താൾ:GaXXXIV6-1.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 215 —

അനുബന്ധം.

1. മലാഖിമുതൽ യോഹന്നാൻസ്നാപകൻ
വരേയുള്ള കാലം.

(ദാനിയേൽ, ൧. മക്കാബ്യർ, യോസേഫുസ്.)
1. ൨൦൦ വൎഷം കഴിഞ്ഞിട്ടു പാൎസികളുടെ സാ
മ്രാജ്യത്തെ മുടിച്ചു യവനരാജാവായ അലെക്സ
ന്തർ യഹൂദരാജ്യത്തു വന്നപ്പോൾ ദൈവാലയത്തെ
യും ആചാൎയ്യന്മാരെയും മാനിച്ചു ജനങ്ങൾക്കു പല
ഉപകാരങ്ങളെ ചെയ്തു. അവന്റെ ശേഷം മിസ്ര
രാജാവായ പ്തൊലൊമായി യഹൂദരാജ്യം പിടി
ച്ചടക്കി, ഏറിയ യഹൂദരെ അടിമകളാക്കി മിസ്രയി
ലേക്കു കൊണ്ടു പോയി. അവന്റെ പുത്രനും അവ
രിൽ ദയ കാട്ടി വേദപുസ്തകത്തെ യവനഭാഷയിലാ
ക്കുവാൻ വളരെ പണം ചെലവഴിച്ചു.

2. ഇങ്ങനേ ഇസ്രയേല്യർ ഏകദേശം ൧൦൦ വൎഷം
മിസ്രക്കാരെ ആശ്രയിച്ചു സേവിച്ചപ്പോൾ അവർ
സുറിയാരാജാവായ അന്ത്യോക്യന്റെ വശത്തിലാ
യിവന്നു. ആയവൻ മഹാദുഷ്ടനാകയാൽ നയഭയ
ങ്ങളെ കാട്ടി പലരെയും ദൈവത്തോടു വേൎപെടുത്തി
ബിംബാരാധനയെ ചെയ്യിച്ചു എങ്കിലും ഏറിയ ആളു
കൾ യഹൂദധൎമ്മം റിടാതെ നിന്നു ഹിംസയും മര
ണവും അനുഭവിക്കയും ചെയ്തു.

3. അക്കാലത്തു ലേവിഗോത്രത്തിൽനിന്നു കീൎത്തി
ഏറിയ മക്കാബ്യർ എന്ന പടനായകർ ഉദിച്ചു;

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/219&oldid=197150" എന്ന താളിൽനിന്ന് ശേഖരിച്ചത്