാരല്ല നേരുള്ളവർ ആകുന്നു" എന്നു
ഭയത്തോടെ പറഞ്ഞതു കേട്ടു യോസേഫ്: "നിങ്ങൾ
പരമാൎത്ഥികളാണെങ്കിൽ ഒരുത്തൻ പോയി അനു
ജനെ കൊണ്ടുവന്നു കാണിക്ക. എന്നാൽ നിങ്ങളെ
വിടാം" എന്നു കല്പിച്ചു. മൂന്നു ദിവസം അവരെ
തടവിൽ പാൎപ്പിച്ചു.

നാലാം ദിവസത്തിൽ അവരെ വരുത്തി :"ഞാൻ
ദൈവത്തെ ഭയപ്പെടുന്നു; ആൎക്കും അന്യായം ചെ
യ്വാൻ എനിക്കു മനസ്സില്ല; അതുകൊണ്ടു ഒരു വഴി
പറഞ്ഞു തരാം. ഒരുവനെ ഇവിടേ പാൎപ്പിച്ചു ശേഷ
മുള്ളവർ ധാന്യം വാങ്ങി കൊണ്ടു പോയി കൊടുത്തു
അനുജനെ ഇങ്ങോട്ടു കൊണ്ടു വരുവിൻ, എന്നാൽ
നിങ്ങളുടെ വാക്കു പ്രമാണിക്കാം; നിങ്ങൾ മരിക്കാ
തെയും ഇരിക്കും."

എന്നിപ്രകാരം കല്പിച്ചതു കേട്ടപ്പോൾ അവർ
അന്യോന്യം നോക്കി: "ഇതെല്ലാം നമ്മുടെ സ
ഹോദരനോടു ചെയ്ത കുറ്റം നിമിത്തം തന്നേ;
അവൻ അപേക്ഷിച്ചപ്പോൾ അവന്റെ പ്രാണ
സങ്കടം കണ്ടിട്ടുപോലും നാം അനുസരിക്കാ
തെ ഇരുന്നുവല്ലോ; അതുകൊണ്ടു ഈ സങ്കടം
നമുക്കു വന്നിരിക്കുന്നു; അവന്റെ രക്തം
ദൈവം ഇപ്പോൾ നമ്മോടു ചോദിക്കുന്നു"
എന്നു പറഞ്ഞു. "യോസേഫ് ദ്വിവാചിമുഖാന്തരം
സംസാരിച്ചതിനാൽ അതൊക്കയും കേട്ടറിഞ്ഞു
എന്നവർ വിചാരിച്ചില്ല. അവൻ അവരെ വിട്ടു
പോയി കരഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/62&oldid=196983" എന്ന താളിൽനിന്ന് ശേഖരിച്ചത്