താൾ:GaXXXIV6-1.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 216 —

അവർ യഹൂദരാജ്യത്തെ അന്യനുകത്തിൽനിന്നു വിടു
വിച്ചു. പിന്നേ ശത്രുക്കളുടെ നേരെ നില്പാൻ കഴി
യാതെയായപ്പോൾ റോമരുമായി സഖ്യത ചെയ്തു.
കുറേകാലം കഴിഞ്ഞാറെ റോമർ ഉപായം പ്രയോ
ഗിച്ചു യഹൂദരാജ്യത്തെ അടക്കി റോമയിൽനിന്നു നാടു
വാഴികളെ അയച്ചു വാഴിച്ചു.

ഒടുവിൽ ഏദോമ്യനായ ഹേറോദാ റോമരുടെ
കീഴിൽ ഭരിച്ചു ഓരോ ക്രൂരകൎമ്മങ്ങളെ നടത്തിയ
പ്പോൾ ഭക്തിയുള്ള ഇസ്രയേല്യർ ദുഃഖിച്ചു വലഞ്ഞു,
"ചെങ്കോൽ യഹൂദയിൽനിന്നു നീങ്ങി" എന്നു കണ്ടു,
ജാതികളും ആശ്രയിക്കേണ്ടുന്ന സത്യരക്ഷിതാവു വരേ
ണ്ടുന്ന കാലത്തിന്നായി അത്യന്തം വാഞ്ഛയോടെ
കാത്തിരുന്നു.

മലാഖിപ്രവാചകൻ കഴിഞ്ഞു പോയ ശേഷം
ഇസ്രയേല്യരെ ആശ്വസിപ്പിച്ചു ധൈൎയ്യപ്പെടുത്തു
വാൻ പ്രവാചകന്മാർ ഉദിക്കായ്കയാൽ അവർ റോ
മാധികാരം തള്ളി ദാവീദിന്റെ കോയ്മയെ വീണ്ടും
പുതുക്കേണ്ടുന്ന ദൈവാഭിഷിക്തനെ വളരേ താല്പൎയ്യ
ത്തോടെ ഉറ്റുനോക്കി എങ്കിലും തങ്ങളുടെ ആഗ്ര
ഹവും ദൈവവാഗ്ദത്തനിവൃത്തിയും തമ്മിൽ ഒക്കുക
യില്ല എന്നറിവാൻ വേഗത്തിൽ സംഗതിവന്നു.


വേദോക്തം.

ഇതാ, ഞാൻ എന്റെ ദൂതനെ അയക്കും, അവൻ എന്റെ മുമ്പാ
കെ വഴി ഒരുക്കും; അപ്പോഴ്ച നിങ്ങൾ അനേഷിക്കുന്ന കൎത്താവു
നിങ്ങൾ പ്രിയപ്പെടുന്ന ഉഭയസമ്മതത്തിന്റെ ദൂതനുമായവൻ വേഗ
ത്തിൽ തന്റെ ദൈവാലയത്തിലേക്കു വരും. ഇതാ, അവൻ വരും
എന്നു സൈന്യങ്ങളുടെ യഹോവ പറയുന്നു. (മലാഖി ൩, ൧.)

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/220&oldid=197151" എന്ന താളിൽനിന്ന് ശേഖരിച്ചത്