താൾ:GaXXXIV6-1.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 214 —

4. അനന്തരം യഹോവ ഇയ്യോബിനെ മുന്നേ
ക്കാൾ അധികമായി അനുഗ്രഹിക്കയാൽ അവന്നു
൧൪,൦൦൦ ആടുകളും ൬,൦൦൦ ഒട്ടകങ്ങളും ൧,൦൦൦ ഏർ
കാളയും ൧,൦൦൦ പെണ്കഴുതകളും അല്ലാതെ ഏഴു
പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി. അതിന്റെ
ശേഷം ഇയ്യോബ് ൧൪൦ വൎഷത്തോളം ജീവിച്ചിരു
ന്നു, മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറ
യോളം കണ്ടിട്ടു ജീവനാളുകളാൽ തൃപ്തിവന്നു വൃദ്ധ
നായി മരിക്കയും ചെയ്തു.

വേദോക്തം.

ഈ നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘു സങ്കടം അത്യന്തം
അനവധിയായിട്ടു നിത്യമഹത്വത്തിൻ ഘനത്തെ ഞങ്ങൾക്കു സമ്പാ
ദിക്കുന്നു. ൨. കൊരി. ൪, ൧൭.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/218&oldid=197149" എന്ന താളിൽനിന്ന് ശേഖരിച്ചത്