താൾ:GaXXXIV6-1.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 33 -

ന്നതു കണ്ടു ചെന്നു പിടിച്ചു മകന്നു പകരം അറുത്തു
ഹോമബലി കഴിച്ചു.

3. പിന്നെ യഹോവയുടെ ദൂതൻ ആകാശത്തു
നിന്നു അബ്രഹാമിനോടു വിളിച്ചു പറഞ്ഞു: "നീ
എന്റെ വാക്കിനെ അനുസരിച്ചു അതിപ്രിയമുള്ള
ഏകപുത്രനെ വിരോധിക്കാതെ അൎപ്പിച്ചതുകൊണ്ടു
ഞാൻ നിന്നെ അനുഗ്രഹിക്കും. നിന്റെ സന്ത
തിയെ ആകാശത്തുള്ള നക്ഷത്രങ്ങളെ പോലേ
വൎദ്ധിപ്പിക്കയും ഞാൻ ഭൂമിയിലുള്ള എല്ലാ ജാ
തികൾക്കും നിന്റെ സന്തതിയെക്കൊണ്ടു അനു
ഗ്രഹം വരുത്തുകയും ചെയ്യും" എന്നാണയിട്ടു വാ
ഗ്ദത്തം ഉറപ്പിച്ചു.

അതിൽപിന്നെ അബ്രഹാം പണിക്കാരുടെ അ
ടുക്കൽ മടങ്ങിച്ചെന്നു, അവർ ഒരുമിച്ചു അന്നു പാൎത്തി
രുന്ന ബെൎശബാ എന്ന സ്ഥലത്തേക്കു തിരികേ
പോകയും ചെയ്തു.

വേദോക്തം.

നമ്മിൽ ഭാരം ചുമത്തിയാൽ ദൈവം താൻ നമ്മുടെ രക്ഷ. ഈ
ദൈവം നമുക്കു ത്രാണനങ്ങളുടയ ദേവൻ; മരണത്തിൽനിന്നു പോക്കു
കൾ യഹോവ എന്ന കൎത്താവിൻ പക്കൽ ഉണ്ടു. സങ്കീ.൬൮, ൨൦. ൨ ൧.

൧ ൨. ഇസ്സാക്കിന്റെ വിവാഹം.
(൧.. മോശെ ൨൪.)

1. അബ്രഹാമിന്നു ൧൩൭-ാം വയസ്സായപ്പോൾ
സാറ ഹെബ്രോനിൽ വെച്ചു മരിച്ചു, ശവം അട

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/37&oldid=196926" എന്ന താളിൽനിന്ന് ശേഖരിച്ചത്