താൾ:GaXXXIV6-1.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 208 —

എത്തി പട്ടണമതിലുകളും മറ്റും കെട്ടിച്ചു തീൎത്തു
നാടുവാഴിയായി കാൎയ്യാദികളെ നടത്തി.

4. ഇങ്ങിനേ പാൎസ്സിരാജാക്കാർ മിക്കവാറും യ
ഹൂദൎക്കു ദയ കാണിച്ചു. ക്സെൎക്സേസ് എന്ന ഗൎവ്വി
ഷ്ഠനായ രാജാവു യഹൂദകന്യകയായ എസ്തർ എന്ന
വളെ വിവാഹം കഴിച്ചു; അവൾ നിമിത്തം യഹൂദ
ൎക്കു പല ഉപകാരങ്ങൾ ഉണ്ടായി. അവളുടെ സംബ
ന്ധിയായ മൎദെക്കായി രാജാവിന്റെ നേരെ മത്സരി
പ്പാൻ ഭാവിച്ച ചില കുറ്റക്കാരെ കാണിച്ചു കൊടുത്ത
പ്പോൾ ആ രാജ്യത്തിലേ പ്രധാന മന്ത്രിയായി തീൎന്നു.

5. നെഹെമീയാ യരുശലേമിൽ ഉദ്യോഗസ്ഥനാ
യിരിക്കും കാലം രാജാവിനോടു ശമ്പളം അല്പം പോ
ലും വാങ്ങാതെ ദിവസേന ൧൫൦ പേരെ തന്നോടുകൂ
ടെ ഭക്ഷിപ്പിക്കയും ആവശ്യമുള്ളവൎക്കു സഹായിക്ക
യും എല്ലാവരുടെ ഗുണത്തിന്നായി പ്രയാസപ്പെട്ടു
സ്വജാതിയെ രക്ഷിക്കുന്നതു നിമിത്തം ദുഃഖങ്ങളെ
അനുഭവിക്കയും ചെയ്തു. മൂപ്പന്മാരും പ്രധാനന്മാ
രും അവന്റെ മാനുഷപ്രീതിയും ധൎമ്മശീലവും കണ്ട
പ്പോൾ സന്തോഷിച്ചു വഴിപ്പെട്ടു വാങ്ങിയ കടം ദരി
ദ്രൎക്കും ഇളെച്ചു കൊടുത്തു.

ഇസ്രയേല്യരുടെ അപ്പോഴത്തേ അവസ്ഥ വഴി
ക്കാക്കുവാൻ ഇപ്രകാരമുള്ള ആളുകളെ കിട്ടി എങ്കി
ലും സകലവും തക്ക നിലയിലാക്കുന്ന രക്ഷിതാവി
നെ ചൊല്ലി യഹോവ പ്രവാചകനായ മലാഖി
മുഖേന അറിയിച്ചതു: "ഇതാ ഞാൻ എന്റെ
ദൂതനെ അയക്കും, അവൻ എന്റെ മുമ്പിൽ
വഴിയെ നന്നാക്കും. അപ്പോൾ നിങ്ങൾ സേ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/212&oldid=197143" എന്ന താളിൽനിന്ന് ശേഖരിച്ചത്