താൾ:GaXXXIV6-1.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 209 —

വിച്ചും ഇഷ്ടപ്പെട്ടുമിരിക്കുന്ന നിയമദൂതൻ വേ
ഗത്തിൽ തന്റെ ആലയത്തിലേക്കു വരും.
ഇതാ, അവൻ വരുന്നു, എന്നു സൈന്യങ്ങളുടെ
യഹോവ കല്പിക്കുന്നു."

വേദോക്തം.

യഹോവയുടെ സന്തോഷം തന്നേ നിങ്ങളുടെ ശക്തി ആകുന്നു.
നെഹെ. ൮, ൧൦.

൫൨. ഇയ്യോബ്.

ഊസ് ദേശത്തു ഇയ്യോബ് എന്ന പേരുള്ള
ഒരു പുരുഷൻ ഉണ്ടായിരുന്നു. അയ്യാൾ. ദൈവഭക്ത
നും തിന്മ വിട്ടു ഗുണം ചെയ്യുന്നവനും ആയിരുന്നു.
അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും പല
ദാസീദാസന്മാരും കൂടാതെ ൭,൦൦൦ ആടുകൾ ൩,൦൦൦
ഒട്ടകങ്ങൾ ൫൦൦ ഏർക്കാളകൾ ൫൦൦ പെണ്കഴുതകൾ
എന്നീവക സമ്പത്തുകളും ഉണ്ടാകയാൽ അവൻ സ്വ
ജാതിക്കാരിൽ വെച്ചു ഏറ്റവും വലിയവൻ ആയി
രുന്നു. അവന്റെ പുത്രന്മാർ ഓരോരുത്തന്റെ ജന
നനാളിൽ താന്താന്റെ ഭവനത്തിൽവെച്ചു വിരുന്നു
കഴിക്കുമ്പോൾ തങ്ങളുടെ സഹോദരിമാരെയും ക്ഷ
ണിക്ക പതിവായിരുന്നു. അങ്ങനേയുള്ള വിരുന്നു
നാൾ കഴിയുന്തോറും ഇയ്യോബ്; "എന്റെ മക്കൾ
പക്ഷേ ദൈവത്തെ പിഴെച്ചിരിക്കും" എന്നു വി
ചാരിച്ചു രാവിലേ എഴുനീറ്റു ഹോമബലികളെ ക
ഴിക്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/213&oldid=197144" എന്ന താളിൽനിന്ന് ശേഖരിച്ചത്