താൾ:GaXXXIV6-1.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 17 -

ലവും പകലും രാവും എന്നിവറ്റിന്നു നീക്കം
വരികയില്ല".

പിന്നേ ദൈവം നോഹയെ അനുഗ്രഹിച്ചു അവ
നുമായി ഒരു നിയമം ഉണ്ടാക്കി; അതിന്റെ അടയാ
ളമായിട്ടു ശോഭയുള്ള മഴവില്ലിനെ മേഘത്തിൽ സ്ഥാ
പിച്ചു; "ഇതു എനിക്കും ഭൂമിയിലെ സകല ജഡത്തി
ന്നും തമ്മിലുള്ള നിയമത്തിന്നു അടയാളമാകുന്നു"
എന്നു കല്പിച്ചു.

നോഹയോടു കൂടെ പെട്ടകത്തിൽനിന്നു പുറപ്പെട്ട
പുത്രന്മാർ ശേം ഹാം യാഫെത്ത് എന്നിവരത്രേ.
ഇവരിൽനിന്നു ഇപ്പോൾ ഭൂമിയിൽ പാൎക്കുന്ന ജാതി
കൾ ഒക്കയും ഉത്ഭവിച്ചുവന്നു.

വേദോക്തങ്ങൾ.

൧. എങ്ങനേ എന്നാൽ ജലപ്രളയത്തിൻ മുമ്പെ ഉള്ള നാളുകളിൽ
നോഹ പെട്ടകത്തിൽ കടന്ന നാൾ വരേ അവർ തിന്നും കുടിച്ചും
കെട്ടിയും കെട്ടിച്ചും കൊണ്ടിരുന്നു. ജലപ്രളയം വന്നു എല്ലാവരെ
യും നീക്കുവോളത്തേക്കു ബോധിക്കാതെ ഇരുന്ന പ്രകാരം തന്നേ
മനുഷ്യപുത്രന്റെ വരവും ആകും. മത്താ. ൨൪, ൩൮. ൩൯.

൨. പാപത്തിന്റെ ശമ്പളം മരണം തന്നേ. റോമ. ൬, ൨൩.

൫. ബാബെൽ ഗോപുരം.

(൧. മോശെ ൯, ൨൮; ൧൧.)

1. ജലപ്രളയത്തിന്റെ ശേഷം നോഹ ൩൫൦
സംവത്സരം ജീവിച്ചു. ഇഷ്ടപുത്രനായ
ശേമും ൫൦൦ വൎഷത്തോളം ജീവിച്ചു, തന്റെ സന്ത
തിയെ ൧൦ തലമുറയോളം കണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/21&oldid=196888" എന്ന താളിൽനിന്ന് ശേഖരിച്ചത്