താൾ:GaXXXIV6-1.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 48 -

൧൫. യോസേഫിനെ വിറ്റതു.
(൧. മോശെ ൩൫. ൩൭.)

1. മെസൊപൊതാമ്യയിൽ യാക്കോബിന്നു ജനി
ച്ച പുത്രന്മാരിൽ യോസേഫ് ആയിരുന്നു ഇളയ
വൻ; എല്ലാവരുടെയും അനുജനായ ബെന്യമീൻ
കനാൻദേശത്തായിരുന്നു ജനിച്ചതു. അച്ഛൻ യോ
സേഫിനെ അധികം പ്രിയപ്പെട്ടു ഒരു നല്ല അങ്കി
യെ ഉണ്ടാക്കിച്ചു കൊടുത്തതുകൊണ്ടു ജ്യേഷ്ഠന്മാർ അ
സൂയപ്പെട്ടു സ്നേഹത്തോടെ ഒരു വാക്കും അവനോടു
സംസാരിച്ചില്ല. ഒരിക്കൽ യോസേഫ് ഒരു സ്വപ്നം
കണ്ടു. അതു സഹോദരന്മാരോടു പറഞ്ഞു: "നാം
കറ്റ കെട്ടിക്കൊണ്ടിരിക്കുമ്പോൾ എന്റെ കറ്റ നടു
വിൽ നിവിൎന്നുനിന്നു, നിങ്ങളുടെ കറ്റകൾ ചുററും
നിന്നു എന്റെ കറ്റയെ വണങ്ങി" എന്നതു കേട്ട
പ്പോൾ അവരധികം അവനെ പകെച്ചു. പിന്നേ
യും അവൻ ഒരു സ്വപ്നം കണ്ടു അവരോടു പറഞ്ഞു:
"ആദിത്യചന്ദ്രന്മാരും ൧൧ നക്ഷത്രങ്ങളും എന്നെ കു
മ്പിട്ടു." ഇതു കേട്ടപ്പോൾ അച്ഛൻ അവനോടു "മാതാ
പിതാക്കന്മാരും നിന്നെ വണങ്ങേണ്ടി വരുമോ?"
എന്നു ചോദിച്ചു അവനെ ശാസിച്ചു എങ്കിലും കുട്ടി
യുടെ വാക്കുകളെ ഉള്ളിൽ സംഗ്രഹിക്കയും ചെയ്തു.

2. ഒരു ദിവസം അച്ഛന്റെ കല്പനപ്രകാരം
സഹോദരന്മാരുടെ വൎത്തമാനം അറിയേണ്ടതിന്നു
യോസേഫ് അവരുടെ അടുക്കൽ ശിഖേമിലേക്കു
ചെന്നു. അവൻ വരുന്നതു അവർ കണ്ടപ്പോൾ
"അതാ, സ്വപ്നക്കാരൻ വരുന്നുണ്ടു; അവനെ കൊ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/52&oldid=196960" എന്ന താളിൽനിന്ന് ശേഖരിച്ചത്