താൾ:GaXXXIV6-1.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 207 —

അസഹ്യപ്പെടുത്തി. അതുകൊണ്ടു പാതി ജനം ആയു
ധം ധരിച്ചു ശത്രുക്കളെ തടുത്തു, ശേഷമുള്ളവർ ഒരു
കയ്യിൽ വാളും മറേറ്റതിൽ പണിക്കോപ്പം എടുത്തുകൊ
ണ്ടു ദൈവാലയത്തെ പണിതു. ഇതു കോറെശ് മരിച്ച
ശേഷം കമ്പീസെസ്സ് അൎത്ഥസസ്താ എന്നീ രാജാ
ക്കന്മാരുടെ സമയത്തു സംഭവിച്ചു.

8. അൎത്ഥസസ്താരാജാവു ബാബൈലിൽ ശേഷി
ച്ച പൊൻപാത്രങ്ങളെ ശാസ്ത്രിയായിരുന്ന എസ്രാ
വിന്റെ കയ്യിൽ ഏല്പിച്ചു യരുശലേമിലേക്കു അയ
ച്ചു. അവൻ എത്തിയപ്പോൾ ദേവാരാധനയു പൌ
രോഹിത്യവും മറ്റും ക്രമപ്പെടുത്തി ജനങ്ങളെ ധൎമ്മം
ഉപദേശിച്ചു. അതിന്റെ ശേഷം നെഹെമീയാ രാ
ജകല്പന വാങ്ങി ജനങ്ങളോടു കൂടെ യരുശലേമിൽ


18*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/211&oldid=197142" എന്ന താളിൽനിന്ന് ശേഖരിച്ചത്