താൾ:GaXXXIV6-1.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 50 -

നോക്കി യോസേഫിനെ കാണായ്കകൊണ്ടു വളരേ
ദുഃഖിച്ചു വസ്ത്രം കീറി: "അനുജൻ ഇതിൽ ഇല്ലല്ലോ,
ഞാൻ എന്തു ചെയ്യേണ്ടു?" എന്നു നിലവിളിച്ചു.
സഹോദരന്മാരോ യോസേഫിന്റെ അങ്കിയെ എടു
ത്തു ആട്ടിൻചോരയിൽ മുക്കി അച്ഛന്നു കൊടുത്ത
യച്ചു അവനോടു: "ഈ അങ്കി കിട്ടിയിരിക്കുന്നു; ഇതു
പുത്രന്റെ അങ്കിയോ അല്ലയോ എന്നു നോക്കേ
ണം" എന്നു അറിയിച്ചു.

യാക്കോബ് അങ്കിയെ നോക്കിയപ്പോൾ: "ഇതു
എന്റെ മകന്റെ വസ്ത്രം തന്നേ; ഒരു ദുഷ്ടമൃഗം അവ
നെ കൊന്നു തിന്നുകളഞ്ഞു നിശ്ചയം" എന്നു പറ
ഞ്ഞു മുറയിട്ടുകൊണ്ടിരുന്നു. പുത്രന്മാർ വന്നു അച്ഛ
നെ ആശ്വസിപ്പിപ്പാൻ വളരേ പ്രയത്നിച്ചിട്ടും
അവൻ ആശ്വസിക്കാതെ: "ഞാൻ ദുഃഖത്തോടെ
എന്റെ പുത്രന്റെ അടുക്കൽ ശവക്കുഴിയിൽ ഇറങ്ങു
കേയുള്ളു" എന്നു പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു.

വേദോക്തം.

ദൈവത്തെ സ്നേഹിക്കുന്നവൎക്കു സകലവും നന്മെക്കായി വ്യാപ
രിക്കുന്നു എന്നു നാം അറിയുന്നു. റോമർ ൮, ൨൮.

൧൬. യോസേഫ് മിസ്രയിൽ വന്നു പാൎത്തതു.
(൧. മോശെ ൩൯ - ൪൧.)

1. ആ ഇഷ്മയേല്യർ യോസേഫിനെ മിസ്രയി
ലേക്കു കൊണ്ടുപോയി, രാജമന്ത്രിയായ പൊതിഫാ
റിന്നു അടിമയായിട്ടു വിറ്റു. അന്നു യോസേഫിന്നു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/54&oldid=196965" എന്ന താളിൽനിന്ന് ശേഖരിച്ചത്