താൾ:GaXXXIV6-1.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 212 —

അവനെ ആശ്വസിപ്പിക്കേണ്ടതിന്നു പറഞ്ഞൊത്തു
വന്നപ്പോൾ അവനെ കണ്ടു തിരിയാഞ്ഞതുകൊണ്ടു
അവർ പൊട്ടിക്കരഞ്ഞു വസ്ത്രങ്ങളെ കീറി അവനോടു
കൂട ഏഴു രാപ്പകൽ നിലത്തിരുന്നു. എന്നാൽ ദുഃഖം
മഹാകഠിനം എന്നു കാണ്കയാൽ, അവനോടു ആരും
ഒരു വാക്കും സംസാരിച്ചില്ല.

അനന്തരം ഇയ്യോബ് ദുഃഖപരവശനായി:
"ഞാൻ ജനിച്ച നാളും ആൺ പിറന്നു എന്നു
ചൊല്ലിയ രാത്രിയും കെട്ടുപോക" എന്നു പ്രലാപി
ച്ചതു ചങ്ങാതിമാർ കേട്ടാറെ അവർ അവനോടു
നീതിമാൻ, ഹേതുകൂടാതെ അവൻ ദുഃഖം പിണെ
ക്കുന്നില്ല; ഇയ്യോബിന്നു അനുഭവമായ ഈ വിപ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/216&oldid=197147" എന്ന താളിൽനിന്ന് ശേഖരിച്ചത്