താൾ:GaXXXIV6-1.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 31 -

ദൂരം പോയി കരഞ്ഞു. ബാലന്റെ ഞരക്കം ദൈവം
കേട്ടു. ഒരു ദൂതൻ ആകാശത്തിൽനിന്നു ഹാഗാരെ
വിളിച്ചു; "നിണക്കു എന്തു വേണം? ഭയപ്പെടേണ്ട"
എന്നും മറ്റും പറഞ്ഞു, അവളെ ആശ്വസിപ്പിച്ചു.
പിന്നെ ദൈവം അവളുടെ കണ്ണു തുറന്നു അവൾ വെ
ള്ളമുള്ള ഒരു കിണർ കണ്ടു കോരി ബാലനെ കുടി
പ്പിച്ചു.

ദൈവാനുകൂലത ഉണ്ടാകകൊണ്ടു അവൻ വളൎന്നു
കാട്ടിൽ തന്നേ പാൎത്തു വില്ലാളിയും ശൂരനുമായി
തീൎന്നു. അവന്റെ ൧൨ പുത്രന്മാർ പ്രഭുക്കളായുയൎന്നു,
അവരിൽനിന്നു അറബിജാതികൾ പലതും ഉത്ഭ
വിച്ചു വന്നു.

വേദോക്തം.

ഞെരുക്കനാളിൽ നീ എന്നെ വിളിക്ക, ഞാനും നിന്നെ ഉദ്ധരി
ക്കും, നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. സങ്കീ, ൫൦, ൧൫.

൧൧. ദൈവം അബ്രഹാമിനെ പരീക്ഷിച്ചതു.
(൧ മോശെ ൨൨.)

1. പിന്നെ ഒരിക്കൽ ദൈവം അബ്രഹാമിനെ
പരീക്ഷിച്ചു അവനോടു: "നിന്റെ അതിപ്രിയനും
ഏകപുത്രനുമായ ഇസ്സാക്കിനെ നീ കൂട്ടിക്കൊണ്ടുമൊ
റിയാദേശത്തേക്കു ചെന്നു, ഞാൻ കാണിപ്പാനിരിക്കു
ന്ന മലമുകളിൽ അവനെ ഹോമബലിയായി കഴിക്ക"
എന്നു കല്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/35&oldid=196921" എന്ന താളിൽനിന്ന് ശേഖരിച്ചത്