താൾ:GaXXXIV6-1.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 39 -

ത്തുകൊൾക!" എന്നു സത്യം ചെയ്തുറപ്പിച്ചു. ഇപ്ര
കാരം ഏശാവു ജ്യേഷ്ഠാവകാശത്തെ വിറ്റു.

2. അനന്തരം ഇസ്സാൿ വൃദ്ധനായി കണ്ണിന്റെ
കാഴ്ച കുറഞ്ഞു വന്നപ്പോൾ ഏശാവിനെ വിളിച്ചു:
"ഞാൻ വൃദ്ധനായി, മരണം അടുത്തിരിക്കുന്നു; നീ
നായാട്ടു കഴിച്ചു നല്ല മാംസം കൊണ്ടു വന്നു എനി
ക്കു ഇഷ്ടമാംവണ്ണം പാകം ചെയ്തു തരേണം; അതി
ന്റെ ശേഷം ഞാൻ നിന്നെ അനുഗ്രഹിക്കും" എന്നു
പറഞ്ഞു അവനെ അയച്ചു.

ആ വൎത്തമാനം അമ്മ കേട്ടു യാക്കോബിനോടു
അറിയിച്ചു. "പിതാവിന്നു ഇഷ്ടമായതു ഞാൻ ഉണ്ടാ
ക്കി തരാം; അതിനെ നീ അച്ഛന്നു കൊണ്ടു കൊടു
ത്തു പ്രസാദിപ്പിച്ചു അനുഗ്രഹം കൈക്കലാക്കേണം"
എന്നു പറഞ്ഞപ്പോൾ അവൻ "ജ്യേഷ്ഠന്നു തടിച്ച
രോമവും എനിക്കു നേരിയതും ആകുന്നു ഉള്ളതു എ
ന്നു അച്ഛൻ അറിയുന്നു. അതുകൊണ്ടു എന്നെ
തപ്പിനോക്കി എങ്കിൽ ഞാൻ ചതിയൻ എന്നറി
ഞ്ഞു അനുഗ്രഹം അല്ല ശാപത്തെ തന്നേ തരും"
എന്നു പറഞ്ഞു. അപ്പോൾ അമ്മ: "ഭയപ്പെടേണ്ട,
എന്റെ വാക്കിൻപ്രകാരം ചെയ്ക" എന്നു പറഞ്ഞു.
അവൾ ഒരു ആട്ടിൻകുട്ടിയെ കൊല്ലിച്ചു എടുത്ത
തോൽ അവന്റെ കൈമേലും കഴുത്തിലും ഇട്ടു ജ്യേ
ഷ്ഠന്റെ വസ്ത്രങ്ങളെ ധരിപ്പിച്ചു താൻ ഉണ്ടാക്കിയ
ഭക്ഷണപദാൎത്ഥങ്ങളെ എടുപ്പിച്ചു യാക്കോബിനെ
അച്ഛന്റെ അടുക്കലേക്കു അയച്ചു.

യാക്കോബ് അതു അച്ഛന്റെ അരികിൽ കൊ
ണ്ടു വെച്ചപ്പോൾ അവൻ: "പുത്ര, നീ ആർ?" എ


4*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/43&oldid=196940" എന്ന താളിൽനിന്ന് ശേഖരിച്ചത്