താൾ:GaXXXIV6-1.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 32 -

അബ്രഹാം അതികാലത്തു എഴുനീറ്റു കഴുതെക്കു
കോപ്പിട്ടു മകനെയും രണ്ടു പണിക്കാരെയും കൂട്ടിക്കൊ
ണ്ടു ദൈവം കല്പിച്ച സ്ഥലത്തേക്കു പുറപ്പെട്ടു.

മൂന്നാം ദിവസം ദൂരത്തിൽനിന്നു ആ മലയെ
കണ്ടപ്പോൾ അബ്രഹാം പണിക്കാരോടു: "നിങ്ങൾ
കഴുതയോടു കൂട ഇവിടെ പാൎപ്പിൻ" എന്നു കല്പിച്ചു
വിറകെടുത്തു ഇസ്സാക്കിന്റെ ചുമലിൽ വെച്ചു, തീയും
കത്തിയും തന്റെ കയ്യിൽ പിടിച്ചു ഇരുവരും ഒന്നിച്ചു
അവിടേക്കു പോയി.

പോയ്ക്കൊണ്ടിരിക്കുമ്പോൾ ഇസ്സാൿ: "അച്ഛാ,
തീയും വിറകും ഉണ്ടു എങ്കിലും ഹോമബലിക്കായിട്ടു
ആട്ടിൻകുട്ടി എവിടേ?" എന്നു ചോദിച്ചതിന്നു: "മ
കനേ, ഹോമബലിക്കായിട്ടു ദൈവം തനിക്കു തന്നേ
ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും" എന്നു അബ്ര
ഹാം ഉത്തരം പറഞ്ഞു. പിനെ അവർ മിണ്ടാതെ
ഒരുമിച്ചു നടന്നു പോന്നു.

2. പിന്നേ ആ സ്ഥലത്തു എത്തിയപ്പോൾ അ
ബ്രഹാം ബലിപീഠം പണിതു വിറകു അടുക്കി, ഇസ്സാ
ക്കിനെ കെട്ടി വിറകിന്മേൽ കിടത്തി, പുത്രനെ അറു
ക്കേണ്ടതിന്നു കത്തി എടുത്തപ്പോൾ യഹോവയുടെ
ദൂതൻ ആകാശത്തുനിന്നു: "അബ്രഹാമേ, അബ്രഹാ
മേ! കുഞ്ഞന്റെ മേൽ കൈ വെക്കരുതേ! നിന്റെ
ഏകപുത്രനെ എനിക്കു തരുവാൻ നീ മടിക്കായ്ക
കൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു
ഇപ്പോൾ ഞാൻ അറിയുന്നു" എന്നു വിളിച്ചു
പറയുന്നതു അബ്രഹാം കേട്ടു; നോക്കുമ്പോൾ പിറ
കിൽ ഒരാട്ടുകൊറ്റൻ കാട്ടിൽ കൊമ്പു കുടുങ്ങി നില്ക്കു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/36&oldid=196923" എന്ന താളിൽനിന്ന് ശേഖരിച്ചത്