താൾ:GaXXXIV6-1.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 210 —

2. ഒരു ദിവസം സാത്താൻ യഹോവയുടെ മു
മ്പിൽനിന്നു ഇയ്യോബിന്റെ ഭക്തിയെ താഴ്ത്തി പറ
ഞ്ഞതു: "ഇയ്യോബ് ദൈവത്തെ ഭയപ്പെടുന്നതു വെ
റുതെയോ? അവനെ നീ അനുഗ്രഹിച്ചതുകൊണ്ടു
അവന്റെ സമ്പത്തു നാട്ടിൽ കൈക്കെയും പരന്നിരിക്കു
ന്നുവല്ലോ?" എന്നാറെ യഹോവ അവനോടു : "എൻ
ദാസനായ ഇയ്യോബിനെ പോലെയുള്ള നീതിമാൻ
ഭൂമിയിൽ ഒരുത്തനും ഇല്ല; എന്നാൽ അവന്നുള്ളതൊ
ക്കയും നിന്റെ കൈയിൽ ഇതാ, അവന്റെ ശരീര
ത്തെ മാത്രം തൊടരുതു" എന്നു പറഞ്ഞപ്പോൾ സാ
ത്താൻ ദൈവസന്നിധിയിൽനിന്നു പുറപ്പെട്ടു പോ
കയും ചെയ്തു.

പിന്നേ ഒരു നാൾ ഇയ്യോബിന്റെ പുത്രീപുത്ര
ന്മാർ അവരുടെ ജ്യേഷ്ഠന്റെ ഭവനത്തിൽ ഭക്ഷിക്കയും
വീഞ്ഞു കുടിക്കയും ചെയ്യുന്നേരം ഒരു ദൂതൻ അവ
ന്റെ അടുക്കേ വന്നു പറഞ്ഞിതു: "അറബികൾ ആ
ക്രമിച്ചു കന്നുകാലികളെയും കഴുതകളെയും പിടിച്ചു
ബാല്യക്കാരെ വാൾകൊണ്ടു വെട്ടിക്കുളഞ്ഞു, നി
ന്നോടു അറിയിപ്പാൻ വഴുതിപ്പോന്നതു ഞാൻ മാത്രം!"
ആയവൻ സംസാരിക്കുമ്പോൾ തന്നേ മറെറാരുത്തൻ
വന്നു: വാനത്തിൽനിന്നു തീ വീണു ആട്ടിൻകൂട്ടത്തെ
യും ബാല്യക്കാരെയും ദഹിപ്പിച്ചുകളഞ്ഞു. നിന്നോടു
അറിയിപ്പാൻ വഴുതിപ്പോന്നതു ഞാൻ മാത്രം" എന്നു
പറയുന്നതിൻ ഇടയിൽ മൂന്നാമവൻ വന്നു പറഞ്ഞി
തു: "കല്ദയർ ഒട്ടകങ്ങളെ കൊള്ളേ പാഞ്ഞു വന്നു അ
വറ്റെ പിടിച്ചു ബാല്യക്കാരെ വാളാൽ വെട്ടിക്കള
ഞ്ഞു, നിന്നോടു അറിയിപ്പാൻ വഴുതിപ്പോന്നതു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/214&oldid=197145" എന്ന താളിൽനിന്ന് ശേഖരിച്ചത്