താൾ:GaXXXIV6-1.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 34 -

ക്കേണ്ടതിന്നു ഹെത്ത് ഗോത്രക്കാരോടു ഹെബ്രോനി
ലുള്ള മക്ഫെല എന്ന നിലത്തേയും അതിലെ ഗുഹ
യേയും വിലെക്കു വാങ്ങി, തന്റെ ഭാൎയ്യയായ സാറ
യെ അടക്കം ചെയ്തു.

2. അതിന്റെ ശേഷം വൃദ്ധനായ അബ്രഹാം
പുത്രന്നു വിവാഹം കഴിപ്പിക്കേണം എന്നു നിശ്ച
യിച്ചു വിശ്വസ്ത പണിക്കാരനായ എലിയേസരെ വരു
ത്തി; "ഈ നാട്ടിലേ സ്ത്രീകളിൽനിന്നു എന്റെ മകന്നു
ഭാൎയ്യയെ എടുക്കരുതു; മെസൊപൊതാമ്യയിലേ എ
ന്റെ ബന്ധു ജനങ്ങളെ ചെന്നു കണ്ടു ഒരു സ്ത്രീയെ
കൊണ്ടു വരേണം" എന്നു കല്പിച്ചു. അതു കേട്ടു, എലി
യേസർ യജമാനന്റെ വിശേഷവസ്തുക്കളിൽ ചിലതു
വാങ്ങി പത്തു ഒട്ടകങ്ങളുടെ മേൽ അവയെ കയറ്റി
യാത്രയായി.

3. ഒരു വൈകുന്നേരത്തു നാഹോർ എന്നവന്റെ
പട്ടണസമീപത്തു എത്തിയപ്പോൾ ഒട്ടകങ്ങളെ ഒരു
കിണററിന്റെ അരികേ ഇരുത്തി പ്രാൎത്ഥിപ്പാൻ തു
ടങ്ങി: "യഹോവയായ ദൈവമേ, ഈ പട്ടണക്കാ
രുടെ പുത്രിമാർ വെള്ളം കോരുവാൻ വരുന്നുണ്ടു, അ
വരിൽ എനിക്കു കുടിപ്പാൻ തരിക എന്നു ഞാൻ അ
പേക്ഷിക്കുമ്പോൾ: നിണക്കും ഒട്ടകങ്ങൾക്കും ഞാൻ
കുടിപ്പാൻ തരാം എന്നു പറയുന്ന സ്ത്രീ തന്നേ നി
ന്റെ ഭൃത്യനായ ഇസ്സാക്കിന്നു നിയമിച്ചവളായിരി
ക്കേണമേ. എന്നാൽ എന്റെ യജമാനനോടു നീ
കൃപ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയും."

എന്നിപ്രകാരം പ്രാൎത്ഥിച്ചു തീരുമ്മുമ്പേ ബേതു
വേലിന്റെ പുത്രിയായ റിബെക്ക വന്നു കിണ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/38&oldid=196928" എന്ന താളിൽനിന്ന് ശേഖരിച്ചത്