താൾ:GaXXXIV6-1.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 41 -

അവനെ അനുഗ്രഹിച്ചു. "പുത്രാ, ദൈവം ആകാ
ശത്തിലെ മഞ്ഞിൽനിന്നും ഭൂമിയുടെ പുഷ്ടിയിൽ
നിന്നും വളരേ ധാന്യവും വീഞ്ഞും നിണക്കു തരട്ടേ!
ജനങ്ങൾ നിന്നെ സേവിക്കയും ജാതികൾ നിന്നെ
വണങ്ങുകയും ചെയ്യട്ടേ! നിന്നെ ശപിക്കുന്നവന്നു ശാ
പവും അനുഗ്രഹിക്കുന്നവന്നു അനുഗ്രഹവും വരും."

3. യാക്കോബ് പുറപ്പെട്ടു പോയ ശേഷം ഏശാ
വു നായാട്ടു കഴിച്ചു വന്നു. പിതാവു കല്പിച്ചതുണ്ടാ
ക്കി കൊണ്ടു ചെന്നു അവന്റെ അരികിൽ വെച്ചു :
"പിതാവേ, എഴുനീറ്റു നിന്റെ മകൻ കൊണ്ടു വ
ന്നതു ഭക്ഷിച്ചു എന്നെ അനുഗ്രഹിക്കേണമേ" എന്നു
പറഞ്ഞു. അപ്പോൾ ഇസ്സാൿ ഏറ്റവും സ്തംഭിച്ചു:
"മാനിറച്ചി മുമ്പേ കൊണ്ടു വന്നവൻ എവിടേ? അ
വനെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു. ആ അനുഗ്ര
ഹം അവന്നുണ്ടായിരിക്കും നിശ്ചയം" എന്നു കല്പിച്ചു.

ഇതിനെ കേട്ടു ഏശാവു വ്യസനിച്ചു നിലവി
ളിച്ചു: "അച്ഛാ, എന്നെയും കൂട അനുഗ്രഹിക്ക"
എന്നു അപേക്ഷിച്ചതിന്നു: "അനുജൻ വന്നു കൌ
ശലംകൊണ്ടു നിന്റെ അനുഗ്രഹം അപഹരിച്ചു"
എന്നച്ഛൻ പറഞ്ഞു. ഏശാവു വളരെ കരഞ്ഞു
അനുഗ്രഹത്തിന്നായി മുട്ടിച്ചപ്പോൾ, ഇസ്സാൿ: "നി
ന്റെ വാസം ഭൂമിയിലെ പുഷ്ടിയിൽനിന്നും മീതെ
ആകാശത്തിലേ മഞ്ഞിൽനിന്നും അകന്നിരിക്കും.
വാൾകൊണ്ടു നീ ഉപജീവനം കഴിക്കയും അനുജനെ
സേവിക്കയും ചെയ്യും എങ്കിലും അവന്റെ നുകത്തെ
നീക്കിക്കളവാനുള്ള സമയം വരും" എന്നിപ്രകാരം
അവനെയും അനുഗ്രഹിച്ചു പറഞ്ഞയച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/45&oldid=196944" എന്ന താളിൽനിന്ന് ശേഖരിച്ചത്