താൾ:GaXXXIV6-1.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 51 -

൧൭ വയസ്സായിരുന്നു. ആ മന്ത്രി അവന്റെ ബുദ്ധി
വിശേഷവും ഭക്തിയും ദൈവാനുഗ്രഹത്താൽ അവ
ന്നുള്ള കാൎയ്യസാദ്ധ്യവും കണ്ടപ്പോൾ അവനെ വള
രേ സ്നേഹിച്ചു കാൎയ്യങ്ങൾ ഒക്കയും അവന്റെ കൈ
യിൽ ഏല്പിച്ചു.

2. യോസേഫ് വിശ്വസ്തതയോടെ സകലവും നട
ത്തിക്കൊണ്ടിരിക്കുമ്പോൾ യജമാനന്റെ ഭാൎയ്യ അവ
നെ ദോഷത്തിൽ അകപ്പെടുത്തുവാൻ ശ്രമിച്ച
പ്പോൾ യോസേഫ്: "ദൈവത്തിന്നു വിരോധ
മായി ഇത്ര വലിയ പാപം ഞാൻ എങ്ങിനേ
ചെയ്യേണ്ടു?" എന്നു പറഞ്ഞു. അവളുടെ വശീ
കരണവാക്കുകൾ ഒന്നും അവൻ അനുസരിക്കാഞ്ഞതു
കൊണ്ടു അവൾ വളരേ കോപിച്ചു പ്രതിക്രിയെക്കാ
യി: "ഈ ദാസൻ എന്നെ അപമാനിപ്പാൻ വന്നി
രിക്കുന്നു" എന്നു വ്യാജമായി ഭൎത്താവിനോടു ബോധി
പ്പിച്ചപ്പോൾ അവൻ നീരസപ്പെട്ടു യോസേഫിനെ
തടവിൽ ആക്കിച്ചു. അവിടെയും ദൈവസഹായം
ഉണ്ടായതിനാൽ കാരാഗൃഹപ്രമാണിക്കു അവന്റെ
മേൽ കരുണ തോന്നി തടവുകാരെ ഒക്കയും അവന്റെ
വിചാരണയിൽ ഏല്പിക്കയും ചെയ്തു.

അക്കാലത്തു മിസ്രരാജാവു തന്റെ നേരെ ദ്രോ
ഹം ചെയ്ത മദ്യപ്രമാണി അപ്പപ്രമാണി എന്ന രണ്ടു
കലവറക്കാരെ തടവിൽ ആക്കിയിരുന്നു. യോസേ
ഫ് അവൎക്കു ശുശ്രഷ ചെയ്തു. ഒരു നാൾ രാവിലെ അ
വർ വിഷാദിച്ചിരിക്കുന്നതു യോസേഫ് കണ്ടു സംഗ
തി എന്തെന്നു ചോദിച്ചു: "ഞങ്ങൾ ഓരോ സ്വപ്നം
കണ്ടു; അതിന്റെ അൎത്ഥം പറഞ്ഞു തരുവാൻ ആളി


5*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/55&oldid=196967" എന്ന താളിൽനിന്ന് ശേഖരിച്ചത്