താൾ:GaXXXIV6-1.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 29 -

എന്നാൽ ലോത്തിന്റെ ഭാൎയ്യ വഴിയിൽനിന്നു
മറിഞ്ഞു നോക്കി. ഉടനേ അവൾ മരിച്ചു ഉപ്പുതൂ
ണായി തീരുകയും ചെയ്തു. സൂൎയ്യൻ ഉദിച്ചപ്പോൾ
ലോത്തും മക്കളും സോവാർ എന്ന ഊരിൽ എത്തി.
അപ്പോൾ യഹോവ ഗന്ധകത്തെയും അഗ്നിയെയും
വൎഷിപ്പിച്ച ആ പട്ടണങ്ങളെയും ആ പ്രദേശത്തെ
ഒക്കയും ഉന്മൂലമാക്കിക്കളഞ്ഞു. ആ സ്ഥലം ഉപ്പുക
ടലായി തീൎന്നു.

അബ്രഹാമോ അതികാലത്തു എഴുനീറ്റു യഹോ
വയുടെ മുമ്പാകെ നിന്ന സ്ഥലത്തേക്കു ചെന്നു
സോദോം ഗൊമോറ എന്നീ പട്ടണങ്ങളുടെ നേരെ
നോക്കിയപ്പോൾ ഭൂമിയിലേ പുക തീച്ചൂളയിലേ പുക
പോലേ കരേറുന്നതു കണ്ടു.

വേദോക്തം.

ദോഷം രുചിക്കുന്ന ദൈവമല്ല, നീ, ദുഷ്ടന്നു നിങ്കൽ പാൎപ്പില്ല.
സങ്കീൎത്തനം.൫, ൫.

൧൦. ഇഷ്മയേൽ.
(൧. മോശെ ൧൬. ൨ ൧.)

1. അബ്രഹാമിന്നു ൮൬ വയസ്സായപ്പോൾ ഹാ
ഗാർ എന്ന ദാസിയിൽനിന്നു ഒരു പുത്രൻ ജനിച്ചു.
അവന്നു ൧൦൦ വയസ്സായപ്പോൾ വൃദ്ധയായ സാറയും
ദൈവാനുഗ്രഹത്താൽ ഗൎഭം ധരിച്ചു ഒരു പുത്രനെ
പ്രസവിച്ചു; അവന്നു ഇസ്സാൿ എന്നു പേർ വിളിച്ചു.

2. ദാസീപുത്രനായ ഇഷ്മയേൽ പരിഹാസ
ക്കാരനാകുന്നു എന്നു സാറ കണ്ടു ഭൎത്താവിനോടു:

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/33&oldid=196917" എന്ന താളിൽനിന്ന് ശേഖരിച്ചത്